PAULUNCLINTE THEEVANDI പോൾ അങ്കിളിൻ്റെ തീവണ്ടി FB, N, G, A
അമ്മയുടെ ബാല്യത്തിലെപ്പോഴോ നടന്ന ഒരു കഥയാണ്.
കഥാനായകൻ അമ്മയുടെ രണ്ടാമത്തെ ആങ്ങള പോൾ അങ്കിൾ (ചെമ്പോലി തറവാട്ടിലെ ചേകവർ), സഹനായകൻ സാജു അങ്കിൾ. പിന്നെ കഥാനായിക ഇവരുടെ ഒറ്റ പെങ്ങൾ എൻ്റെ അമ്മ.
കുട്ടിക്കാലത്തു ആങ്ങളമാരെയും കൊണ്ട് ചെട്ടിഭാഗം " ശ്രീ ദുർഗ്ഗ" തിയേറ്ററിൽ സിനിമയ്ക്ക് പോവുന്നത് അമ്മയുടെ പതിവായിരുന്നൂ. കൂട്ടത്തിൽ മൂത്ത ആളായതുകൊണ്ടു ഇളയത്ങ്ങളെയും കൊണ്ട് പോവുക എന്ന ഉത്തരവാദിത്തം അമ്മ സ്വയം ഏറ്റെടുത്താണ്.
അങ്ങനെ ആദ്യമായി കുട്ടി സഖാക്കളേയും കൊണ്ട് ഒറ്റയ്ക്ക് സിനിമയ്ക്ക് പോയപ്പോൾ അമ്മയ്ക്ക് കിട്ടിയ നല്ലൊരു പണിയാണ് ഇത്...
അന്ന് ഈ കുട്ടി സഖാക്കൾ പൊടികളാണ്.
നാൽപതു പൈസയുടെ ടിക്കറ്റും എടുത്തു മുന്നിൽ തന്നെ അമ്മയും ആങ്ങളമാരും തിയേറ്ററിൽ ഇരുപ്പുറപ്പിച്ചൂ..
സിനിമയുടെ പേര് " കൊച്ചിൻ എക്സ്പ്രസ്സ്" (1967ൽ ഇറങ്ങിയ നസീർ സാറിൻ്റെ പടം ആണ്, സംവിധാനം എം. കൃഷ്ണൻ നായർ).
സിനിമ തുടങ്ങി ആദ്യത്തെ അഞ്ചു മിനിറ്റിനുള്ളിൽ തീവണ്ടി വരുന്ന സീൻ ഉണ്ട്.
അമ്മ നോക്കുമ്പോൾ മുന്നിലിരുന്ന പോൾ അങ്കിൾ വാതിലിൻ്റെ അടുത്തേയ്ക്കു ഒരോട്ടം.. തീവണ്ടി ഇടിക്കാതിരിക്കാൻ ആശാൻ ഓടി രക്ഷപെട്ടതാണ്.
കുറ്റം പറയരുതല്ലോ..
ഒറ്റയ്ക്ക് രക്ഷപ്പെടണം എന്നൊന്നും പുള്ളി വിചാരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വാതിലിൻ്റെ അടുത്ത് ചെന്ന് പുള്ളിക്കാരൻ കാറി കൂവി വിളി തുടങ്ങി.
"ലീലാമ്മേ നീ കൊച്ചിനെയും (സാജു അങ്കിൾ) എടുത്തു കൊണ്ട് വാ. വണ്ടി വരണത് കണ്ടില്ലേ. വണ്ടി ഇടിക്കും " ഇതാണ് പുള്ളിയുടെ പ്രശ്നം.
അമ്മ ആകെ വല്ലാതെയായി..
അമ്മ വരുന്നില്ല എന്ന് കണ്ടപ്പോൾ പുള്ളിക്ക് അങ്ങ് ദേഷ്യം വന്നൂ..
പുള്ളിയുടെ കർമ്മബോധം ഉണർന്നു... കൊച്ചിനെ വണ്ടി ഇടിക്കും എന്ന വല്ല വിചാരവും അമ്മയ്ക്കുണ്ടോ...
അവിടെ നിന്ന് അമ്മയെ വഴക്കു പറയുവാൻ തുടങ്ങി.
കാര്യമായി സിനിമ കണ്ടിരുന്ന നാട്ടുകാർ ചിരി തുടങ്ങി. ആളുകൾ എത്ര ശ്രമിച്ചിട്ടും പുള്ളിക്കാരൻ അകത്തു കയറിയില്ല.
പിന്നെ എങ്ങനെ ഒക്കെയോ സിനിമ കണ്ടു തീർത്തു അമ്മ സാജു അങ്കിളിനെയും കൊണ്ട് പുറത്തിറങ്ങി....
ഇന്നും തീവണ്ടി കാണുമ്പോൾ എനിക്ക് അങ്കിളിനെ ഓർമ്മ വരും... ഒപ്പം കൊച്ചിൻ എസ്പ്രസ്സും....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ