ഏപ്രിൽ ഫൂൾ APRIL FOOL FB, N, G, A, TMC, NA

ഏപ്രിൽ ഒന്ന് എല്ലാവർക്കും ഇഷ്ടമുള്ള ദിവസ്സം ആണല്ലോ..

വേനൽ അവധി തുടങ്ങുന്നൂ..

കുരുത്തക്കേടുകൾക്കും ആഘോഷങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നൂ..

അപ്പോൾ അങ്ങനെ ഉള്ള ഒരു ഏപ്രിൽ ഒന്നിനെ പറ്റിയാകാം അടുത്ത കഥ...

വേനൽ അവധി തുടങ്ങി. ഞാനും സിനോജൂം റീഗയും അരൂട്ടനും ചേട്ടനും അമ്മയുടെ വീട്ടിൽ എത്തി. അവധിക്കാലം അടിച്ചു പൊളിക്കുകയാണ് ലക്ഷ്യം.

അങ്കിൾമാർക്കാണെങ്കിൽ കഷ്ടകാലം തുടങ്ങി എന്നതിൻ്റെ സൂചനയാണ്..

അനുസരണ, വിനയം, നല്ല നടപ്പു എല്ലാം തികഞ്ഞവർ ആണല്ലോ ഈ അനന്തരവരുടെ സംഘം...

ഞാനും കസിന്സും ചേട്ടൻ്റെ ഒപ്പം ഏപ്രിൽ ഒന്നിന് രാവിലെ തന്നെ തയ്യാറായി..

ഒരു പതിനഞ്ചു പേരെ എങ്കിലും പറ്റിക്കുകയാണ് ലക്ഷ്യം..

അമ്മയുടെ വീട് റോഡരികിൽ ആണ്.

 അതും ഷെഡ്ഡ്പടി ബസ് സ്റ്റോപ്പ് എന്ന് പറയുന്നത് തന്നെ അന്ന് അമ്മയുടെ വീടിൻ്റെ ഗേറ്റ് ആയിരുന്നൂ.. അതുകൊണ്ടു തന്നെ കലാപരിപാടി റോഡരികിൽ പദ്ധതിയിട്ടു..

അതിനായി ഒരു പത്തു രൂപ നോട്ടു അപ്പൂപ്പൻ്റെ പണപെട്ടിയിൽ നിന്നും സംഘടിപ്പിച്ചൂ..

അതിൻ്റെ ഒരറ്റത്ത് ആരും തിരിച്ചറിയാത്ത രീതിയിൽ നൂല് കെട്ടി. ആ നോട്ടു ബസ് സ്റ്റോപ്പിൽ ഇട്ടു. നൂല് കെട്ടിയ ഭാഗം ഉണക്ക ഇലകൊണ്ട് മറച്ചു വച്ചു. നൂലിൻ്റെ ഒരറ്റം ഏട്ടൻ്റെ കയ്യിൽ ആയിരുന്നൂ..

ഞങ്ങളെല്ലാം മതിലിൻ്റെ അരികിൽ ഒളിച്ചിരുന്നൂ..

ആദ്യത്തെ ബസ് വന്നൂ..

സ്ലോ മോഷനിൽ ബസിൽ നിന്നും ചാടി ഇറങ്ങിയ കിളി നോട്ടു കണ്ടു എടുക്കാനായി കുനിഞ്ഞതും ചേട്ടൻ നോട്ടു വലിച്ചൂ..

എല്ലാവരും കൂടെ കയ്യടിച്ചു ചിരിച്ചൂ.. ഒപ്പം "പറ്റിച്ചേ" എന്നുള്ള ഡയലോഗും...

അങ്ങനെ ഒരു അഞ്ചു ബസ്സിലെ ആൾക്കാരെ എങ്കിലും പറ്റിച്ചു കാണും..

ഞങ്ങളുടെ ഒച്ചപ്പാടും കയ്യടിയും കേട്ടുകൊണ്ടാണ് ആ സമയത്തു വില്ലൻ കഥാപാത്രം കടന്നു വരുന്നത്..

"സിൽവി അങ്കിൾ"

ഒക്കത്തിനെയും അങ്കിൾ കയ്യോടെ പിടിച്ചൂ...

നോട്ടും വാങ്ങി..

ഒരു ഉപദേശവും വെറുതെ തന്നൂ...

(ആരു കേൾക്കാനാണോ എന്തോ?)

" ഇനി മേലാൽ ഈ വക കുണ്ടാമണ്ടിതരങ്ങൾ ആവർത്തിക്കരുത്. അടി കിട്ടും"

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC