AMMA അമ്മ FB, N, G

"എൻ്റെ അച്ഛനും അമ്മയും എവിടെയാ ആന്റി?"

നിഷ്കളങ്കമായ അവൻ്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻപതറി നിന്നൂ..

അന്നാദ്യമായി അവനോടു ചെയ്ത തെറ്റിനെ ഓർത്തു എനിക്ക് കുറ്റബോധം തോന്നി...

 കോളേജിലെ കൂട്ടുകാർക്കിടയിൽ എന്നും ഞാനൊരു താരമായിരുന്നൂ.. അതുകൊണ്ടു തന്നെ ആരാധകരും ഒത്തിരി ഉണ്ടായിരുന്നൂ. എന്നിട്ടും ഞാൻ സ്നേഹിച്ചത് അരുണിനെ ആയിരുന്നൂ...

അവൻ്റെ സ്നേഹം എന്നും എന്നെ മത്തു പിടിപ്പിച്ചിരുന്നൂ...

"അവൻ ഒരു തെറ്റാണു" എന്ന് എല്ലാവരും പറഞ്ഞു..

എന്നിട്ടും ഞാൻ അവനെ ആത്മാർത്ഥമായി സ്‌നേഹിച്ചൂ...

ലഹരി മരുന്നുകളുടെ ലോകത്തിൽ നിന്നും അവനെ വീണ്ടെടുക്കുവാൻ എനിക്ക് സാധിക്കും എന്ന് ഞാൻ പരിപൂർണ്ണമായി വിശ്വസിച്ചൂ...

എല്ലാം തകർത്തുകൊണ്ട് ഒരപകടത്തിൽ അവൻ പോയി...

അപ്പോഴേയ്ക്കും എൻ്റെ ഉള്ളിൽ ഉള്ളിൽ പുതിയ ജീവൻ്റെ തുടിപ്പുകൾ ഉടലെടുത്തിരുന്നൂ...

എല്ലാം അറിഞ്ഞപ്പോൾ കൂടെ നിൽക്കുവാൻ എൻ്റെ ആങ്ങള തയ്യാറായി...

എല്ലാവരിലും നിന്നകലെ ഈ മഹാനഗരത്തിൻ്റെ ഒരു കോണിൽ ഞാൻ ഒളിച്ചു താമസിചൂ..

കുഞ്ഞു ജനിച്ചിട്ടും ഞാൻ പഠനം തുടർന്നൂ..

ഒരു ജോലിയും നേടി...

സ്വന്തം കാലിൽ നിൽക്കാമെന്നായി...

ഈ പത്തു വർഷങ്ങളിലും അവൻ എന്നെ ആന്റി എന്ന് വിളിച്ചൂ...

ആങ്ങള എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം അതായിരുന്നൂ..

"നീ ഒരു അനാഥകുട്ടിയെ വളർത്തുന്നു എന്നല്ലാതെ, അവൻ്റെ അമ്മ നീയാണെന്നു ആരും അറിയരുത്. കുടുംബത്തിൻ്റെ മാനം കാക്കണം.."

"ചെയ്തത് തെറ്റാണെന്നു എനിക്കറിയാം. എൻ്റെ മകൻ എന്ത് തെറ്റ് ചെയ്തു? എല്ലാവരുടെയും മുന്നിൽ അനാഥനായി അവൻ വളർന്നൂ. ഇനി വയ്യ. തെറ്റ് തിരുത്തുവാൻ സമയമായി."

ഇതുവരെ ഞാൻ നാട്ടിൽ പോയിട്ടില്ല. ഈ അജ്ഞാത വാസം അവസാനിപ്പിക്കുവാൻ സമയം ആയിരുന്നൂ.

മോനെയും കൂട്ടി ഞാൻ നാട്ടിൽ എത്തി. അവൻ്റെ അപ്പൻ്റെ കുഴിമാടത്തിൽ വച്ച് ഞാൻ ആ സത്യം വെളിപ്പെടുത്തി..

അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഒപ്പം എൻ്റെയും...

അന്നാദ്യമായി അവൻ എന്നെ അമ്മ എന്ന് വിളിച്ചൂ...

ആ നിമിഷം ഞാൻ എല്ലാം മറന്നൂ..

പുറമെ സദാചാരം നടിച്ചു തെറ്റുകൾ ചെയ്തു കൂട്ടുന്ന ആളുകളെ ഇനി എനിക്ക് ഭയമില്ല ..

ഞാൻ ചെയ്ത തെറ്റ് എന്താണ്?

ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാതെ എനിക്ക് ഒരു കുട്ടി ജനിച്ചൂ....

 ആ തെറ്റിനുള്ള ശിക്ഷ എൻ്റെ മകൻ അനുഭവിക്കേണ്ട...

ഇനി ഞാൻ എൻ്റെ കുട്ടിയെ ഒളിപ്പിച്ചു വയ്ക്കില്ല. അവൻ്റെ അമ്മയുടെ തണലിൽ അവൻ വളരും....

അവന് അമ്മ മതി....

ഈ സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്ക് തണലാകുവാൻ അവൻ വളരും ....

.....................സുജ അനൂപ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G