PRATHEEKSHA പ്രതീക്ഷ FB, N, G

വെള്ള പുതപ്പിച്ചു കിടക്കുന്ന അവൻ്റെ ശരീരം കാണുവാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. എൻ്റെ മനസ്സിൽ അവൻ മരിച്ചിട്ടില്ല..

എന്നെ സംബന്ധിച്ച് ഇന്നും അവൻ ഗൾഫിലാണ്...

അല്ലെങ്കിലും അത് കാണുവാനുള്ള കരുത്തു അവനെ അടുത്ത് അറിയുന്ന ആർക്കും ഉണ്ടാവില്ല...

എനിക്ക് അവൻ അനിയനെ പോലെ ആയിരുന്നൂ.. അല്ലെങ്കിൽ അനിയൻ തന്നെ ആയിരുന്നൂ...

എൻ്റെ വിവാഹത്തിന് രണ്ടു ദിവസ്സം മുന്നെയാണ് അവൻ വന്നു പറഞ്ഞത്..

"ചേച്ചി, ഞാൻ ഗൾഫിലേയ്ക്ക് പോകുന്നൂ. വീട് രക്ഷപെടാൻ എനിക്ക് പോയെ തീരൂ"

അവൻ രണ്ടു മാസം മുൻപേ പോവേണ്ടതായിരുന്നൂ..

എൻ്റെ കല്യാണം കൂടുവാൻ വേണ്ടി മാത്രം അവൻ അത് മാറ്റി വച്ചൂ..

എത്ര പേരാണ് അവനെ വഴക്കു പറഞ്ഞത്.. എന്നിട്ടും എനിക്ക് വേണ്ടി അവൻ അത് മാറ്റി വച്ചൂ..

ഒരിക്കലും ഈ നാട് വിട്ടു പോകുവാൻ അവനു ഇഷ്ടം ഉണ്ടായിരുന്നില്ല..

എൻ്റെ കല്യാണത്തിന് എന്തിനും ഏതിനും അവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നൂ..

പിന്നീട് അവനെ ഞാൻ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നൂ..

അതും  അവൻ ലീവിന് വന്നപ്പോൾ ....

പെട്ടെന്ന് അവനു ഉത്തരവാദിത്തബോധം വെച്ചത് പോലെ എനിക്ക് തോന്നി ...

 ഭാവി സ്വരുക്കൂട്ടുവാനുള്ള തത്രപ്പാട് മൊത്തം അവൻ്റെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നൂ..

പെങ്ങളെ കെട്ടിച്ചു വിടണം

 വീട് വയ്ക്കണം, നാട്ടിൽ സ്ഥലം വാങ്ങണം,

സ്വന്തമായി ഒരു വണ്ടി, അനിയനെ പഠിപ്പിക്കണം...

അങ്ങനെ ആ പട്ടിക നീണ്ടു...

എല്ലാം അവൻ സാധിച്ചൂ..

അടുത്ത വരവിനു മുൻപേ അവൻ വീട് പണിതു. പെങ്ങളെ കെട്ടിച്ചു വിട്ടു.

പ്രതീക്ഷിക്കാത്ത നേരത്താണ് അവൻ്റെ ഫോൺ കാൾ എനിക്ക് വന്നത്..

വലിയ സന്തോഷത്തിലാണ് അവൻ ഗൾഫിൽ നിന്നും വിളിച്ചത്..

ആദ്യമായാണ് അവൻ വിളിച്ചത്.

അത് പക്ഷെ അവസാനത്തെ വിളി ആയിരിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല...

ഒന്ന് മാത്രമേ അവൻ അന്ന് പറഞ്ഞുള്ളൂ

" ചേച്ചി, ഞാൻ ലീവിൽ വരുന്നൂ. ഈ പ്രാവശ്യം വിവാഹം ഉണ്ടാവും. ആലോചിച്ചു തുടങ്ങുവാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. രണ്ടു മാസത്തെ ലീവുണ്ട്. ചേച്ചി വിവാഹത്തിന് വരണം, അതിനാണ് മുന്നേ പറയുന്നത്"

എനിക്ക് വളരെ അധികം സന്തോഷം തോന്നി..

അന്ന് രാവിലെ പെട്ടെന്നാണ് നാട്ടിൽ നിന്നും വിളി വന്നത്...

"ഗൾഫിൽ വച്ചുണ്ടായ ട്രക്ക് അപകടത്തിൽ അവൻ മരണപെട്ടു. ശരീരം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ എത്തും."

എനിക്ക് അത് വിശ്വസിക്കുവാൻ പ്രയാസം തോന്നി..

"കേൾക്കുന്നത് സ്വപ്നം ആയിരിക്കണേ" എന്ന് ഞാൻ പ്രാർത്ഥിചൂ...

എല്ലാ പ്രാരാബ്ദങ്ങളും തീർത്തു അവൻ ജീവിക്കുവാൻ തുടങ്ങിയിട്ടേ ഉളളൂ..

വിവാഹസ്വപ്നങ്ങളുമായി നാട്ടിലേയ്ക്ക് പറക്കുവാൻ ഇരുന്ന അവൻ...

എത്തുന്നത് ഒന്നും ഇല്ലാതെ...

ദൈവം എന്തേ അവനോടു ഇങ്ങനേ ചെയ്തു എന്നതിന് എനിക്ക് ഒരു ഉത്തരവും ഉണ്ടായിരുന്നില്ല..

ഒന്ന് മാത്രം എനിക്കറിയാം..

"വേറെ ആരോ പോകേണ്ടിയിരുന്ന ഓട്ടം അവൻ ചോദിച്ചു വാങ്ങി ഓടിയതാണ്.. "

 "കൂട്ടുകാരൻ പറഞ്ഞതാണ് അവൻ പൊക്കോളാo നീ വിശ്രമിച്ചോ എന്ന്"

എന്നിട്ടും അവൻ കൂട്ടുകാരനെ സഹായിക്കുവാൻ പോയതാണ്..

അതായിരിക്കും അവൻ്റെ വിധി..

മണവാളനായി സൂട്ടിട്ടു കാണേണ്ടിയിരുന്ന അവനെ വെള്ള ഉടുപ്പിച്ചു കിടത്തിയിരിക്കുന്നതു കാണുവാൻ എനിക്ക് വയ്യ...

ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസ്സിൽ ഞാൻ എഴുതി ചേർത്തു.

" അവൻ ഗൾഫിൽ ആണ്.. ഒരു ദിവസ്സം തിരിച്ചു വരും. ചിരിച്ചു യാത്ര പറഞ്ഞു പോയ അവൻ്റെ മുഖം മനസ്സിൽ ഉണ്ട്. അത് അങ്ങനെ ഇരുന്നോട്ടെ"

എല്ലാവരും ഒരു യാത്രയിലാണ്..

ഈ യാത്ര അവസാനിക്കുന്ന ദിവസ്സം നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവരെ നമുക്ക് കാണുവാൻ സാധിക്കുമത്രേ...

അന്ന് അവനെ വീണ്ടും ഞാൻ കാണും...

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G