PANDARATHI പണ്ടാരത്തി FB, N, G, A

അന്നും ഇന്നും പപ്പടം എനിക്ക് ഒത്തിരി ഇഷ്ടമാണ്.. വെറുതെ വറുത്തു വച്ചിരിക്കുന്ന പപ്പടം അങ്ങനെ കറുമുറെ തിന്നണം. ഓണം അടുത്ത് വരുന്തോറും നാട്ടിലെ പപ്പടത്തിൻ്റെ  രുചി ഒത്തിരി നഷ്ട്ടബോധം ഉണ്ടാക്കുന്നുണ്ട്.

എൻ്റെ നാടിൻ്റെ മണമുള്ള പപ്പടം ആണ് എനിക്ക് കൂടുതൽ ഇഷ്ടം...

എൻ്റെ കുട്ടിക്കാലത്തൊക്കെ വീട്ടിൽ പപ്പടം വാങ്ങുന്നത് പണ്ടാരത്തിയുടെ കൈയ്യിൽ നിന്നായിരുന്നൂ.

ആഴ്ചയിൽ രണ്ടു പ്രാവശ്യം ആണ് അവർ വന്നിരുന്നത്. വൈകുന്നേരം ആവുമ്പോഴേയ്ക്കും "നേരം പോയല്ലോ ഈശ്വരാ" എന്നും പറഞ്ഞു ഓടിപാഞ്ഞാണ് അവരുടെ വരവ്.അപ്പോഴെല്ലാം കൈയ്യിൽ ഒരു  ചെറിയ കുട്ട നിറയെ പപ്പടം ഉണ്ടാവും.

" ഈ ചേച്ചി എന്നും എന്താ ഇങ്ങനെ എന്ന് ഞാൻ ഒത്തിരി ഓർത്തിട്ടുണ്ട്".

നാട്ടുകാരെല്ലാവരും തന്നെ അവരുടെ കൈയ്യിൽ നിന്ന് തന്നെയാണ് പപ്പടം വാങ്ങിയിരുന്നത്.

എല്ലാവരും അവരെ പണ്ടാരത്തി എന്ന് വിളിച്ചു പോന്നു.. സത്യത്തിൽ ഇപ്പോഴും അവരുടെ പേര് എനിക്ക് അറിയില്ല. അമ്മയ്ക്കും അറിയില്ല.

തമാശ അതല്ല... എത്രെയോ വർഷം അവർ വീട്ടിൽ പപ്പടവുമായിട്ടു വന്നിട്ടും അവരുടെ പേര് ചോദിച്ചു മനസ്സിലാക്കുവാൻ ആർക്കും സാധിച്ചിട്ടില്ല.

അതെങ്ങനെ രണ്ടു മിനുറ്റിൽ കൂടുതൽ അവർ എങ്ങും സംസാരിക്കുവാൻ നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഒരിക്കൽ അവർ അമ്മയോട് പറഞ്ഞു..

" ഇപ്പോൾ കച്ചവടം തീരെ കുറവാണ്. വരത്തൻ പപ്പടം കടയിൽ നിന്നും ആളുകൾ വാങ്ങുന്നൂ. ഞാൻ എന്നും നല്ല പപ്പടം മാത്രമല്ലെ വിറ്റിട്ടുള്ളു.. എന്നിട്ടും ആളുകൾക്ക് വില കുറഞ്ഞ വരത്തൻ പപ്പടം മതി.."

ഇപ്പോൾ അവരെ കണ്ടിട്ട് വർഷങ്ങളായി...  വയസ്സായി കാണും. പിന്നെ നടൻ പപ്പടം വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞല്ലോ....

ഇപ്പോൾ പത്രത്താളുകളിൽ കേടാവാതിരിക്കുവാൻ അലക്കുകാരം ചേർത്ത് പപ്പടം വിൽക്കുന്ന ആളുകളെ കുറിച്ച് കേൾക്കുമ്പോൾ അവരെ ഓർമ്മ വരും..

പാവം... ചേച്ചി...

 ഇങ്ങനെ ഒത്തിരി പേർ നാട്ടിൽ ഉണ്ടായിരുന്നൂ.. പണം നോക്കാതെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തവർ..

നമ്മൾ അവരെ തിരിച്ചറിയാതെ പോയത് കൊണ്ട് വിഷം ചേർത്ത് മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു പുതുതലമുറ വളർന്നു വരുന്നുണ്ട്....

ഇങ്ങനെയുള്ളവരെ സംരക്ഷിക്കുവാൻ നമുക്കാവും..

 വേറെ ഒന്നും ചെയ്യേണ്ട സാധനങ്ങൾ അവരുടെ കൈയ്യിൽ നിന്നും  വാങ്ങിയാൽ മാത്രം മതിയാകും ...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC