NAGARA JEEVITHATHINTE MARUPURAM ETTAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം എട്ടാം ഭാഗം FB


Physalis peruviana (Cape Goose berry) 


ഓണം ഇങ്ങട്ടുത്തു. അത്യാവശ്യം സദ്യക്കുവേണ്ട സാധനങ്ങൾ വാങ്ങുവാനായിട്ടാണ് സ്പാറിൽ കയറിയത്.

 നല്ല തിരക്കുണ്ട്. എല്ലാവരും തന്നെ മാസാദ്യ൦ ആയത് കൊണ്ട് ഒരുപാടു വാങ്ങി കൂട്ടുന്നുണ്ട്.

അല്ലെങ്കിലും മാളിൽ കയറിയാൽ കീശ എങ്ങനെ കാലിയായി എന്ന് മനസ്സിലാകില്ല...

അത് തന്നെയാണല്ലോ എല്ലാ ഷോപ്പിംഗ് മാളുകളും ചെയ്യുന്നത്. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ ഈ കട മൊത്തം കയറി ഇറങ്ങി വരുമ്പോൾ ഏറ്റവും അറ്റത്തായി അടുക്കി വെച്ചിരിക്കുന്നത് കാണാം...

ആഹാ... എന്തൊരു വില്പന തന്ത്രം...

അങ്ങനെ ചേന അന്വേഷിച്ചു നടക്കുമ്പോഴാണ് നാട്ടിൻ പുറത്തെ പരിചയക്കാരൻ അങ്ങനെ സുഖിചിരിക്കുന്നത് കാണുന്നത്.

ഒന്നെടുത്തു നോക്കി.. ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും ഇല്ല...

ഞൊട്ടാഞൊടിയൻ..

പണ്ടൊക്കെ പറമ്പിൽ മൊത്തം ഈ ചെടി ഉണ്ടായിരുന്നൂ..

 കൊച്ചു പുര കെട്ടി കഞ്ഞിയും കറിയും വച്ച് കളിക്കുമ്പോൾ പച്ചക്കറിയായി ഇതിൻ്റെ പച്ച കായകൾ ഒരുപാടു ഉപയോഗിച്ചിരുന്നൂ...

പഴുത്ത കായകൾ തിന്നുവാനും നല്ല രുചിയാണ്..

ഓണം അടുത്തപ്പോഴേക്കും ഓർമ്മകൾ വീണ്ടും ഉണർത്തുവാൻ ആ കായകൾ സഹായിച്ചൂ...

പക്ഷേ... കടയിൽ കണ്ടത് കുറച്ചു കൂടെ വലുപ്പം ഉള്ളതാണ്. പോരാത്തതിന് 100 ഗ്രാമിന് 69 രൂപയും കൊടുക്കണം..

പാവപെട്ട ഞൊട്ടാ ഞൊടിയൻ പെട്ടെന്ന് പണക്കാരൻ ആയതു പോലെ തോന്നി... അതിൻ്റെ അഹങ്കാരവും ഉണ്ട്...

കണ്ടില്ലേ... നല്ല കവറിൽ കുളിച്ചു കുട്ടപ്പനായിട്ടാണ് ഇരുപ്പ്...

വീട്ടിലെത്തിയപ്പോൾ ചെറുതായൊന്നു ഗൂഗിളിൽ നോക്കി..

അപ്പോഴാണ് മനസ്സിലായത് മാളിൽ കണ്ടത് Physalis peruviana (Cape Goose berry) എന്ന വർഗ്ഗത്തിൽ പെട്ടതാണ്. ഇതു വൻതോതിൽ കൃഷി ചെയ്യുന്ന ഇനം ആണ്...

വലുപ്പവും രുചിയും കൂടുതൽ ആണ്..

നമ്മുടേത് Physalis angulata (ഞൊട്ടാ ഞൊടിയൻ)... ഇതിനെ കാട്ടു തക്കാളി അല്ലെങ്കിൽ മൊട്ടാമ്പുളി എന്നും പറയാറുണ്ട്....

ഒരു പാവം നാട്ടിൻപുറത്തുകാരൻ ...

.....................സുജ അനൂപ്


Physalis angulata (ഞൊട്ടാ ഞൊടിയൻ)



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA