VIDHI വിധി P
അന്നെന്തോ ജോലി കഴിഞ്ഞിട്ടും, കൂട്ടുകാരൊക്കെ പോയിട്ടും കുറെ നേരം ഓഫീസിൽ തന്നെ ഇരുന്നൂ..
വെള്ളിയാഴ്ചകളിൽ സാധാരണ കൂട്ടുകാരുമൊത്തു ഒരു പാർട്ടി പതിവുള്ളതാണ് (വേറെന്തു .. അടിച്ചു ചീയുക അത്ര തന്നെ).
നിയന്ത്രിക്കുവാൻ ആരുമില്ലാതത്തു കൊണ്ട് കിട്ടിയ സ്വാതന്ത്ര്യം നന്നായി തന്നെ ആസ്വദിക്കുന്നൂ...
ശനിയാഴ്ച അതിൻ്റെ ഹാങ്ങോവറും കൊണ്ട് അങ്ങനെ മൂടി പുതച്ചു ഉറങ്ങും.. ആ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്.
പതിയെ വാടക വീട്ടിലേയ്ക്കു നടന്നൂ... ജോലിക്കാരൻ ഉണ്ടാക്കി വച്ച ഭക്ഷണവും കഴിച്ചു ഉറങ്ങി. പിറ്റേന്നും പുറത്തേയ്‌ക്കൊന്നും പോയില്ല. മനസ്സിലെ അസ്വസ്ഥത കൂടിക്കൂടി വന്നൂ.
അവസാനം വൈകുന്നേരം ആയപ്പോഴേക്കും എന്തോ നാട്ടിലേയ്ക്ക് ഒന്ന് പോവണമെന്ന് തോന്നി ..
ചെക്ക് ചെയ്തപ്പോൾ ബസ് ടിക്കറ്റ് ഒന്നും കിട്ടാനില്ല. എങ്കിലും ഒരെണ്ണം കഷ്ടപ്പെട്ട് ഒപ്പിച്ചൂ..
നാട്ടിലെത്തിയപ്പോഴേക്കും രാവിലെ ഏഴു മണിയായി.
പതിയെ ഒരു ചായ കുടിച്ചു കൊണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ് സെബിൻ വിളിക്കുന്നത്.
അവനു ഒരു പെൺകുട്ടിയുടെ ആലോചന വന്നിട്ടുണ്ടത്രെ.
അല്ലെങ്കിലും കൂട്ടുകാരെല്ലാവരും കെട്ടി തുടങ്ങി...
പെണ്ണിനെ പോയി കണ്ടു.. അവനു ഇഷ്ടമായി..പെൺകുട്ടി എൻ്റെ നാട്ടുകാരിയാണത്രെ..
ആളെ അറിയുമെങ്കിൽ പറയണം എന്ന്.. പേര് കേട്ടപ്പോഴേ ആളെ മനസ്സിലായി..
അവൻ പറഞ്ഞതനുസരിച്ച M4 മാട്രിമോണിയലിൽ കയറി നോക്കി...
അത് അവൾ തന്നെ ..എൻ്റെ കളികൂട്ടുകാരി..
അമ്മ വീടിൻ്റെ അടുത്തുള്ള കുട്ടിയാണ്.
പെട്ടെന്ന് അമ്മ കയറി വന്നൂ.
"കല്യാണം വേണ്ട.. എന്ന് പറഞ്ഞിട്ട് നീ എന്തിനാ ഈ കല്യാണ സൈറ്റിൽ കയറി പെണ്ണ് നോക്കുന്നത്"
അമ്മ കാണാതെ ആ പെൺകുട്ടിയുടെ പ്രൊഫൈൽ ഞാൻ മാറ്റി. വെറുതെ അമ്മയുടെ മുൻപിൽ നാണം കെട്ടു..
"സെബിന് വേണ്ടിയാണെന്ന് പറഞ്ഞാൽ പിന്നെ തീർന്നു.. എന്നെയും വേഗം പിടിച്ചു കെട്ടിക്കും...തല്ക്കാലം ഞാൻ എൻ്റെ ജീവിതം ഒന്ന് ആസ്വദിക്കട്ടെ.."
അപ്പോഴേയ്ക്കും അമ്മ അപ്പുറത്തേയ്ക്ക് പോയി..
പക്ഷെ... അവളുടെ രൂപം മനസ്സിൽ ആഴത്തിൽ പതിഞ്ഞത് പോലെ തോന്നി..
വൈകിട്ടു നേരെ അനിയനേയും കൂട്ടി അമ്മ വീട്ടിലേയ്ക്കു ചെന്നൂ...
അവളെ ഒന്ന് രഹസ്യത്തിൽ കാണണം എന്ന് മനസ്സിൽ ഉണ്ടായിരുന്നൂ...
അവളെ കണ്ടിട്ട് കുറഞ്ഞത് ഒരു മൂന്ന് വർഷമെങ്കിലും ആയി കാണും...
ബിരുദാനന്തരപഠനവും ജോലിയും കൂടെ ആയപ്പോൾ നാട്ടിൽ അങ്ങനെ വരാതെയായി. വന്നാൽ തന്നെ ഒരു രാത്രി താമസിച്ചിട്ടു ഓടി പോകും..
ഭാഗ്യത്തിന് അനിയനെ അവിടെ എത്തിയപ്പോൾ ഏതോ കാര്യം പറഞ്ഞു അമ്മാവൻ കൂട്ടികൊണ്ടു പോയി..
ഞാൻ പതിയെ തൊടിയിലേയ്ക്ക് ഇറങ്ങി.. നല്ല ഭംഗിയാണ് പറമ്പു കാണുവാൻ. അമ്മാവന് എല്ലാ തരo കൃഷികളും ഉണ്ട്.
ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ മുന്നിൽ തന്നെ ചാടി..
പണ്ടത്തെ കളികൂട്ടുകാരി ഒത്തിരി മാറിയിരിക്കുന്നൂ..
സംസാരത്തിനിടയിൽ പതിയെ തമാശയായി സെബിയുടെ കാര്യം അവളോട് പറഞ്ഞു..
അവനു ഇഷ്ടമായി എന്ന് പറയാൻ ഞാൻ മടിച്ചില്ല ..
അവളുടെ പ്രതികരണം അറിയുകയായിരുന്നൂ ഉദ്ദേശ്യം. അവൾ ഒന്നും പറഞ്ഞില്ല...
"പറയുവാൻ വയ്യെങ്കിൽ ആലോചിച്ചിട്ട് ഫോൺ ചെയ്തു പറഞ്ഞാൽ മതി" എന്ന് ഞാൻ പറഞ്ഞു..
എൻ്റെ വിസിറ്റിങ് കാർഡ് അവൾക്കു കൊടുത്തു.
അവൾ അതും വാങ്ങി ഓടിപ്പോയി..
എന്തോ അവളെ കണ്ടതിനു ശേഷം മനസ്സിൽ എവിടെയോ ഒരു കുളിർകാറ്റു വീശിയത് പോലെ തോന്നി ....
ഒരാഴ്ച ഞാൻ അവളുടെ ഫോണിനായി കാത്തിരുന്നൂ.. അവൾ വിളിച്ചില്ല.
ഞാനും ഓഫീസിൽ ജോലിത്തിരക്കിലായിരുന്നൂ.. അവളുടെ നമ്പർ അന്ന് മനഃപൂർവം വാങ്ങിയിരുന്നില്ല..
ഈ വെളളിയാഴ്ച അടിച്ചു പൊളിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്..
പതിയെ ഒരു സിപ് എടുത്തിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഈ പാതിരാത്രിക്കു ഇതാരാണ് വിളിക്കുന്നത്..
നോക്കുമ്പോൾ അവളാണ്.. പതിയെ ഫോൺ എടുത്തു..
മറുതലയ്ക്കൽ നിന്നും അവളുടെ ശബ്ദം..
"ആകാശ് ആണോ?"
"അതെ"
"സുഖം ആണോ ?"
"അതെ" എന്ന് ഞാൻ പറഞ്ഞു. അതോടെ ഫോൺ വയ്ക്കട്ടെ എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു.
അങ്ങനെ ആ വിളി ഒരു പതിവായി..
ദിവസ്സവും രാത്രിയിൽ ഒരു സുഖാന്വേഷണം..
ആ വിളിയിൽ എന്തോ പന്തികേട് തോന്നിയപ്പോൾ കൂട്ടുകാരനാണ് പറഞ്ഞത്..
"അവൾക്കു നിന്നോട് എന്തോ പറയാനുണ്ട്.. അല്ലാതെ സുഖം അന്വേഷിക്കുവാൻ ദിവസ്സവും ആരും വിളിക്കില്ല."
അപ്പോഴാണ് ഞാൻ ഓർത്തത് ഒരു പക്ഷെ സെബിനെ പറ്റി പറയുവാനാണോ അവൾ വിളിച്ചത്. അവൾക്കു അവനെ ഇഷ്ടമായി കാണുമോ.. നേരിയ ഒരു വിഷമം ഉള്ളിൽ നിറഞ്ഞു..
സെബിനാണെങ്കിൽ ഇടയ്ക്കു വിളിക്കുന്നുണ്ട്..
"അവളുടെ വീട്ടുകാർ ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ലത്രെ..."
അവളുടെ ഫോൺ കോളുകൾ പതിയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നൂ..
പിറ്റേന്ന് രണ്ടും കല്പിച്ചു ഞാൻ ചോദിച്ചൂ " എന്നോട് എന്തെങ്കിലും പറയുവാൻ ഉണ്ടോ"
അതിനു അവൾ മറുപടിയായി ഒന്നേ പറഞ്ഞുള്ളൂ.." ഇപ്പോഴെങ്കിലും എന്നോട് ചോദിക്കുവാൻ തോന്നിയല്ലോ"
പിന്നെ അവൾ പറഞ്ഞത് ഞാൻ മനസ്സിൽ ആശിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നൂ..
" കുട്ടിക്കാലത്തെപ്പോഴോ മുതൽ അവൾ എന്നെ സ്നേഹിച്ചുത്തുടങ്ങി. ഇതുവരെ തുറന്നു പറയുവാനുള്ള ധൈര്യം ഉണ്ടായില്ല. വരുന്ന ഓരോ ആലോചനകളും മുടക്കി കൊണ്ടിരുന്നത് എനിക്ക് വേണ്ടിയായിരുന്നൂ. ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കണം."
" ഇഷ്ടമല്ല എന്നാണ് ഉത്തരമെങ്കിലും സാരമില്ല. നാളെ ഒരിക്കൽ നഷ്ടബോധം തോന്നാതിരിക്കുവാനാണ് അവൾ ചോദിക്കുന്നതത്രെ. അതൊരു പാഴ്കിനാവായ് അവൾ മറന്നു കൊള്ളും.."
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.... പക്ഷെ മനസ്സിലെവിടെയോ അവളോട് ദേഷ്യം തോന്നി...
"എന്തെ അവൾ ഇത് നേരത്തെ പറഞ്ഞില്ല"...
അല്ലെങ്കിലും ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. വീട്ടിൽ ഒരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്.
"ആരെ എങ്കിലും കെട്ടണം എന്ന് മാത്രമേ അതുവരെ തോന്നിയിരുന്നുള്ളൂ"
അവളെ ഒന്ന് പേടിപ്പിക്കണം എന്ന് മനസ്സിൽ തോന്നി...
അപ്പോൾ തന്നെ അവളെ ഞാൻ ഫോൺ ചെയ്തു.. അല്പം ദേഷ്യത്തിൽ തന്നെ കാര്യം പറഞ്ഞു
" ഇനി ഒരിക്കലും എന്നെ വിളിക്കരുത്... എനിക്ക് നിന്നെ കെട്ടുവാൻ താല്പര്യം ഇല്ല"
" ശരി" എന്നവൾ പറയുമ്പോൾ ആ ശബ്ദത്തിലെ ഇടർച്ച ഞാൻ അറിഞ്ഞിരുന്നൂ..
പിന്നീടാണ് ഞാൻ ഓർത്തത് അവൾക്കു പിറ്റേന്ന് പരീക്ഷ ഉണ്ടായിരുന്നല്ലോ.. ഇപ്പോൾ വിളിച്ചു പറയേണ്ടിയിരുന്നില്ല... എന്ന്..
ഏതായാലും പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അവൾക്കായി ഞാൻ ഒരു സമ്മാനം കരുതി വച്ചിരുന്നൂ..
അവളോട് വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ വീട്ടിൽ വിളിച്ചു അമ്മയോട് ആ കല്യാണം ഉറപ്പിക്കുവാൻ ആവശ്യപെട്ടിരുന്നൂ.
ആർക്കും പ്രത്യേകിച്ച് അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്നതു കൊണ്ട് അതങ്ങനെ തന്നെ അവളുടെ വീട്ടിൽ അപ്പോൾ തന്നെ അപ്പൻ വിളിച്ചു പറഞ്ഞു..
അങ്ങനെ ആ വിവാഹം ഉറപ്പിച്ചൂ.. പരീക്ഷയ്ക്ക് പോയിരുന്ന അവൾ മാത്രം ഒന്നും അറിഞ്ഞിരുന്നില്ല...
" സെബിനോട് എന്ത് പറയും?" എന്ന ചിന്ത എന്നെ കുഴക്കി...
ഏതായാലും ആ പ്രശ്നം കൂട്ടുകാരെല്ലാവരും കൂടെ പറഞ്ഞുശരിയാക്കി. ആ വാശിക്ക് എന്നേലും ഒരാഴ്ച മുന്നേ അവൻ ഒരു സുന്ദരിയെ അങ്ങു കെട്ടി....
വിധി എന്ന ഒന്നുണ്ടാവണം..
ഒരിക്കൽ പോലും ഒരു സൂചന പോലും തരാതെ വർഷങ്ങളോളം എന്നെ അവൾ പ്രണയിച്ചില്ലേ...
അവളെ അവസാനം എൻ്റെ അടുത്ത് എത്തിച്ചത് എന്താകും?.... അതിനെയാണോ വിധി എന്ന് പറയുന്നത് ....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ