PUKAYILA പുകയില FB, N, G
കുട്ടിക്കാലത്തെ എൻ്റെയും കസിൻസിൻ്റെയും ഓർമ്മകളിൽ പുകയിലയ്ക്കു വലിയ സ്ഥാനം ഉണ്ടായിരുന്നൂ. സത്യം പറഞ്ഞാൽ ഞങ്ങളുടെ പോക്കറ്റ് മണി ദാതാവും മിഠായി ദാതാവും ഈ പുകയിലയായിരുന്നൂ..
അന്ന് എനിക്ക് ഒരു എട്ടൊൻപതു വയസ്സ് പ്രായം കാണും. വേനലവധിക്ക് അമ്മയുടെ വീട്ടിൽ ചെന്നാൽ എനിക്കും കസിന്സിനും ധാരാളം മിഠായി വേണം.
അടുത്ത് തന്നെ കൊച്ചാമ്മയുടെ കടയുണ്ട്. അവിടെ നിന്നും വാങ്ങി ഇഷ്ടം പോലെ കഴിക്കാം. പക്ഷെ സ്പോൺസർ ചെയ്യുവാൻ ആള് വേണ്ടേ.
എത്ര തരo മിഠായികൾ ആണ് കുപ്പിയിൽ ഇരിക്കുന്നത്. കണ്ടാൽ തന്നെ കൊതി വരും.
ആ സമയത്തു അമ്മൂമ്മയ്ക്ക് മുറുക്കുന്ന സ്വഭാവം ഉണ്ട്. അമ്മാവന്മ്മാരും അപ്പൂപ്പനും പുകയില വാങ്ങി കൊടുക്കില്ല. അതുകൊണ്ടു തന്നെ അമ്മൂമ്മയുടെ ആശ്രയം ഞങ്ങൾ കുട്ടികളാണ്.
ഞങ്ങൾക്കാണേൽ കൈക്കൂലി വേണം. അതില്ലാതെ ഒന്നും പറ്റില്ല.
പാവം അമ്മൂമ്മ...
ഒരു സമയം ഒരു കുഞ്ഞി കഷ്ണം പുകയില മാത്രമേ ഞങ്ങൾ വാങ്ങി കൊടുക്കൂ. അതും അപ്പൂപ്പൻ കാണാതെ ചെയ്യണം. പകരം അമ്മൂമ്മ തരുന്ന തുട്ടുകൾ ചേർത്ത് ഞങ്ങൾ മിഠായി വാങ്ങും.
അന്നൊന്നും ചെയ്യുന്നത് തെറ്റാണെന്നു തിരിച്ചറിവ് ഉണ്ടായിരുന്നില്ല.
അപ്പൂപ്പൻ്റെയും അമ്മാവൻമ്മാരുടെയും (അഞ്ചു പേരുണ്ട്) കണ്ണ് വെട്ടിച്ചു പുകയില എത്തിക്കുന്നത് വലിയ വീരക്ര്യത്യമായി പാവം ഞങ്ങൾ കരുതി പോന്നു.
അമ്മൂമ്മ സ്റ്റോർ റൂമിൽ പുകയില എവിടെയാണ് ഒളിച്ചു വയ്ക്കുന്നതെന്നെല്ലാം ഞങ്ങൾക്കു അറിയാം. പക്ഷെ അപ്പൂപ്പന് പറഞ്ഞു കൊടുക്കില്ല.
പിന്നെ അമ്മൂമ്മയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിച്ചിട്ടു അത്രയും വലിയ ഒരു ചതി ഞങ്ങൾ ചെയ്യുമോ:
ഈ പുകയില കാരണം ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
അമ്മൂമ്മയ്ക്ക് ഒരു വെറ്റില ചെല്ലo ഉണ്ടായിരുന്നൂ.. അതിൽ ഒരുപാടു സാധനങ്ങൾ കാണാം. കരവിരുതോടെ അമ്മൂമ്മ വെറ്റില റെഡി ആക്കുന്നത് കാണാം.
സാധരണ എല്ലാ ക്രിസ്തുമസ്സിനും രാത്രിയിലെ ഊണ് അമ്മ വീട്ടിൽ നിന്ന് എല്ലാവരും ഒരുമിച്ചാണ് കഴിക്കുന്നത്. അന്ന് രാത്രിയിൽ അവിടെ ഉറങ്ങി പിറ്റേന്ന് തിരിച്ചു വീട്ടിലേയ്ക്കു പോവും. അത് ഒരിക്കലും തെറ്റിക്കാറില്ല.
അപ്പൻ അമ്മയെ കല്യാണം കഴിച്ചപ്പോൾ മുതൽ തുടങ്ങിയ ചടങ്ങു ആണ്..
അന്നൊരു ക്രിസ്തുമസിന് അമ്മയുടെ വീട്ടിൽ എല്ലാവരും കൂടെ കൂടി. ആണുങ്ങളെല്ലാം വീടിനകത്തു ഇരുന്നു വെള്ളമടിക്കുന്നൂ, ചീട്ടു കളിക്കുന്നൂ.
ഞങ്ങൾ കുട്ടിക്കൂട്ടം പുറത്തു പെണ്ണുകൾ വർത്തമാനം പറയുന്നത് കേട്ടിരിക്കുന്നൂ.
ചുമ്മാതല്ല കേട്ടോ.. ഉച്ചഭക്ഷണം കഴിച്ചതിൻ്റെ ക്ഷീണം മാറേണ്ട കളിക്കുവാൻ..
അപ്പോഴാണ് വെറ്റില ചെല്ലവുമായിട്ടു അമ്മൂമ്മയുടെ വരവ്. അമ്മൂമ്മ പതിയെ വെറ്റില മുറുക്കുവാൻ തുടങ്ങി.
അത് കണ്ടപ്പോൾ ഷൈജ ആന്റ്റിക്കു ( അമ്മയുടെ മൂത്ത ആങ്ങളയുടെ ഭാര്യ)വെറ്റില മുറുക്കുവാൻ ഒരു ചെറിയ ആഗ്രഹം..
ഞങ്ങൾ കുട്ടികൾ അങ്ങു പ്രോത്സാഹിപ്പിച്ചു കൊടുത്തു..
മൂത്ത മരുമകളാണ് സാധിച്ചു കൊടുത്തേക്കാമെന്നു അമ്മൂമ്മയും...
അമ്മൂമ്മ ചോദിചൂ
"സാദാ മതിയോ (പുകയില, ചുണ്ണാമ്പു എന്നിവ ഇല്ലാതെ) അതോ കടുപ്പം വേണമോ (പുകയില, ചുണ്ണാമ്പു ഇവയോടെ)"
"കടുപ്പത്തിൽ ആവട്ടെ" എന്ന് ആന്റ്റിയും...
ആന്റ്റി വെറ്റില മുറുക്കി തുടങ്ങിയത് മാത്രമേ ഓർമയുള്ളൂ ... പിന്നെ കാണുന്നതു തല കറങ്ങി താഴെ ഇരിക്കുന്ന ആന്റ്റിയെ ആണ്.
പാവം എന്തായാലും പിന്നെ ജീവിതത്തിൽ പുകയില തൊട്ടിട്ടില്ല.
അന്നെനിക്ക് ഒരു കാര്യം മനസ്സിലായി പുകയില ചവയ്ക്കണമെങ്കിൽ നല്ല ശക്തി വേണം.. അപ്പോൾ അമ്മൂമ്മയ്ക് നല്ല കപാസിറ്റി ഉണ്ടെന്നു അർഥം..
പിന്നീടെടെപ്പോഴോ അമ്മൂമ്മ മുറുക്കുന്നത് നിറുത്തി....
പക്ഷെ ഇപ്പോഴും വെറ്റില കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കുട്ടിക്കാലവും അമ്മൂമ്മയുടെ മുഖവും ആണ്...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ