ഞാൻ സുമംഗലി NJAN SUMANGALI, FB, N, P, K, G, E, A

"അവനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നൂ.

പക്ഷേ.. അത് തുറന്നു പറയുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.."

പ്രണയം തിരിച്ചറിയുവാൻ കണ്ണിൽ നോക്കിയാൽ മതിയത്രെ..

എന്നിട്ടുമെന്തേ എൻ്റെ കണ്ണിലെ പ്രണയം അവൻ തിരിച്ചറിഞ്ഞില്ല...

ബാല്യം മുതലേ ഉള്ള ചങ്ങാത്തമായിരുന്നൂ ഞങ്ങളുടേത്... ഞാനും ബോബിയും ലീനയും..

പിരിക്കുവാൻ വയ്യാത്ത ബന്ധം...

വളർന്നപ്പോഴും  ആ കൂട്ടുകെട്ട് തുടർന്നൂ... ഒരുമിച്ചാണ് ബിരുദം പൂർത്തിയാക്കിയത്..

ഇപ്പോൾ ജോലിക്കു പോകുന്നതും ഒരുമിച്ചു തന്നെ...

എത്രയോ പ്രാവശ്യം അവൻ്റെ വാക്കുകൾ എനിക്ക് പ്രതീക്ഷ തന്നൂ. അപ്പോഴൊക്കെ കൂടെയുള്ള ലീനയോടു ദേഷ്യം തോന്നി..

"അവൻ എന്നോട് സംസാരിക്കുമ്പോൾ എങ്കിലും അവൾക്കു മാറി നിന്നു കൂടെ"

എൻ്റെ എല്ലാ പ്രതീക്ഷകളും തകർന്നത്..

ആ ദിവസ്സം ആയിരുന്നൂ...

അന്ന് എന്നെ കാണുവാൻ വന്ന ലീനയുടെ കണ്ണിലെ തിളക്കം എന്തിനാണെന്ന്  എനിക്ക് മനസ്സിലായില്ല..

ബോബിയാണ് അവരുടെ വിവാഹം നിശ്ചയിച്ച കാര്യം എന്നോട് പറഞ്ഞത്...

അപ്പോഴാണ് അതുവരെ ബോബി എന്നെയല്ല ലീനയെ ആണ് സ്നേഹിച്ചിരുന്നതു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്...

അപ്പൊൾ മാത്രമാണ് അവരുടെ സ്വകാര്യ നിമിഷങ്ങളിൽ ഞാൻ ഒരു കട്ടുറുമ്പായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്...

അവരുടെ വിവാഹത്തിൽ ഞാൻ പങ്കെടുത്തു.

അവൻ അവളുടെ കഴുത്തിൽ മിന്നു ചാർത്തിയപ്പോൾ തകർന്നത് എൻ്റെ മനസ്സാണ്..

ആ ദുഃഖത്തിൻ്റെ ആഴം ആർക്കും മനസ്സിലാകില്ല..

കാരണം പ്രണയം തകരുമ്പോൾ ഉള്ള വേദന അറിയണമെങ്കിൽ ഒരിക്കലെങ്കിലും മനസ്സ് തുറന്നു പ്രണയിക്കണം....

അവരെ ഞാൻ മനസ്സിൽ അനുഗ്രഹിചൂ...

പക്ഷേ...

എൻ്റെ മനസ്സ് എന്നിട്ടും ബോബിയെ മറക്കുവാൻ തയ്യാറായില്ല..

പ്രണയം ഒരിക്കൽ മാത്രമേ തോന്നൂ. മനസ്സറിഞ്ഞു പ്രണയിച്ചാൽ പിന്നെ മുന്നോട്ടു പോകുവാൻ ആ ഓർമ്മകൾ മാത്രം മതി..അല്ലാതെ കിടക്ക പങ്കിടുന്നത് മാത്രമല്ല പ്രണയം...

അവൻ എന്നെ പ്രണയിച്ചിട്ടില്ല.

പക്ഷേ.. ഞാൻ ഈ ജന്മം അവനായി മാറ്റി വച്ചതാണ്..

എനിക്ക് ആരോടും പരാതിയില്ല..

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ദുഖവും ഇല്ല....

 ബോബിയും ലീനയും മക്കളും മരുമക്കളും കൊച്ചുമക്കളുമായി ജീവിക്കുന്നൂ...

എൻ്റെ കഴുത്തിൽ ഒരു താലിച്ചരടില്ല.. അവൻ എന്നെ ഇതുവരെ തിരിച്ചറിഞ്ഞിട്ടും ഇല്ല..

ഞാൻ ഇവിടെ ഒറ്റയ്ക്കാണ്..

എല്ലാവരും പറയട്ടെ  ഞാൻ മണ്ടിയാണെന്ന്..

പക്ഷേ....

മനസ്സ് മറ്റൊരുവന് സമർപ്പിച്ചിട്ടു ശരീരം വേറൊരുവന് നൽകി ചത്ത് ജീവിക്കുന്നതിലും നല്ലതല്ലേ..

സന്തോഷത്തോടെ അവൻ്റെ ഓർമ്മകളിൽ ജീവിക്കുന്നത്...

മനസ്സ് കൊണ്ട് എന്നേ ഞാൻ അവൻ്റെ സുമംഗലിയാണ്...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA