NATTUPOOKAL നാട്ടുപൂക്കൾ FB

കറ്റാർ വാഴ ചെടിക്കു ഔഷധ ഗുണങ്ങൾ ഒത്തിരി ഉണ്ടല്ലോ. അതുകൊണ്ടു തന്നെ ഞാൻ അത് വീട്ടിൽ നട്ടു വളർത്തുന്നുണ്ട്. 

ഇടയ്ക്കൊക്കെ അത് പൂക്കാറുണ്ട്. ഈ തവണ ഞാൻ വിചാരിച്ചൂ ഒരു ഫോട്ടോ ഗ്രൂപ്പിൽ ഇട്ടേക്കാം.

 എത്ര പേര് ഈ പൂവ് കണ്ടിട്ടുണ്ട് എന്ന് അറിയില്ല......

കാണുവാൻ നല്ല ഭംഗി ഉള്ള പൂക്കളാണ്..

ഒരിക്കൽ പൂത്താൽ ഏകദേശം ഒരുമാസത്തോളം ഈ പൂക്കൾ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും. ഇതു "Racemose Infloresence" രീതിയിൽ പൂക്കൾ ഉണ്ടാവുന്ന ചെടിയാണ്. എന്ന് പറഞ്ഞാൽ താഴത്തെ മൊട്ടുകൾ ആണ് ആദ്യം വിരിയുന്നത്.

ഓണം അടുത്ത് വരുന്നത് കൊണ്ടാവും ഒട്ടുമിക്ക ചെടികളും പൂത്തു തുടങ്ങി.

തോട്ടത്തിൽ ആദ്യമായി കാക്കപ്പൂക്കളും വിരിഞ്ഞു. വലിയ ഇനം പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്.

പിന്നെ മുളക് ചെമ്പരത്തി. ചെത്തി, നമ്പ്യാർവട്ടം  തുടങ്ങിയവയും പൂത്തു നില്പുണ്ട്.

അങ്ങനെ അവയുടെ പടം എല്ലാം പകർത്തി നിൽക്കുമ്പോഴാണ് തലയുയർത്തി പിടിച്ചു ഇഞ്ചിപ്പുല്ലിൻ്റെ ചോദ്യം.

"അല്ല എൻ്റെ പടം വേണ്ടേ എന്ന്".

അങ്ങനെ അതിൻ്റെ ഒരു പടവും കൂടെ എടുത്തു...

ഇതെല്ലാം കൂടെ മനസ്സിന് തരുന്ന ഉന്മേഷം വലുതാണ്. ഇവയോട് സംസാരിച്ചു നിൽക്കുമ്പോൾ  കേരളത്തിൽ നിന്ന് മാറി നിൽക്കുന്നതായി തോന്നില്ല.

നാട്ടിൽ നിന്ന് മാറി നിൽക്കുബോഴാണ് നാടിനെ കൂടുതൽ സ്നേഹിക്കുക ഒപ്പം  അതിൻ്റെ മഹത്വം മനസ്സിലാക്കുക ...

.....................സുജ അനൂപ്


മുളക് ചെമ്പരത്തി 

ഇഞ്ചിപ്പുല്ല് 

നമ്പ്യാർ വട്ടം 

ചെത്തി 


കാക്കപ്പൂവ് 
 
കറ്റാർ വാഴപൂവ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ