PALAPOOKKAL പാലപ്പൂക്കൾ FB, N, G, A



പാലപ്പൂക്കളെ എന്നും ഞാൻ പ്രണയിച്ചിട്ടേയുള്ളൂ. നാടിൻ്റെ മണമുള്ള പൂക്കൾ. കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് പാലപ്പൂക്കളെ കുറിച്ച് ഉള്ളതാണ്...

എൻ്റെ വിദ്യാലയത്തിൻ്റെ മുന്നിൽ അന്ന് രണ്ടു പാലമരങ്ങൾ ഉണ്ടായിരുന്നൂ. പാലമുത്തച്ഛൻമ്മാർ എന്ന് വിളിക്കുന്നതാണു നല്ലത്.

ഇടവേളകളിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ അതിൻ്റെ ചുവട്ടിൽ നിന്നും പാല പൂക്കൾ പെറുക്കി എടുക്കുമായിരുന്നൂ.

ഇതിൻ്റെ മുകളിൽ യക്ഷി ഉണ്ടോ എന്നൊന്നും അന്ന് അറിയില്ല. പിന്നെ ഞങ്ങളെ കണ്ടാൽ ഏതു യക്ഷിയും ഓടി പോയിക്കൊള്ളും...

പാലപൂവിൻ്റെ സുഗന്ധം എനിക്കും കൂട്ടുകാർക്കും ഒത്തിരി ഇഷ്ടമായിരുന്നൂ.....

പാലപ്പൂക്കൾ പെറുക്കി മോതിരം ഉണ്ടാക്കി കൈയ്യിൽ അണിഞ്ഞു കൊണ്ടാണ് ഇടവേളകളിലെ ഞങ്ങളുടെ നടപ്പ്.

ഇവിടെ ബാംഗളൂരിൽ ഞങ്ങളുടെ പള്ളിമുറ്റത്ത് ഒരു പാലമരമുണ്ട്. ഇപ്പോൾ നിറയെ പൂക്കൾ ഉണ്ടായി തുടങ്ങിയിരിക്കുന്നൂ...

ഇന്ന് കുർബ്ബാന കഴിഞ്ഞിറങ്ങിയപ്പോൾ ഞാനും മോനും കൂടെ കുറച്ചു പൂക്കൾ പെറുക്കിയെടുത്തു.

മോൻ ആദ്യമായാണ് പാലപ്പൂക്കൾ കാണുന്നത്.

"എന്തിനാണ് പാലപ്പൂക്കൾ?" എന്ന് അവൻ ചോദിച്ചൂ...

അവനു അറിയില്ലല്ലോ അമ്മയുടെ കുട്ടിക്കാലത്തിൻ്റെ ഒരേട് ഈ പാലപ്പൂക്കളിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്ന്...

വീട്ടിൽ എത്തിയപ്പോൾ പാലപ്പൂക്കൾ കൊണ്ടുള്ള മോതിരം ഉണ്ടാക്കുവാൻ അവനെയും പഠിപ്പിച്ചൂ..

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G