SHAPAM ശാപം FB, N, K, P, E, A, KZ, AP, G, NL

അന്നൊരിക്കൽ അവിചാരിതമായാണ് അവളെ ഞാൻ ബസ്സിൽ കണ്ടുമുട്ടിയത്.

പഠിക്കുന്ന സമയത്തെല്ലാം എത്ര സുന്ദരിയായിരുന്നൂ അവൾ.

ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിലിരുന്നാണ് ഞങ്ങൾ പഠിച്ചത്.

സ്കൂൾ കാലഘട്ടം കഴിഞ്ഞതോടെ ആ കൂട്ടുകെട്ട് പിന്നെ അത്ര തീവ്രമായി മുന്നോട്ടു കൊണ്ട് പോകുവാൻ കഴിഞ്ഞില്ല. കാരണം അവൾ തെരഞ്ഞെടുത്തത് ആർട്സും എൻ്റെത്  സയൻസും ആയിരുന്നൂ.

എൻ്റെയും അവളുടെയും വീടുകൾ അടുത്തായിരുന്നില്ല. അതുകൊണ്ടു തന്നെ വല്ലപ്പോഴും ബസിൽ വച്ച് കാണുമ്പോഴാണ് ആ സൗഹ്രദം ഞങ്ങൾ തുടർന്ന് കൊണ്ട് പോയത്..

ബിരുദത്തിനു ശേഷം അവളുടെ അച്ഛൻ അവളെ വിവാഹം കഴിപ്പിച്ചു വിട്ടു. ബിരുദാന്തബിരുദ പഠനത്തിനുള്ള എൻട്രൻസ് പരീക്ഷ അന്നായിരുന്നതുകൊണ്ട് ആ വിവാഹത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

വിവാഹം കഴിഞ്ഞു നേരെ ദുബായിലേയ്ക്കാണ് പോവുക എന്ന് പറഞ്ഞു പിരിഞ്ഞതാണ് ഞങ്ങൾ.

 പിന്നീട് ഇന്നുവരെ ഒരു ഫോൺ വിളി പോലും വന്നിട്ടില്ല.....

ഇപ്പോൾ എട്ടു വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടൽ...

...ഒത്തിരി വിശേഷങ്ങൾ പറഞ്ഞു തീർക്കാനുണ്ട്.

ഭാഗ്യത്തിന് അടുത്തടുത്തായി സീറ്റ് കിട്ടി.

എന്നോട് സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ..

ഷിബിൻ വിവാഹം കഴിച്ചതിൽ പിന്നെ ദുഃഖം എന്നതു അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു വർഷം  അങ്ങനെ കടന്നു പോയി..

ആ സമയത്താണ് അവൾ ഗർഭിണി ആവുന്നത്...പിന്നീട് അങ്ങോട്ട് വീട്ടിലെ ഒരു പണിയും ചെയ്യുവാൻ അവൻ സമ്മതിച്ചിട്ടില്ല... എല്ലാം അവൻ തന്നെ ചെയ്തു തീർക്കുമായിരുന്നൂ...

പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. രണ്ടാം മാസം അത് അലസിപ്പോയി.

പിന്നീടുള്ള രണ്ടു വർഷത്തിൽ മൂന്ന് ഗർഭങ്ങൾ അലസിപ്പോയത്രേ...

അതോടെ അവർ രണ്ടു പേരും തകർന്നു.

പിന്നെയാണ് അവർ കൂടുതൽ നല്ല രീതിയിലുള്ള ചികിത്സയ്ക്ക് ശ്രമിച്ചത്. അവിടെ വച്ചാണ് അവൾക്കു ഗർഭധാരണം നടക്കണമെങ്കിൽ ചികിത്സ വേണം എന്ന് മനസ്സിലാവുന്നത്.

അവൾക്കു  STD വിഭാഗത്തിലുള്ള രോഗമാണ്.. അത് എങ്ങനെയോ കിട്ടിയിട്ടുണ്ട്...

 ചികിത്സിച്ചു മാറ്റാവുന്നതേ ഉള്ളൂ..

ഷിബിൻ ആ വിവരം വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർക്ക് അവരുടെ ബന്ധത്തിൽ വെറുപ്പായി.

ചീത്ത വഴികളിലൂടെ നടന്ന പെൺകുട്ടിയാണ് അതുകൊണ്ടു ദൈവം  കൊടുത്ത ശിക്ഷയാണ് പോലും.."

ഏതായാലും പതിവ് പോലെ അവധിക്കാലത്തു  നാട്ടിൽ ചെലവഴിക്കുവാൻ ഷിബിൻ്റെ കൂടെ ആ തവണയും അവൾ വന്നു.

അവളെ പതിവ് പോലെ അവളുടെ വീട്ടിലേയ്ക്കു ഒരാഴ്ച നിന്നോളാൻ പറഞ്ഞു അവൻ കൂട്ടികൊണ്ടു ചെന്നൂ..

പതിവിനു വിപരീതമായി അവൻ അന്ന് തന്നെ തിരിച്ചു പോയി..

പിന്നീടൊരിക്കലും അവനോടു അവൾക്കു ഫോണിൽ സംസാരിക്കാനായിട്ടില്ല...

അവൻ്റെ വീട്ടിലേയ്ക്കു അവൾ വിളിച്ചപ്പോൾ അമ്മയാണ് അവൻ അവളുമായി ബന്ധം പിരിയുവാൻ നിൽക്കുന്ന വിവരം അറിയിക്കുന്നത്. മാത്രമല്ല അവൻ അപ്പോഴേയ്ക്കും തിരിച്ചു ദുബായ്ക്കു പോയിരുന്നൂ..

അവളുടെ അച്ഛനും അമ്മയ്ക്കും എല്ലാം അറിയാമായിരുന്നത്രെ..

അതോടെ അവൾ തകർന്നൂ..

ഏകദേശം മൂന്ന് വർഷക്കാലം തൻ്റെ എല്ലാമായിരുന്നിട്ടും ഒരു കറിവേപ്പില പോലെ തന്നെ ഉപേക്ഷിച്ച അവനെ മറക്കുവാൻ അവൾക്കായില്ല.

വിദ്യാഭ്യാസമുള്ള ഷിബിനിൽ നിന്നും അത് അവൾ പ്രതീക്ഷിച്ചില്ല...

ഒത്തിരി ദിവസ്സങ്ങൾ അവൾ ഒരു ഭ്രാന്തിയെ പോലെ ജീവിച്ചൂ..

പക്ഷെ ഇടയ്ക്കെപ്പോഴോ എല്ലാം കണ്ടു അച്ഛനും അമ്മയും തളരുന്നത് അവൾ മനസ്സിലാക്കി.

"ഒറ്റ മകളാണ് ഈ വയസ്സ് കാലത്തു താൻ അവർക്കു ഒരു ശിക്ഷയായി മാറരുത്.."

ബിരുദാനന്തരബിരുദത്തിനു തന്നെ ചേർക്കുവാൻ അവൾ ആവശ്യപ്പെട്ടു.

മിടുക്കിയായി അവൾ പഠിച്ചു..

ഇപ്പോൾ നാട്ടിൽ ഒരു കോളേജിൽ പഠിപ്പിക്കുന്നൂ..സ്വന്തം കാലിൽ നിവർന്നു നിൽക്കുന്നൂ..

ഷിബിൻ വേറെ പെണ്ണ് കെട്ടി ദുബായിൽ ഉണ്ടത്രേ..

കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും അവനു കുട്ടികളില്ല..... ഇനി ഇപ്പോൾ അവളേയും അവൻ ഉപേക്ഷിക്കുമോ....

എൻ്റെ മനസ്സ് അങ്ങനെയാണ് ചിന്തിച്ചത്...

അവൾക്കു അവനോടു പ്രത്യേകിച്ച് ദേഷ്യം ഒന്നും ഇല്ല. പകരം നന്ദി മാത്രമേ ഉള്ളൂ.. ഷിബിൻ  ചെയ്ത ചതി മൂലം അവൾ ഇന്ന് സ്വന്തം കാലിൽ നിൽക്കുന്നൂ..

ഈ ലോകം എന്തെന്നും താൻ എന്തിനെയാണ് സ്നേഹിക്കേണ്ടതെന്നും അവൾ പഠിച്ചു കഴിഞ്ഞിരുന്നൂ....

താൻ ഒരു ശാപമല്ല. ഒരു രോഗം വരുന്നത് ഒരാളുടെ തെറ്റുകൊണ്ടോ ദൈവ ശാപം കൊണ്ടോ അല്ല....

എല്ലാം നല്ലതിനാണ്..

അങ്ങനെയാണ് ദൈവം പലതും ജീവിതത്തിൽ പഠിപ്പിക്കുന്നത്..

അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുള്ള രണ്ടാം ജന്മം...

ഇനി ഒരിക്കലും ഒന്നിനും തന്നെ തകർക്കാനാവില്ല...

.....................സുജ അനൂപ്













അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC