PRACHODHANAM പ്രചോദനം FB, N

ആദ്യമായി രണ്ടു വരി എഴുതണം എന്ന് തോന്നിയത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്..

പക്ഷെ എഴുതി തുടങ്ങിയത് പതിമൂന്നാം വയസ്സിലാണ്.

എങ്ങനെ ആ ചിന്ത മനസ്സിൽ കയറിപറ്റി എന്ന് പറയാം.

അന്ന് എന്നെയും ആങ്ങളമാരെയും ട്യൂഷൻ പഠിപ്പിക്കുവാൻ വീട്ടിൽ ഒരു ചേച്ചി വരുമായിരുന്നൂ.. മിനി ടീച്ചർ എന്നാണ് അവരെ ഞാൻ വിളിച്ചിരുന്നത്. ഭയങ്കര പാവമായിരുന്നൂ ചേച്ചി.

അന്നൊരിക്കൽ ചേച്ചി വന്നപ്പോൾ കൈയ്യിൽ ഒരു കവർ ഉണ്ടായിരുന്നൂ.. ചേച്ചി എഴുതിയ ഒരു കവിതയായിരുന്നൂ ഉള്ളിൽ.

ചേച്ചി ക്ലാസ് കഴിഞ്ഞു നേരെ പോസ്റ്റ് ഓഫീസിലേയ്ക്ക് പോകുവാനിരിക്കുകയായിരുന്നൂ, ഏതോ പ്രസാധകർക്ക് ആ കവിത അയച്ചു കൊടുക്കുവാനായിരുന്നൂ....

എൻ്റെ നിർബന്ധത്തിനു വഴങ്ങി ചേച്ചി അത് തുറന്നു കാണിച്ചു തന്നൂ...
അതിൽ ഒരു കവിതയായിരുന്നൂ..

എൻ്റെ ഓർമ്മ ശരിയാണെങ്കിൽ "ഇതിവൃത്തം" എന്നായിരുന്നൂ ആ കവിതയുടെ പേര്...

ഞാനതു വായിച്ചു നോക്കി..

ഇപ്പോൾ വരികളൊന്നും ഓർമ്മയില്ല...

പക്ഷെ .. എഴുതണം എന്ന പ്രചോദനം ആദ്യം മനസ്സിൽ ഉദിക്കുന്നത് അപ്പോഴാണ്..

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ