NAGARA JEEVITHATHINTE MARUPURAM ANJAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം അഞ്ചാം ഭാഗം FB

അന്ന് വളരെ തിരക്ക് പിടിച്ചാണ് ഞാൻ ഓഫീസിലേയ്ക്ക് ഇറങ്ങിയത്. വീട്ടിലെ കുറച്ചു പണികളിലെല്ലാം തീർത്തു വന്നപ്പോൾ നേരം  വൈകിയിരുന്നൂ.

വണ്ടിയിൽ കയറിയ ഉടനെ പതിയെ മനസ്സിൽ കൊന്ത ചൊല്ലി തുടങ്ങി....

അല്ലെങ്കിൽ മൊബൈലിൽ പഴയ പാട്ടുകൾ കേൾക്കും. അതാണ് സാധാരണ പതിവ്.

പെട്ടെന്നാണ് ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു മലയാളിയുടെ ശബ്ദം കടന്നു വന്നത്.

ആഹാ... OLA ഓടിക്കുന്ന ആൾ മലയാളത്തിൽ ഫോൺ ചെയ്യുന്നൂ...

ഇത്രയും വർഷത്തിനു ഇടയ്ക്കു ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് മലയാളികളെ ഡ്രൈവർ ആയി കിട്ടുന്നത് ...

പിന്നെ ഒന്നും നോക്കിയില്ല.. വിശേഷങ്ങൾ ചോദിച്ചു...

പുള്ളിക്കാരൻ വയനാട്ടിൽ നിന്നാണത്രെ...

പക്ഷെ കൊച്ചിയിൽ കുറെ കൂട്ടുകാരുണ്ട്.. വണ്ടിയുമായി ബന്ധപ്പെട്ടുള്ള ബന്ധമാണ്..

ചുമ്മാ തമാശയ്ക്കാണ് ചോദിച്ചത്...

" ബെല്ല ബേബി അറിയുമോ?"

ഉടനെ വന്നു മറുപടി "പിന്നെ, സിനോജല്ലേ എൻ്റെ കൂട്ടുകാരൻ ആണ്"

അങ്ങനെ ആങ്ങളയുടെ കൂട്ടുകാരനെ ബാംഗ്ലൂരിൽ കണ്ടു കിട്ടി...

ഉടനെ തന്നെ  ആങ്ങളയെ വിളിച്ചു ഫോൺ കൊടുത്തൂ...

ചില യാത്രകൾ അങ്ങനെയാണ്. പ്രതീക്ഷിക്കാതെ പലരെയും വഴിയിൽ കണ്ടുമുട്ടുന്നൂ..

"മലയാളി ആണെന്ന് അറിഞ്ഞാൽ പോലും സംസാരിക്കുവാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടത്രേ. അല്ലെങ്കിലും കാബിൽ കയറുന്നവർ പലതരത്തിൽ ഉള്ളവരാണ് " അത് അയാൾ വിഷമത്തോടെ പറഞ്ഞതാണ്.

ഈ നഗരം അങ്ങനെയാണ്. എല്ലാവരും തിരക്ക് പിടിച്ചു ഓടുകയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഓടുന്നവർ ഒരു ഭാഗത്തു൦, കോടികൾ കണ്ടു മഞ്ഞളിച്ചിട്ടും വീണ്ടും വാരിക്കൂട്ടുവാൻ ഓടുന്നവർ മറുഭാഗത്തും..

ഓട്ടത്തിനിടയിൽ വീണു പോകുന്നവർ ആണ് അധികവും....

ചിലരുണ്ട് ഇവിടെ...

 എല്ലാം നേടിക്കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഒറ്റപെട്ടു പോയി എന്ന് മനസ്സിലാക്കുന്നവർ...

പണത്തിനു നേടി തരുവാൻ കഴിയാത്ത ബന്ധങ്ങൾ വൈകി തിരിച്ചറിയുന്നവർ...

നഗരം ആയാലും ഗ്രാമം ആയാലും ജീവിതം ഓടി തന്നെ തീർക്കണം. അതിൽ സഹജീവികളോട് ഇത്തിരി കരുണ കൂടി ആവാം...

എന്തിനാണോ ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്നത് തിരിച്ചറിഞ്ഞു ജീവിച്ചാൽ ജീവിതം സുഖകരം ആണ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G