എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC

അന്നത്തെ പള്ളിക്കൂടത്തിലേക്കുള്ള യാത്രകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നൂ. ലോവർ പ്രൈമറിയിൽ പഠിക്കുന്ന കാലം ഒരു പറ്റം  കൂട്ടുകാരൊപ്പമാണ് സ്കൂളിലേയ്ക്ക് പോകുന്നത്. 
നെൽവയലുകളുടെ നടുവിലൂടെയുള്ള നടപ്പാതയിലൂടെ വേണം സ്കൂളിലേയ്ക്ക് പോകുവാൻ...

പോകുന്ന പോക്കിൽ ഇളം നെൽക്കതിരുകൾ പറിച്ചു തിന്നുവാൻ മറക്കാറില്ല. പക്ഷെ കാവൽക്കാരൻ കണ്ടാൽ പ്രശ്നം ആണ്...

എല്ലാവരും നെൽക്കതിർ പറിച്ചു തിന്നു കഴിഞ്ഞാൽ അവർക്കു പിന്നെ എന്ത് കിട്ടുവാനാണ്...?

പോകുന്ന വഴിയുടെ അരികിൽ അന്ന് ഒരു തോട് ഉണ്ടായിരുന്നൂ. തോട്ടിൽ അമ്മ വരാൽ കുഞ്ഞുവരാലുകളുമായി നിൽക്കുന്ന കാഴ്ച കാണുവാൻ നല്ല രസമാണ്.

തോട്ടിൽ നിറയെ ആമ്പലുകളും ഉണ്ടായിരുന്നൂ.

പോകുന്ന വഴിക്കു ഒരു വാളൻ പുളിമരവും കുടമ്പുളി മരവും ഉണ്ട്. നിലത്തു വീണു കിടക്കുന്ന പുളികൾ പെറുക്കി തിന്നുകൊണ്ടാണ് പിന്നത്തെ യാത്ര. ആ വീട്ടിലെ വല്യമ്മ കണ്ടാൽ വടിയുമായി ഓടി വരും.

മഴയുള്ള സമയത്താണെങ്കിൽ നടപ്പാതയിൽ മൊത്തം വെള്ളമായിരിക്കും. അതുകൊണ്ടു തന്നെ കൈയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കരുതിയിട്ടുണ്ടാകും.
ഷൂവും സോക്ക്‌സും അതിൽ അഴിച്ചു വച്ചിട്ട് വെള്ളത്തിലൂടെ പതുക്കെ നടക്കും.

വേഗത്തിൽ പോകുവാൻ നോക്കിയാൽ ചിലപ്പോൾ വെള്ളത്തിൽ കമഴ്ന്നടിച്ചു വീണു പോവും.

സ്കൂൾ വിട്ടു വരുന്ന സമയമാണേൽ കുറച്ചു നേരം വെള്ളത്തിൽ കളിച്ചിട്ട് മാത്രമേ വീട്ടിലേയ്ക്കു പോവുമായിരുന്നുള്ളൂ...

ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രമേ ഉള്ളൂ...

ഓർമ്മിക്കുവാൻ നല്ലൊരു കുട്ടിക്കാലം മനസ്സിൽ ഉണ്ട്..

ഇന്നത്തെ കുട്ടികളെ കാണുമ്പോൾ ദുഃഖo തോന്നും...

സ്കൂൾ ബസിലെ തിക്കും തിരക്കും അല്ലാതെ അവർക്കു ഓർക്കുവാൻ വേറെ എന്തെങ്കിലും ഉണ്ടോ?...

ആ പാടങ്ങളും വരമ്പുകളും ആമ്പലുകളും എല്ലാം എപ്പോഴേ അപ്രത്യക്ഷമായി....

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA