NAGARA JEEVITHATHINTE MARUPURAM ONNAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഒന്നാം ഭാഗം TMC, FB, N, K, G, A

 എൻ്റെ ഫ്‌ളാറ്റിൻ്റെ ടെറസ്സിൽ നിന്നും നോക്കിയാൽ താഴെ നിറയെ കുഞ്ഞു പുരകൾ  കാണുവാൻ പറ്റും. ഇടയ്ക്കൊക്കെ ഞാൻ ടെറസ്സിൽ നിന്നും അവരുടെ ജീവിതം നോക്കി കാണാറുണ്ട്...

നഗരത്തിലെ തിരക്കുകൾക്കിടയിൽ ആണ് അവരുടെ ഈ കുഞ്ഞു പുരകൾ ഉള്ളത്.

ഈ പുരകളുടെ തൊട്ടടുത്ത് നിൽക്കുന്ന കെട്ടിടം മൾട്ടിപ്ലെക്സ്‌ തീയേറ്റർ ആണ്. ഈ വഴിയിൽ രണ്ടു വലിയ ഷോപ്പിംഗ് മാളുകളും ഒരു ടെക്നോപാർക്കും ഉണ്ട്.

നമ്മുടെ പത്തു കമ്മൽ ലക്ഷ്മിയും ഇവിടെയാണ് താമസിക്കുന്നത്.

ഓരോ കുഞ്ഞു പുരയ്ക്കും 500 രൂപ വാടക കൊടുത്താണ് അവർ താമസിക്കുന്നത്. വെള്ളമില്ല, കരണ്ടില്ല, മൂത്രപ്പുര പോലും ഇല്ല.

പൊതു പൈപ്പിൽ നിന്നും വെള്ളമെടുത്താണ് കുളിക്കുവാനും അലക്കുവാനും അവർ ഉപയോഗിക്കുന്നത്. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു പാട് പണികൾ തീർക്കണം...

ഈ നഗരത്തിൽ പല ഭാഗങ്ങളിലും ഇത്തരം ചേരികൾ കാണാം...

നഗരത്തിൽ ഇത്രയും വാടക കുറച്ചു അവർക്കു വേറെ ഇടം കിട്ടില്ല. അതുകൊണ്ടാണ് അവർ അവിടെ താമസിക്കുന്നത്.

ഈ വീട്ടിൽ താമസിക്കുന്ന ഒരു പെണ്ണ് ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ ഒരു മാസം ഉണ്ടാക്കുന്നുണ്ട്. ആണുങ്ങൾക്ക് അതിൽ കൂടുതൽ വരുമാനം ഉണ്ട്.

ഇവിടെ നമ്മുടെ ഫ്ലാറ്റുകളിൽ തന്നെ എല്ലാം വീട്ടു പണിക്ക് ഒരു കൂലി നിശ്ചയിച്ചിട്ടുണ്ട്. ഒരു പണിക്കു 800 രൂപയാണ് മാസം കൊടുക്കേണ്ടത്, എന്ന് പറഞ്ഞാൽ പത്രം കഴുകൽ (800), നില0 തുടയ്ക്കൽ (800), കുളിമുറി കഴുകൽ (800) അത് അങ്ങനെ പോകും.

പാചകം ചെയ്തു തരണമെങ്കിൽ ഒരു നേരത്തേയ്ക്ക് മാസത്തിൽ 2000 രൂപയാണ് കൊടുക്കേണ്ടത്.

ഈ വീടുകളിലെ പെണ്ണുങ്ങളെല്ലാം രാവിലെ  8  മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ഏറ്റവും കുറഞ്ഞത് പത്തു വീടുകളിൽ പണിക്കു പോവും. ഫ്ലാറ്റ് ആയതുകൊണ്ട് തന്നെ താരതമ്യേന പണി കുറവാണ്. അരമണിക്കൂർ കൊണ്ട് അവർ മൂന്ന് പണി ചെയ്തു തീർക്കും.

അവരുടെ പണി ചെയ്തു തീർക്കാനുള്ള മിടുക്കു സമ്മതിച്ചു കൊടുത്തേ പറ്റൂ..

എല്ലാവർക്കും തന്നെ നാട്ടിൽ സ്വന്തമായി കൃഷി സ്ഥലം ഉണ്ട്. വീട് ഉണ്ട്.

കുട്ടികൾക്ക് കുറച്ചു കൂടെ നല്ല വിദ്യാഭ്യാസം കൊടുക്കാനും കൂടുതൽ സമ്പാദിക്കാനും വരുന്നവരാണ് ഇവിടെ കൂടുതലും ഉള്ളത്.

പണം അനാവശ്യമായി അവർ ചിലവാക്കില്ല....

 എൻ്റെ പത്തുകമ്മൽ ലക്ഷ്മി മൂന്ന് പ്രസവിച്ചതു വീട്ടിൽ വെച്ചായിരുന്നൂ. പ്രസവത്തിനു ആശുപത്രിയിൽ പോയി വെറുതെ പൈസ കളയില്ലത്രേ...

കേട്ടപ്പോൾ അത്ഭുതം തോന്നി..

നഗരജീവിതത്തിൽ നാട്ടിൻ പുറത്തെ അമ്മമാർ വട്ടം കൂടി ഇരുന്നു വർത്തമാനം പറയുന്ന പോലെയുള്ള ഒരു കാഴ്ച ഒരിക്കലും കാണുവാൻ പറ്റില്ല.

പക്ഷെ.. ആ ഒരു കാഴ്ച എനിക്ക് കാണുവാൻ പറ്റുന്നത് ഇവരുടെ ഇടയിൽ ആണ്..

ഉച്ചയ്ക്ക് ഒരു മൂന്ന് മണി ആകുമ്പോൾ പല വീടുകളുടെ മുന്നിലും ഈ സൗഹ്രദ കൂട്ടായ്മ കാണാം.

 ഓരോരുത്തരുടെ കൈയ്യിലും രാത്രിയിലേക്കുള്ള പച്ചക്കറികൾ അരിയുവാൻ ഉണ്ടാവും. ഇല്ലെങ്കിൽ തുന്നാനുള്ള തുണികൾ കാണാം...

അധികം പാത്രങ്ങളോ ഉപകരണങ്ങളോ അവർക്കില്ല...

പക്ഷെ ഉള്ളതുകൊണ്ട് തൃപ്തിയോടെ അവർ ജീവിക്കുന്നൂ...

ഭാഗ്യത്തിന് ടീവി ഇല്ല. അതുകൊണ്ടു തന്നെ അവർക്കു ഒരുപാടു നേരം സംസാരിക്കുവാൻ കിട്ടുന്നൂ..

ആഘോഷങ്ങൾ, കാർണിവൽ എല്ലാം അവരുടേതായ രീതിയിൽ അവർ ആഘോഷിക്കുന്നത് കാണാം... ചിലപ്പോഴൊക്കെ നാടൻ ഗാനമേള അവിടെ കാണുവാറുണ്ട്...

നഗരജീവിതത്തിൻ്റെ മറ്റൊരു വശം നമുക്കിവിടെ കാണാം..

മറുവശത്തു പബ്ബുകളും പാർട്ടികളും ആണ്....

.....................സുജ അനൂപ്


A





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC