CHELLAPPAN CHETTAN ചെല്ലപ്പൻ ചേട്ടൻ
കുട്ടിക്കാലത്തെ ഓർമ്മകളിൽ ജ്വലിച്ചു നിൽക്കുന്ന രൂപമാണ് ചെല്ലപ്പൻ ചേട്ടന്ൻ്റെത്. എനിക്ക് അന്നും ഇന്നും ചെല്ലപ്പൻ ചേട്ടനെ ഒത്തിരി ഇഷ്ടമാണ്.
അയൽപക്കത്തുള്ള ചേട്ടനാണ്. അടുത്ത കൂട്ടുകാരിയുടെ അച്ഛൻ.
എനിക്ക് മാത്രമല്ല ഞങ്ങൾ കുട്ടികൾക്കെല്ലാം ചേട്ടനെ വളരെ ഇഷ്ടമായിരുന്നൂ. ഒരു പാവം ആയിരുന്നൂ അദ്ദേഹം.
പെട്ടെന്നാണ് അദ്ദേഹത്തിൻ്റെ മരണം.അന്ന് ഞാൻ ബാഗ്ലൂരിൽ ആയിരുന്നൂ. നാട്ടിൽ എത്തുവാൻ പറ്റിയില്ല. മോനെയും കൊണ്ട് ഓടി ചെല്ലുവാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല.
എന്നിട്ടും നാട്ടിൽ ചെന്നപ്പോൾ ഞാൻ അദ്ദേഹത്തിനു പട്ടറ ഒരുക്കിയ സ്ഥലത്തു പോയിരുന്നൂ..
കുട്ടിക്കാലത്തു കളിക്കിടയിൽ വീഴുമ്പോൾ എല്ലാവരും ഓടി ചെല്ലുന്നതു ചേട്ടൻ്റെ അടുത്തേയ്ക്കാണ്. വളരെ വിദഗ്ധമായി അദ്ദേഹം ആ മുറിവ് വൃത്തിയാക്കി മരുന്ന് പുരട്ടി തരും. കമ്മ്യൂണിസ്റ്റ് പച്ച, മുറിവൂട്ടി, മഞ്ഞൾ അങ്ങനെ പോവും ആ മരുന്നുകളുടെ പട്ടിക. എല്ലാം അദ്ദേഹത്തിൻ്റെ പറമ്പിൽ ഉണ്ട്.
ഫാക്ട്ക മ്പനിയിലായിരുന്നൂ അദ്ദേഹത്തിന് ജോലി. ഒഴിവു സമയത്തെല്ലാം തട്ടിൻ മുകളിലുരുന്നു അദ്ദേഹം മണ്ണ് കൊണ്ട് രൂപങ്ങൾ ഉണ്ടാകും. കിളികളാണ് കൂടുതലും. പിന്നെ അതിനെ നന്നായി പെയിന്റ് അടിച്ചു ഉണക്കി ഷോകേസിൽ വയ്ക്കും.
രൂപങ്ങൾ ഉണ്ടാക്കുവാൻ കറുത്ത ഉറുമ്പിൻ്റെ കൂടിനടുത്തു നിന്നും ഞങ്ങൾ കുട്ടികൾ മണ്ണ് ശേഖരിച്ചു കൊടുക്കുമായിരുന്നൂ. രൂപങ്ങൾ ഉണ്ടാക്കുവാൻ ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചു തരുമായിരുന്നൂ..
അദ്ദേഹം അങ്ങനെ രൂപങ്ങൾ ഉണ്ടാക്കുന്നത് കണ്ടിരിക്കുവാൻ തന്നെ പ്രേത്യേക രസമാണ്. ഒരിക്കൽപോലും ആരെയും അദ്ദേഹം വഴക്കു പറയുന്നത് കണ്ടിട്ടില്ല....
അല്ലെങ്കിൽ തന്നെ അദ്ദേഹം ചൂടായി പോലും സംസാരിക്കുന്നതു ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.
അവസാനമായി ഞാൻ അദ്ദേഹത്തെ കാണുന്നത് മരിക്കുന്നതിന് രണ്ടു മാസം മുൻപേ ആണ്. നാട്ടിൽ അവധിക്കു പോയ സമയം ആണ്....
അന്ന് അദ്ദേഹം അല്പം ക്ഷീണിതനായി കാണപ്പെട്ടു എന്നാണ് എൻ്റെ ഓർമ്മ. ചെല്ലപ്പൻ ചേട്ടന് സുഖമില്ല എന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട്.
നാട്ടിൽ ചെല്ലുമ്പോഴൊക്കെ ചെല്ലപ്പൻ ചേട്ടനെയും ഉഷ ചേച്ചിയെയും കാണാതെ തിരിച്ചു പോരാറില്ല. എൻ്റെ ശബ്ദം, വീട്ടിൽ കേൾക്കുമ്പോൾ തന്നെ ഉഷച്ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി വരും. അത് ഞാൻ നാട്ടിൽ നിന്നും പോയതിൽ പിന്നെ ഉള്ള ശീലമാണ്.....
ചെല്ലപ്പൻ ചേട്ടൻ പോയിട്ട് വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും അദ്ദേഹത്തിൻ്റെ ഓർമ്മകൾ മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ