ബാല്യത്തിലെ ഒരേട് BALYATHILE OREDU FB, N, A, G

കുട്ടിക്കാലo നന്മകൾ മാത്രം നിറഞ്ഞതായിരുന്നൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഏതു ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുവാൻ അന്ന് ശ്രമിച്ചിരുന്നൂ..

മനസ്സിൽ നന്മകൾ മാത്രം നിറഞ്ഞിരുന്ന സമയം....

ആ ഓർമ്മകളുടെ ഒരേട് മീൻ വിൽക്കുവാൻ വന്നിരുന്ന മമ്മദ് ഇക്കയ്ക്കു ഉള്ളതാണ്...

പുള്ളിക്കാരൻ മിക്കവാറും ദിവസ്സങ്ങളിൽ മീൻ വിൽക്കുവാൻ സൈക്കിളിൽ വരുമെങ്കിലും ശനിയാഴ്ചകളിൽ പുള്ളിക്കാരൻ വരുന്നതും നോക്കി ഞാനും ആങ്ങളമാരും അങ്ങനെ വീടിൻ്റെ വാതിൽക്കൽ നിൽക്കും..

തെറ്റ് ധരിക്കേണ്ട..

ഈ നിൽപ് മീൻ വാങ്ങുവാൻ വേണ്ടിയല്ല...

അത് അമ്മ നോക്കിക്കൊള്ളും..

അന്ന് വീട്ടിൽ ഫ്രിഡ്ജ് ഇല്ല...

ഞാൻ അന്ന് ഒന്നാം ക്ലാസ്സിൽ ആയിരിന്നു എന്നാണ് ഓർമ്മ...

മമ്മദ് ഇക്കയുടെ മീൻ കൊട്ടയിൽ ഐസ് ഉണ്ടാവും...

ഞാനും ആങ്ങളമാരും ഓരോന്ന് ചോദിച്ചു വാങ്ങും...

ഇന്നത്തെ പോലെ വൃത്തിയെ പറ്റി വലിയ ചിന്തയൊന്നും ഇല്ലാത്തതു കൊണ്ട് 'അമ്മ വഴക്കൊന്നും പറഞ്ഞിട്ടില്ല...

 നേരെ കിട്ടിയ ഐസ് കഷണങ്ങൾ പൈപ്പിൻ്റെ ചോട്ടിൽ കഴുകി വൃത്തിയാക്കും..

പിന്നെ അത് ഉരുകി തീരുന്നതു വരെ അതുമായിട്ടാണ് കളി മൊത്തം...

ആ ചെറിയ ഐസ് കഷണത്തിൽ വരെ സന്തോഷം കണ്ടെത്തിയിരുന്ന ബാല്യകാലം ആയിരുന്നൂ എൻ്റെത്...

ഇന്നത്തെ കുട്ടികൾ ഒന്ന് ചിരിച്ചു കാണണമെങ്കിൽ വിലയുള്ള കളിപ്പാട്ടങ്ങൾ വേണം.. ബ്രാൻഡഡ് വസ്ത്രങ്ങൾ വേണം..

എവിടെയും മാത്സര്യബുദ്ധി തുടരുന്ന തലമുറ...

ഒരുപക്ഷേ നമ്മൾ തന്നെ അല്ലെ ഈ കുട്ടികളിൽ സ്വാർത്ഥത നിറയ്ക്കുന്നത്...

ഇനിയൊരു തലമുറ ഉണ്ടാവുമോ...

മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന തലമുറ...

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA