THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A
കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് തീപ്പെട്ടി പടത്തിനുള്ളതാണ്. ഇന്നത്തെ കുട്ടികൾ പല തരത്തിലുള്ള കാർഡുകൾ ശേഖരിക്കുന്നത് പോലെയാണ് അന്നത്തെ കുട്ടികൾ തീപ്പെട്ടി പടം ശേഖരിച്ചിരുന്നത്. അന്നൊക്കെ എല്ലാ കുട്ടികളുടെ കൈയ്യിലും കാണും ഒരു കെട്ടു തീപ്പെട്ടി പടം. അതും പലതരത്തിൽ ഉള്ളത്.സോന, ഷിപ്പ്, ദുബായ് തുടങ്ങിയവ ആയിരുന്നൂ കൂട്ടത്തിൽ പ്രധാനികൾ. അത് വെച്ച് തീപ്പെട്ടി പടം കളി കളിക്കുവാൻ നല്ല രസം ആയിരുന്നൂ. അവധി ദിവസങ്ങളെല്ലാം ആനന്ദകരം ആക്കിയിരുന്നതു തീപ്പെട്ടി പടം കളിയായിരുന്നു. ഇതുമായി ബന്ധപെട്ടു പല ഓർമ്മകളും മനസ്സിൽ ഉണ്ട്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. ആ സമയത്താണ് ഞങ്ങൾ വീട്ടിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്ക് ഒരു യാത്ര പോകുന്നത്. പഴനി, മധുര പിന്നെ വേളാങ്കണ്ണി.പള്ളിയിൽ നിന്നുള്ള യാത്രയാണ്. തമാശ എന്താണെന്നു വച്ചാൽ എവിടെ വണ്ടി നിർത്തിയാലും ചേട്ടനും അനിയനും കൂടെ ഒരോട്ടമാണ്, ചവറ്റുകൂനകളുടെ അടുത്തേയ്ക്കു. പിന്നെ കാര്യമായി തീപ്പെട്ടി പടം പെറുക്കലാണ്. "അഴുക്കാണ്, പോകരുത്" എന്നൊന്നും പറഞ്ഞാൽ അവർ കേൾക്കില്ല. അപ്പച്ചനും അമ്മച്ചിയും പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ അവൻ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ