SUTTU ENNA MAHATHI സുട്ടു എന്ന മഹതി FB, N, G
അന്നൊരിക്കൽ കൂട്ടുകാരൻ്റെ വീട്ടിൽ പോയിട്ട് വന്ന കുഞ്ഞാങ്ങളയുടെ കൈയ്യിൽ എനിക്കായി ഒരു സമ്മാനം ഉണ്ടായിരുന്നൂ..
കൂട്ടുകാരൻ കൊടുത്തതാണ്.
അവളെ ഞാൻ "സുട്ടു" എന്ന് വിളിച്ചൂ..
അന്ന് അവൾക്കു ഇരുപത്തെട്ടു ദിവസ്സം മാത്രെമേ പ്രായം ഉണ്ടായിരുന്നുള്ളൂ. സ്വന്തം അമ്മയെ പിരിഞ്ഞതിലുള്ള ദുഃഖം അവളുടെ മുഖത്തുണ്ടായിരുന്നൂ. ആ ദിവസ്സങ്ങളിൽ അനിയൻ്റെ അടുത്തല്ലാതെ ആരുടെ കൈയ്യിലും അവൾ പോകില്ല.
രാത്രിയിൽ ഉറങ്ങാതെ കരയുന്ന അവളുടെ സങ്കടം മാറ്റുവാൻ ഒരു മാസം അനിയൻ്റെ കൂടെ കിടത്തിയാണ് അവളെ ഉറക്കിയത്. പിന്നീട് ഞാൻ ഒരു ടെഡി ബെയറിനെ വാങ്ങിച്ചു കൊടുത്തു. അതിൻ്റെ കൂടെയായി അവളുടെ ഉറക്കം.
തോളത്തിട്ടു അവളെ കൊണ്ട് നടക്കാത്ത ഒരു കൂട്ടുകാരൻ പോലും ആങ്ങളമാർക്കു ഉണ്ടായിരുന്നില്ല.
എപ്പോഴോ അവൾ ഞങ്ങളുടെ ജീവിത്തിൻ്റെ ഭാഗമായി മാറി. വീട്ടിൽ എവിടെ ഓടി നടക്കുവാനുമുള്ള സ്വാതന്ത്യം അവൾക്കു ഉണ്ടായിരുന്നൂ..
അയല്പക്കകാർക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നൂ...
ആള് ഭയങ്കര കുസൃതിയാണ്. എല്ലാവരെയും ഓടി വന്നു കെട്ടി പിടിക്കും. അത് രണ്ടാമത്തെ ആങ്ങളയ്ക്കു അത്ര താല്പര്യം ഇല്ല.
രാവിലെ പത്രം വീഴുന്നത് ചാടി പിടിച്ചു അത് കുനു കുനാ കീറി കളയുന്നത് അവൾക്കു വലിയ ഇഷ്ടമാണ്. എത്ര പറഞ്ഞാലും അവൾ കേൾക്കില്ല.
അങ്ങനെ ഗതി മുട്ടി അവൻ ഒരു ദിവസ്സം അവൾക്കിട്ടു ഒന്ന് കൊടുത്തു. അതോടെ പത്രം കീറുന്നത് അവൾ അങ്ങു നിറുത്തി...
അതിൽ പിന്നെ അവൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
എന്നും രാവിലെ അവനായിട്ടു അവൾ മുൻവശത്തെ വാതിലിൻ്റെ മുന്നിൽ കണി വയ്ക്കും.
വേറെ ഒന്നുമല്ല.
അവൻ്റെ എന്തെങ്കിലും സാധനം കുനു കുനാ അങ്ങു കടിച്ചു കീറും.
അവൻ്റെ ഷൂ, സോക്സ് അങ്ങനെ പോവും പട്ടിക...
ബാക്കി എല്ലാവരുടെയും ഷൂ ഒരുമിച്ചു വച്ചാലും അവൾ കൃത്യമായി അവൻ്റെ ഷൂ എടുത്തു കൊണ്ട് പോയി കടിച്ചു കീറും.
ഷൂ കിട്ടിയില്ലേൽ ചെരുപ്പ് അതും ഇല്ലെങ്കിൽ അവൻ്റെ വണ്ടിയിൽ പോറുക, അതും പറ്റിയില്ലെങ്കിൽ വണ്ടിയിൽ മുള്ളി ഒഴിക്കുക..
അവൾ ചെയ്‌തതാണോ എന്ന് ചോദിച്ചാൽ " നീ പോടാ ചെക്കാ" എന്ന രീതിയിലാണ് അവൾ അവനെ നോക്കുന്നത്.
അവളെ തല്ലുവാൻ വീട്ടിൽ ആരും സമ്മതിക്കില്ല... ആ ധൈര്യം അവൾക്കുണ്ട്..
അങ്ങനെ കുറച്ചു ദിവസ്സങ്ങൾ കടന്നു പോയി. അവളെ കൊണ്ടുള്ള ഉപദ്രവം നിറുത്തുവാൻ അവസാനം അവൻ അവളുടെ കാലു പിടിക്കേണ്ടി വന്നു...
ഒരു പത്തു വർഷത്തോളം അവൾ വീട്ടിൽ ഉണ്ടായിരുന്നൂ.
ഒരു ദിവസ്സം മൂത്ത ആങ്ങളായാണ് സുട്ടു മരിച്ചു പോയി എന്ന വിവരം എന്നെ വിളിച്ചറിയിക്കുന്നത്. അന്ന് ഞാൻ ബാംഗ്ലൂരിൽ ആയിരുന്നൂ.
എങ്ങനെ മരിച്ചൂ എന്ന് ആദ്യം സംശയിച്ചൂ...
പക്ഷെ അവൾ പറമ്പിൽ മരിച്ചു കിടന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി മൂർഖൻ പാമ്പിൻ്റെ ശവം കണ്ടു കിട്ടിയതോടെ ആണ് അതൊരു വീരമൃത്തു ആണെന്ന് മനസ്സിലായത്.
രാത്രിയിലെപ്പോഴോ വീട്ടിലേയ്ക്കു നുഴഞ്ഞു കയറുവാൻ ശ്രമിച്ച പാമ്പിനെ കൊല്ലുവാൻ അവൾ ശ്രമിച്ചിരിക്കണം. അത് അവളെ കടിച്ചതാണ് മരണ കാരണം.
അവളുടെ മരണം സംഭവിച്ചിട്ടു ഇപ്പോൾ വർഷം അഞ്ചായി.
പക്ഷെ ഈ പ്രാവശ്യം വീട്ടിൽ ഞാൻ ചെന്നപ്പോൾ എന്നെ കാത്തു അവൾ അവിടെ ഉണ്ടായിരുന്നൂ. എൻ്റെ സുട്ടുവിനെ പോലെ ഇരിക്കുന്ന മറ്റൊരുവൾ. അനിയൻ കൊണ്ട് വന്നതാണ്..
അവളെ വീണ്ടും ഞാൻ സുട്ടു എന്ന് വിളിചൂ.....
.....................സുജ അനൂപ്

![]() |
സുട്ടു |
![]() |
പുതിയ സുട്ടു |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ