മനസ്സിലെ കരോൾ MANASSILE CAROL FB, N, G, A, LF, NA, TMC

ക്രിസ്മസ് അടുക്കുമ്പോൾ മനസ്സ് നിറയെ പഴയ ഓർമ്മകളുടെ വേലിയേറ്റം ആണ്.

 ഒരിക്കലും തിരിച്ചു വരില്ലാത്ത ആ നല്ല കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ....

കരോൾ സംഘങ്ങളെ കാണുന്നതായിരുന്നൂ അന്ന് എനിക്ക് ഏറ്റവും പ്രീയപെട്ടത്.

നഴ്സറിയിൽ പഠിക്കുമ്പോൾ എനിക്ക് പപ്പാഞ്ഞിയെ പേടിയായിരുന്നൂ..

വലുതാകുന്തോറും ആ പേടി മാഞ്ഞു പോയി.. പിന്നെ അത് ഇഷ്ടമായി മാറി...

പിന്നെ ക്രിസ്മസ് ആകുവാൻ കാത്തിരിക്കും...

 കരോൾ വരുന്നതും അവരുടെ പാട്ടുകളും മനസ്സിൻ്റെ ആഴങ്ങളിൽ ആണ് പതിഞ്ഞിരുന്നത്..

അപ്പോൾ കരോളുമായി ബന്ധപെട്ടു കിടക്കുന്ന ഒരു സംഭവം ആകട്ടെ ഇന്ന്...

അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നൂ. വീട്ടിൽ നിന്നും ചേട്ടനും അനിയനും കൂട്ടുകാരും എല്ലാ വർഷവും കരോളിന്‌ പോകാറുണ്ട്.....

ഞാൻ അപ്പച്ചൻ്റെ മുന്നിൽ എൻ്റെ ആവശ്യം പറഞ്ഞു 

" എനിക്കും  പോകണം ചേട്ടൻ്റെ കൂടെ കരോളിന്‌..."

ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും അവസാനം അപ്പച്ചൻ സമ്മതിച്ചൂ. 

അല്ലെങ്കിലും പെൺകുട്ടിയാണ് വീട്ടിൽ ഒതുങ്ങി ഇരിക്കണം എന്ന സിദ്ധാന്തത്തിനു എതിരായിരുന്നൂ എന്നും അപ്പച്ചൻ..

തെക്കേലെ ഉണ്ണികുട്ടനാണ് മാലാഖ.. ദൈവം സഹായിച്ചിട്ടു അന്നൊന്നും മതത്തിൻ്റെ പേരിലുള്ള വേർതിരിവ് ഉണ്ടായിരുന്നില്ല..

എന്നെ ചേട്ടൻ്റെ പാന്റ്റും ഷർട്ടും ഇടീച്ചു. ഒരു മുഖo മൂടിയും വെച്ച് തന്നൂ. മുടി മടക്കി കെട്ടി തൊപ്പിയുടെ ഉള്ളിൽ ഒളിപ്പിച്ചൂ..

ആൻ്റണി, സിനോജ്, മെജോ, ഉണ്ണിക്കുട്ടൻ, ചേട്ടൻ പിന്നെ ഞാനും അങ്ങനെ കരോളിന് പുറപ്പെട്ടൂ..

ഒരു അമ്പതു വീട്ടിലെങ്കിലും ഞങ്ങൾ പോയി കാണും..

ഞാൻ മാത്രം തുള്ളാനൊന്നും കൂടിയില്ല.. അതൊന്നും അറിയില്ല ...

ചിറകു വച്ച് കഷ്ടപ്പെട്ട് നിൽക്കുന്ന മാലാഖയ്ക്ക് ഒരു സഹായി ആയി ഞാനും കൂടി..

രണ്ടു വർഷം അങ്ങനെ ഞാൻ അവരുടെ കൂടെ കരോളിന്‌ പോയിട്ടുണ്ട്..

ഇന്നിപ്പോൾ ബാംഗ്ലൂരിലെ ക്രിസ്മസിന് എൻ്റെ ഫ്ലാറ്റിൽ കരോൾ ഒന്നും വരാറില്ല. 

അമ്മയും പറയാറുണ്ട് "പണ്ടത്തെ പോലെ കുട്ടികളുടെ വക കരോൾ സംഘങ്ങൾ ഇപ്പോൾ നാട്ടിലും വരാറില്ലത്രേ..."

അപ്പോഴൊക്കെ ഞാൻ ഓർക്കും ഞാൻ എന്തൊരു ഭാഗ്യവതിയാണ് എൺപതു തൊണ്ണൂറുകളിലെ കാലഘട്ടത്തിൻ്റെ ഭാഗം ആകുവാൻ കഴിഞ്ഞല്ലോ...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA