MAYOORAM മയൂരം FB, N

ഇന്നൊരു തുള്ളി നീരിനായ്
ഞാൻ കേണിടുമ്പോൾ
എന്തേ നിനക്കിത്ര മൗനം..

നിനക്കായ് ഞാൻ പൊഴിച്ചൊരാ
പീലികൾ വിതുമ്പിടുന്നൂ ഇന്നു
നിൻ പുസ്‌തക താളുകളിൽ

നിനക്ക് മാത്രമായ് ഞാൻ ആടിയില്ലേ
എൻ കാലുകൾ തളരുവോളം
അത്ര മേൽ നീ എന്നെ സ്നേഹിച്ചതല്ലേ
എന്നിട്ടുമെന്തേ ഉണ്ണീ....


നിൻ്റെ സ്വപ്നങ്ങളിൽ ഞാൻ
പീലി വിടർത്തി ആടിടുമ്പോൾ
എൻ്റെ സ്വപ്നങ്ങളിൽ നീ കോടാലി
                                                 ആഴ്ത്തി

എനിക്കിഷ്ടമാo കാടു നീ എടുത്തു
എൻ്റെ പീലികളോ നീ വിശറിയാക്കി
എന്നെയോ നീ ഔഷധമാക്കി


നീ നരജന്മം നിറഞ്ഞാടിടുമ്പോൾ
സഹജീവിയെ എന്തേ കാൺവതില്ല
എനിക്കായ് നീ ഒരുക്കിയ ചിതയിൽ
നീയും ഒരുനാൾ വീണിടും...

.....................സുജ അനൂപ്










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ