NAGARA JEEVITHATHINTE MARUPURAM EZHAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഏഴാം ഭാഗം FB
ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ മെട്രോ ഉപയോഗിക്കാറുണ്ട്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് എത്തുവാൻ വൈകും എന്ന് തോന്നുമ്പോഴൊക്കെയാണ് സാധാരണ മെട്രോ ഉപോയോഗിക്കാറുള്ളത്.
കാരണം ഈ മഹാനഗരത്തിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടുവാൻ വേറെ മാർഗ്ഗം ഒന്നും തന്നെ ഇല്ല. അല്ലെങ്കിൽ പിന്നെ രണ്ടു ചിറകുകൾ വേണ്ടി വരും...
നാട്ടിൽ മെട്രോയിൽ തിരക്ക് കുറവാണു എന്ന് കേൾക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഇവിടത്തെ മെട്രോയുടെ അവസ്ഥ ആലോചിക്കും. നാട്ടിലെ തിരക്കുള്ള റൂട്ടുകളിലെ പ്രൈവറ്റ് ബസ്സിൽ രാവിലെ പോകുന്ന അതേ അവസ്ഥയാണ് ഇവിടത്തെ മെട്രോയിൽ രാവിലെ പോകുമ്പോൾ അനുഭവപ്പെടുക.
ഓഫീസ് സമയത്തു മെട്രോയിൽ കയറിപറ്റുവാൻ തന്നെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ . പിന്നെ പുറകിൽ നിൽക്കുന്നവർ തള്ളിക്കയറുബോൾ ഭാഗ്യം ഉണ്ടെങ്കിൽ നമ്മളും അകത്തെത്തും.
കാൽകുത്തുവാൻ തന്നെ സ്ഥലം കിട്ടില്ല പിന്നെ തൂങ്ങി നിൽക്കേണ്ട അവസ്ഥയെകുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇവിടത്തെ മെട്രോ കുറേ അധികം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. പിന്നെ പ്രധാന സ്ഥലങ്ങളിലേയ്‌ക്കെല്ലാം തന്നെ മെട്രോ ഉപയോഗിച്ചാൽ ബാംഗ്ലൂർ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപെടാം.
പൊടിയും സഹിച്ചു ബസ്സിലോ ഓട്ടോയിലോ ഇരിക്കുന്നതിനേക്കാൾ എത്ര സുഖകരമാണ് AC യിൽ ഇരുന്നുള്ള മെട്രോ യാത്രകൾ.
ഒരു വിധമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം മെട്രോ പോകുന്ന വഴികളിൽ ആണ്. ലാൽ ബാഗ്, ബന്നേർഘട്ട നാഷണൽ പാർക്ക്, ഒത്തിരി മാളുകൾ (ഗോപാലൻ മാൾ, മന്ത്രി മാൾ) എന്നിവ ഇതിൽ പെടും.
മെട്രോ സ്റ്റേഷനിൽ നിന്നും ടെക് പാർക്കുകളിലേയ്ക്കും അതുപോലെ തന്നെ ടൂറിസ്സവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേയ്ക്കും പ്രത്യേക ബസ് സർവീസുകളും ഉണ്ട്.
സ്ത്രീകൾക്ക് പ്രത്യേക കമ്പാർട്മെന്റും ഇവിടത്തെ മെട്രോയിൽ ഉണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ