ORU MOBILE SOUHRADHAM ഒരുമൊബൈൽ സൗഹ്രദം FB, N

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്താണ് നമ്മുടെ  ജീവിതത്തിലേയ്ക്ക് പലരും കടന്നു വരാറുള്ളത്. അങ്ങനെ അറിയാതെ ബാംഗളൂരിൽ വച്ച് ഞങ്ങളുടെ ജീവിതലേയ്ക്ക് ഒരു സൗഹ്രദം  കടന്നു വന്നൂ.

അന്ന് മോന് ഒന്നര വയസ്സ് പ്രായം കാണും. ഞായറാഴ്ചകളിൽ പള്ളിയിൽ പോക്ക് ഒരിക്കലും ഞങ്ങൾ മുടക്കാറില്ല.അവനെയും കൊണ്ട് ഞാനും ഭർത്താവും പള്ളിയിലെത്തി. സാധാരണയായി  ഇരിക്കാറുള്ള ഭാഗത്തു പോയിരുന്നൂ. മുന്നിലാണ് സാധാരണ ഞങ്ങൾ ഇരിക്കാറുള്ളത്..

കുർബ്ബാന തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആശാന് നിലത്തു ഇറങ്ങണം. സാധരണ അടങ്ങി ഒതുങ്ങി മടിയിൽ ഇരിക്കുന്നതാണ്. ഏതായാലും ഇറക്കി വിട്ടു കഴിഞ്ഞപ്പോൾ കാര്യം മനസ്സിലായി.

പുറകിൽ ഇരിക്കുന്ന ചേട്ടൻ്റെ മൊബൈൽ ഫോൺ ആശാന് വേണം.
ഈ മൊബൈലിനാണെങ്കിൽ നല്ല ഫ്ലൂറസെന്റ് പച്ച നിറത്തിലുള്ള കവർ ഒക്കെ ഉണ്ട്. അതുകണ്ടപ്പോൾ ആശാൻ ആവേശം മൂത്തു ഇറങ്ങിയിരിക്കുകയാണ്..

ഇവനാണെങ്കിൽ കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ മുന്നിൽ പോയി നിന്ന് കൈ നീട്ടി "തനിക്കു തരുമോ" എന്ന് അറിയാവുന്ന വാക്കുകൾ കൊണ്ട് ചോദിക്കുന്നുണ്ട്.

ആ ചേട്ടൻ ആകെ വിഷമിച്ചു നിൽപ്പാണ്..

സംഭവം കിട്ടില്ല എന്ന് മനസ്സിലായതോടെ ആശാൻ കരച്ചിൽ തുടങ്ങി.

"എന്താ മനുഷ്യാ, ആ പാവം കൊച്ചിന് ഫോൺ ഒന്ന് കൊടുത്തു കൂടെ...?"എന്ന അർത്ഥത്തിൽ, പള്ളിയിൽ മുൻപിലുള്ള  ആൾക്കാരെല്ലാം ആ ചേട്ടനെ നോക്കുന്നുണ്ട്. അതെല്ലാം കണ്ടതോടെ ചേട്ടൻ വട്ടക്കോട്ടയിലായി.

അനുപേട്ടൻ സ്വന്തം ഫോൺ കൊടുത്തു നോക്കി. "അവനു അത് വേണ്ട ആ പച്ച കവർ ഉള്ള ഫോൺ മതി."

ഞങ്ങൾ മോനെ എടുത്തു പുറത്തു കൊണ്ട് പോകുവാൻ നോക്കി. അവൻ വരില്ല.ഏതായാലും ഞങ്ങൾ കുഞ്ഞിനേയും കൊണ്ട് പതിയെ പുറത്തിറങ്ങി...

പിറ്റേ ആഴ്ച വീണ്ടും ആ ചേട്ടനെ പള്ളിയിൽ വച്ച് കണ്ടു. കൈയ്യിൽ ഒരു ചെറിയ കുട്ടിയുണ്ട്.പതിയെ പരിചയപെട്ടു.അങ്ങനെയാണ് ആൻ്റണി ചേട്ടനുമായി സൗഹ്രദം തുടങ്ങുന്നത്....

പിന്നീട് ഞങ്ങൾ വലിയ കുടുംബ സുഹൃത്തുക്കളായി മാറി.

ഇപ്പോഴും കളിയാക്കി ഞാൻ ചോദിക്കാറുണ്ട് " എന്തേ, പുതിയ ഫോണിന് പച്ച കവറിടുന്നില്ലേ എന്ന്.."

നമ്മുടെ ഗ്രൂപ്പിൻ്റെ മോഡറേറ്റർ ആയ അനിതയുടെ കുടുംബവുമായി പരിചയപ്പെട്ട കഥയാണ് ഞാൻ പറഞ്ഞത്....

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G