NAGARA JEEVITHATHINTE MARUPURAM ONPATHAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഒൻപതാം ഭാഗം FB, A






ഗ്രാമത്തിൻ്റെ ആത്മാവിലൂടെയുള്ള യാത്രകൾ ഞാൻ ഒത്തിരി ഇഷ്ടപെടുന്നൂ... അങ്ങനെയുള്ള യാത്രകൾ എനിക്ക് ഒത്തിരി അറിവുകൾ പകർന്നു തന്നിട്ടുണ്ട്...

അങ്ങനെ ഈയടുത്തു ഞാൻ പോയ ഒരു ഗ്രാമത്തിലെ കാഴ്ചകൾ നിങ്ങൾക്കുവേണ്ടി ഇവിടെ കുറിക്കുന്നൂ..

ഈ ഗ്രാമം കർണാടകയിലെ രാംനഗരത്തിൻ്റെ ഭാഗമാണ്. രാംനഗരത്തെ പറ്റി അറിയാമല്ലോ ഹിന്ദിയിലെ പ്രസിദ്ധമായ സിനിമ "ഷോലെ" ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.

 ഈ സിനിമയിലെ ചില ഭാഗങ്ങളിൽ അതുകൊണ്ടു തന്നെ കന്നഡ ബോർഡുകൾ കാണുവാൻ സാധിക്കും....

ചെളികൊണ്ടു കെട്ടിയ ചുവരുകളുള്ള വീടുകളാണ് കൂടുതലും..

 ഓടുകൊണ്ടും ഓലകൊണ്ടും മേഞ്ഞതാണിവ...

 ഒത്തിരി വീടുകൾ  വരിവരിയായി ഇവിടെ കാണുവാൻ സാധിക്കും..

എൻ്റെ ലക്ഷ്മിയുടെ നാടാണ് ഇത്...

ഇപ്പോഴും തനതായ ഒരു ചന്തം ഈ ഗ്രാമത്തിനു ഉണ്ട്.

ഇവിടത്തെ പ്രധാന വരുമാന മാർഗം കൃഷി തന്നെയാണ്, ചോളം, തെങ്ങു, വാഴ, റാഗി എന്നിവ ഈ ഗ്രാമത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നൂ..

പുതിയ തലമുറയിലെ കുട്ടികൾ ജോലി തേടി ബാംഗ്ലൂർ മഹാനഗരത്തിലേയ്ക്ക് ചേക്കേറുന്നത് കൊണ്ടു തന്നെ കുറെ വീടുകൾ അടഞ്ഞു കിടക്കുകയാണ്. ഉത്സവങ്ങൾക്കും മറ്റുമായാണ് അവരെല്ലാം തിരിച്ചെത്തുന്നത്..

ദസറയ്ക്ക് ഇവിടെ വലിയ ആഘോഷം ആണത്രേ...

ഈ ഗ്രാമത്തിലേയ്ക്ക് കയറുന്ന വഴിയിൽ "വീരകല്ലുകൾ" ഉണ്ട്.

പണ്ട് കാലത്തു ഏതെങ്കിലും യുദ്ധത്തിൽ മരിച്ച ആ നാട്ടുകാരായ വീരൻമ്മാരുടെ ഓർമ്മയ്ക്കായി സ്ഥാപിക്കുന്നതാണ് ഇത്. രാജഭരണകാലത്തു ഉണ്ടായിരുന്ന ഒരു സമ്പ്രദായം ആണിത്. ഈ വീരകല്ലുകൾ ഉള്ളതുകൊണ്ട് തന്നെ ഏകദേശം 500 മുതൽ 700 വർഷo മുന്നേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി കണക്കാക്കാം..

പിന്നീട് ആളുകൾ ചിലയിടങ്ങളിൽ വീരകല്ലുകളെ ദൈവമായി കണ്ടു പൂജിച്ചു തുടങ്ങി...

പഴയൊരു കരിങ്കല്ലുകൊണ്ടു കെട്ടിയ കിണർ അതുപോലെ തന്നെ ഇപ്പോഴും ഇവിടെ  സൂക്ഷിച്ചിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി...

ഈ ഗ്രാമത്തിൽ ധാരാളം ചെറിയ അമ്പലങ്ങൾ ഉണ്ട്. നാട്ടുക്കൂട്ടങ്ങളും ധാരാളം ഉണ്ട്.

വിവാഹം പോലെയുള്ള ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട്..

അതിനെകുറിച്ചെല്ലാം അടുത്ത ഭാഗത്തിൽ എഴുതാം....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G