RAHASYAM രഹസ്യം FB, N

കുട്ടിക്കാലത്തു അമ്മ വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ കുളത്തിൽ പോയി കുളിക്കുന്നത് ഒരു ശീലം ആയിരുന്നൂ.

എന്നും വെകുന്നേരങ്ങളിൽ കളിയെല്ലാം കഴിഞ്ഞു ഞാനും കസിനും (രീഗാ) കൂട്ടുകാരിയും കൂടെ ആയിരുന്നൂ കൊച്ചപ്പൻ്റെ കുളത്തിൽ കുളിക്കാനുള്ള പോക്ക്.

ഈ കൂട്ടുകാരിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നൂ. അന്ന് ഒരു മൂന്ന് വയസ്സ് പ്രായം കാണും. അവളെ ഞങ്ങൾ കൂടെ കൂട്ടാറില്ല.

അന്ന് ഞങ്ങൾ കുളിക്കുവാൻ പോയപ്പോൾ ഈ കുട്ടി കൂടെ വന്നത് ഞങ്ങൾ കണ്ടില്ല.

കുളി എന്ന് പറഞ്ഞാൽ ഏകദേശം ഒരു മണിക്കൂർ വെള്ളത്തിൽ മുങ്ങികിടക്കുക, തമാശകൾ പറയുകേ എന്നത് മാത്രമാണ്.

ഈ സമയത്താണ് കൂട്ടുകാരിയുടെ അനിയത്തികുട്ടിയുടെ വരവ്.

അവൾ പുറകെ കൂടെ വന്നതോ ഒളിച്ചിരുന്നു ഞങ്ങളെ കാണുന്നതോ, ചർച്ചകൾക്കും കളികൾക്കും ഇടയിൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

കുളി കഴിഞ്ഞു കയറുമ്പോഴാണ് രീഗാ പറയുന്നത്

" ഇതെന്താ, ഒരു തുണികഷ്ണം വെള്ളത്തിൽ കിടക്കുന്നത്."

അവൾ അപ്പോൾ തന്നെ തുണികഷ്ണം പൊക്കി എടുത്തു.

അത് ആ കുട്ടിയായിരുന്നൂ.

അപ്പോൾ അവൾ വെള്ളത്തിലേയ്ക്ക് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യത്തിന് വെള്ളമൊന്നും കുടിച്ചിട്ടുണ്ടായിരുന്നില്ല.

വേഗം തലയെല്ലാം തുടച്ചു അവളെ ശരിയാക്കി. ആരും കാണാതെ കൂട്ടുകാരി അവളുടെ വസ്ത്രം വീട്ടിൽ പോയി എടുത്തു കൊണ്ട് വന്നു. അതും അവളെ ഇടീച്ചു.

വീട്ടിൽ പറയുവാൻ പറ്റില്ല.

അനിയത്തി ആണെങ്കിലും കൂട്ടുകാരിയുടെ അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ രണ്ടാമത് കെട്ടിയതിലുള്ള കുട്ടിയാണ് അത്. അതുകൊണ്ടു തന്നെ ചെറിയമ്മയെ അറിയിക്കരുത് കൊന്നു കളയും എന്നാണ് അവൾ പറഞ്ഞത്.

ഈ രഹസ്യം അതുകൊണ്ടുതന്നെ ആരെയും അറിയിക്കാതെ ഞങ്ങൾ ഒരുപാടുകാലം സൂക്ഷിച്ചു വച്ചു. പാവം കൂട്ടുകാരിയോടുള്ള സ്നേഹം മൂലം.

ഇന്നും എന്നും ഒരു പേടിസ്വപ്നം പോലെ അത് മനസ്സിൽ കിടപ്പുണ്ട്.

അതിൽ പിന്നെ അവളുടെ അനിയത്തി പുറകെ വരുന്നില്ല എന്ന് ഉറപ്പിച്ചിട്ടു മാത്രമേ ഞങ്ങൾ കുളത്തിൽ ഇറങ്ങിയിട്ടുള്ളൂ..


.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA