ORU KANNADA CLASS ഒരു കന്നഡ ക്ലാസ്, FB, N, G

CBSEയുടെ പുതിയ നിയമ പ്രകാരം കന്നഡ ഭാഷ ഒന്നാം ക്ലാസ്സിൽ നിന്നു തന്നെ പഠിച്ചു തുടങ്ങണം. അങ്ങനെ മോനെ ഞാൻ തന്നെ കന്നഡ പഠിപ്പിക്കുവാൻ തീരുമാനിച്ചൂ.

കൂട്ടത്തിൽ ചുളുവിൽ എനിക്കും കന്നഡ ഭാഷ പഠിക്കാം..

പക്ഷെ.. അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അക്ഷരങ്ങൾക്കൊപ്പം ചെറിയ വാക്കുകൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആണ് മൊത്തം പ്രശ്നങ്ങൾ തുടങ്ങിയത്.

മലയാളത്തിൽ "ഇല" കന്നടയിൽ എത്തിയപ്പോൾ "എല"

മലയാളത്തിലെ "എലി" കന്നടയിൽ എത്തിയപ്പോൾ "ഇലി"

ഇനി ഇവനെ മലയാളം വാക്കുകൾ തല്ക്കാലം പഠിപ്പിക്കുവാൻ പറ്റില്ല. ആശാന് മൊത്തം സംശയമാണ്...

നാട്ടിൽ ചെല്ലുമ്പോൾ "Rat" എന്നോ "എലി" എന്നോ അതോ "ഇലി" എന്നോ വിളിക്കണം എന്നതാണ് പ്രശ്നം...

പരീക്ഷയ്ക്ക് "ഇ" അക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ എഴുതുവാൻ പറയും

"ഇലി" എന്നതിന് പകരം "ഇല" എന്നെഴുതിയാൽ പ്രശ്‌നം ആകും...

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA