ORU ARIPPODI KADHA ഒരു അരിപ്പൊടി കഥ FB, N, G, A

പണ്ട് വളരെ പണ്ട് നടന്ന ഒരു സംഭവമാണ്.

ഈ പാവം ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നൂ.

മര്യാദയ്ക് വീടിൻ്റെ ഒരു മൂലയിൽ കുത്തിയിരുന്ന് ഞാൻ ബാലരമ വായിക്കുകയായിരുന്നൂ.

അപ്പോഴാണ് അമ്മ ആവശ്യവുമായി വന്നത്.

ആങ്ങളമാർ  മൂന്നും സ്ഥലത്തില്ല.

"അരി പൊടിപിച്ചു കൊടുക്കണം" എന്നതാണ് ആവശ്യം.

സാധാരണ ഞാൻ കടയിൽ പോകാറില്ല...

ഏതായാലും ഞാൻ സഞ്ചിയിൽ അരിയുമായി നേരെ മില്ലിലേക്കു ചെന്നൂ..
ആദ്യമായി മില്ലിലേയ്ക്ക് പോകുന്നതിൻ്റെ പേടി ഇല്ലാതില്ല.

പുതിയ സൈക്കിളിലിൽ ആണ് യാത്ര.

അവിടെ എത്തിയപ്പോൾ പൊടിച്ചു തരാനുള്ള ചേട്ടന് ഊണ് കഴിക്കുവാൻ പോകണം.

എന്നെ കണ്ടതോടെ മുതലാളി അയാളെ വിട്ടില്ല.

അയാൾക്ക്‌ നല്ല ദേഷ്യം വന്നൂ..

"എന്താ കൊച്ചെ, നോക്കി നില്കുന്നത് വേഗം അരി അങ്ങോട്ട് ഇട്ടോ"

എനിക്കാണേൽ ഒരെത്തും പിടിയും കിട്ടിയില്ല. അയാൾ എൻ്റെ കൈയ്യിൽ നിന്നും ദേഷ്യപ്പെട്ടു സഞ്ചി വാങ്ങി..

തിരക്ക് പിടിച്ചു അരി കൊടുത്തപ്പോൾ സൈക്കിളിൻ്റെ താക്കോൽ അരിയിൽ കൂടെ വീണത് ഞാൻ ശ്രദ്ധിച്ചില്ല..

അയാൾ എന്നോട് ചോദിച്ചൂ

"എന്തേലും കൂടെ വീണിട്ടുണ്ടോ? ശബ്ദം കേൾക്കുന്നുണ്ടല്ലോ?"

അയാളെ കണ്ടു പേടിച്ച ഞാൻ ഒരക്ഷരം മിണ്ടിയില്ല..

ഏതായാലൂം അരി പൊടിച്ചു കിട്ടി..

കൂടെ മൂന്ന് കഷണമായി എൻ്റെ സൈക്കിളിൻ്റെ താക്കോലും...

അരിപ്പൊടിയിൽ  നിറയെ എൻ്റെ കീ ചെയിനിൽ ഉണ്ടായിരുന്ന പാവയുടെ തരികളും...

ഒന്നും മിണ്ടാതെ ഞാൻ കിട്ടിയ അരിപ്പൊടിയുമായി വീട്ടിലേയ്ക്കു വച്ചു പിടിച്ചൂ... അല്ല ഓട്ടം വച്ച് കൊടുത്തൂ...

വീട്ടിൽ എത്തിയ ഉടനെ അമ്മയോട് കാര്യം പറഞ്ഞു..

എനിക്കാണെങ്കിൽ സങ്കടം വന്നിട്ട് വയ്യ...

സൈക്കിളിൻ്റെ താക്കോൽ, എൻ്റെ കീ ചെയിൻ ... എല്ലാം പോയി ...

അമ്മ ഒന്നും പറഞ്ഞില്ല...

മൂത്ത ആങ്ങളയേ വിട്ടു സൈക്കിൾ എടുപ്പിച്ചൂ...

അതിനു മുൻപും ശേഷവും ഞാൻ പിന്നെ അരി പൊടിപിക്കുവാൻ ആ പ്രദേശത്തു പോയിട്ടില്ല...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA