നീതി NEETHI FB

മഴ തോരാതെ പെയ്യുന്നൂ...

ഒരു പക്ഷേ മാലാഖമാരും പൊട്ടിക്കരയുകയാണോ...

ചിലപ്പോഴൊക്കെ ദൈവത്തിനും തെറ്റ് പറ്റാറുണ്ടോ...

അവൾ ചെയ്ത തെറ്റ് എന്താണ്?

ഒരു കുടുംബം മുഴുവനും അവളുടെ ചുമലിൽ ആയിരുന്നൂ...

പഠനത്തിൽ മിടുക്കി ആയിരുന്നിട്ടും കുടുംബഭാരം ചുമക്കുവാൻ ഇടയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവൾ...

അവളെ ഞാൻ ആദ്യം കാണുന്നത് ബസ് സ്റ്റോപ്പിൽ വച്ചാണ്..

അന്ന് ഞാൻ വിവാഹം കഴിഞ്ഞു ഈ നാട്ടിലേയ്ക്ക് വന്നിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ..

അതുകൊണ്ടു തന്നെ ഈ നാട്ടിൽ ഒരു നല്ല കൂട്ടുകാരി വേണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നൂ..

ആദ്യത്തെ കൗതുകം മാറി കഴിഞ്ഞപ്പോൾ പതിയെ പരിചയപെട്ടു..

അപ്പോഴാണ് അവളുടെ (കവിത) കുടുംബത്തെ പറ്റി കൂടുതൽ അറിയുന്നത്...

അച്ഛന് മരം വെട്ടലായിരുന്നത്രെ. കുറേ നാൾ മുൻപ് അച്ഛൻ മരത്തിൽ നിന്നും വീണു മരിച്ചു പോയി..

 അനിയനും അനിയത്തിയും പഠിക്കുന്നൂ..

ടൗൺലെ കടയിൽ അവൾ സെയിൽസ് ഗേൾ ആണ് കവിത. കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിക്കുന്നൂ..

അമ്മ അയല്പക്കത്തെ ഒന്ന് രണ്ടു വീടുകളിൽ ജോലിക്കു പോകുന്നത് ഒരു സഹായം ആണ്...

ഇടയ്ക്കൊക്കെ പണം കടം കൊടുത്തും പറ്റാവുന്നതു പോലെ സഹായിച്ചും സുഖവും ദുഖവും പങ്കു വച്ചും ഞങ്ങളുടെ സൗഹ്രദം വളർന്നൂ...

അടുത്താഴ്ച  ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണ്.

അവളെ ഞാൻ പ്രത്യേകം വീട്ടിലേയ്ക്കു ക്ഷണിച്ചു.

അവൾക്കു  വേണ്ടി ഒരു സാരി ഞാൻ വാങ്ങി..

അത് ഉടുത്തു കൊണ്ട് വേണം ഉത്സവത്തിനു വരുവാൻ എന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചൂ.

മനസ്സിൽ എനിക്ക് ചെറിയ കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നൂ..

ഒരു ആങ്ങള ഉള്ളത് ഗൾഫിൽ ആണ്. ലീവിന് വന്നിട്ടുണ്ട്. അവൻ ഉത്സവത്തിനു വരുന്നുണ്ട്. അവളെ ഇഷ്ടം ആയാൽ വിവാഹം നടത്തണം.

ഉത്സവദിനം അടുക്കുന്തോറും മനസ്സിൽ എന്തോ ഒരു വേവലാതി അനുഭവപെട്ടു..

ഉത്സവം പ്രമാണിച്ചു നാലു ദിവസ്സങ്ങൾ ലീവെടുത്തു.

വിവാഹം കഴിഞ്ഞതിനു ശേഷം ഏട്ടൻ്റെ വീട്ടിൽ നടക്കുന്ന ആദ്യ ചടങ്ങു ആണ്. ഒത്തിരി ഒരുക്കങ്ങൾ നടത്താനുണ്ട്.

...................................

ഉത്സവം നന്നായി തന്നെ നടന്നൂ..

പക്ഷേ അവൾ മാത്രം വന്നില്ല..

രാത്രി വൈകി കിടന്നതു കൊണ്ടാവും രാവിലെ എഴുന്നേറ്റില്ല..

വീട് മൊത്തം ബന്ധുക്കളാണ്. എല്ലാവരും തന്നെ ക്ഷീണിച്ചു നല്ല ഉറക്കത്തിൽ ആണ്.

പുറത്താണെങ്കിൽ നല്ല മഴ..

അവളോട്‌ ഉള്ള ദേഷ്യം ആയിരുന്നൂ മനസ്സ് നിറയെ..

...............................................

പതുക്കെ മൊബൈൽ നോക്കി.. ഇന്നലെ രാത്രി സ്വിച്ച് ഓഫ് ചെയ്തതാണ്..

കവിതയുടെ വിളി വരരുത്.. അത്ര മാത്രം സങ്കടം ഉണ്ടായിരുന്നൂ...

"ഈശ്വരാ.. ഒരു അമ്പതു മിസ്സ്ഡ് കാൾ എങ്കിലും ഉണ്ട്. ഒരു നമ്പറിൽ നിന്നും മാത്രം പത്തു തവണ വിളിച്ചിരിക്കുന്നൂ. ഓഫീസിലെ കൂട്ടുകാരിയുടെ ആണ്"

ഇവൾക്ക് രാവിലെ വേറെ പണിയൊന്നും ഇല്ലേ...

 തിരിച്ചു വിളിച്ചൂ നോക്കി ..

"കവിതയെ പറ്റി നീ പത്രത്തിൽ  വായിച്ചോ.. "

"ഇല്ല" എന്ന എൻ്റെ മറുപടിക്കു അവൾ ഒരു ഉത്തരവും തന്നില്ല.

പകരം പത്രം നോക്കുവാൻ മാത്രം ആവശ്യപ്പെട്ടൂ..

പത്രത്തിൽ ഞാൻ കണ്ടു..

"വൈകുന്നേരം ബസ് സ്റ്റോപ്പിൽ നിൽക്കവേ ഇടിമിന്നലേറ്റു മരിച്ച പെൺകുട്ടിയുടെ വാർത്ത. ഒപ്പം അവളുടെ പടവും."

ശവശരീരം മോർച്ചറിയിൽ നിന്നും ഇന്നെത്തും...

ആ പെൺകുട്ടി കവിത തന്നെ ആണോ...

എനിക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല...

സ്വപ്നങ്ങൾ കാണുവാൻ തുടങ്ങുന്ന പ്രായം.. വിടരും മുൻപേ കൊഴിയുവാനോ അവളുടെ ജന്മം..

ഇതു എന്ത് നീതിയാണ്...?

ദൈവങ്ങൾക്കൊന്നും മനസ്സില്ലെ...

അവൾക്കായി ഞാൻ കരുതി വച്ച സ്വപ്നങ്ങൾ...












അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA