ONATHUMBI ഓണത്തുമ്പി FB, N, G, A, TMC

ഒരു ഓണം കൂടി കടന്നു പോവുമ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചതു ഓണത്തുമ്പികളെ ഓർത്തായിരുന്നൂ.. ഇപ്പോൾ അങ്ങനെ അവയെ എങ്ങും കാണാനാകുന്നില്ല..

കുയിലിൻ്റെ പാട്ടിനു മറുപാട്ട് പാടി ഓണത്തുമ്പികളെ പ്രണയിച്ചു നടന്നിരുന്ന ഒരു കുട്ടിക്കാലം ഉണ്ടെനിക്ക്..

അതെല്ലാം ഈ മഹാനഗരത്തിലെ വർണ്ണലോകത്തു നിന്നും ഒത്തിരി അകലെയാണ്. എത്ര ശ്രമിച്ചാലും കയ്യെത്തും ദൂരത്തു നിന്നും അതെല്ലാം മറഞ്ഞിരിക്കുന്നൂ...

ബാല്യകാലസ്മരണകളിലെ  ഒരു അധ്യായം ഞാൻ മാറ്റി വച്ചതു ഓണത്തുമ്പികൾക്കു വേണ്ടിയായിരുന്നൂ..

കുട്ടിക്കാലത്തു എൻ്റെ വീടിൻ്റെ പുറകിലെ കുന്നുംപുറത്തു കൊച്ചു മുളങ്കൂട്ടം ഉണ്ടായിരുന്നൂ..

അവധി ദിവസങ്ങളിലെല്ലാം ഉച്ചയ്ക്ക് ഒരു മൂന്ന് മണി കഴിഞ്ഞാൽ ഞങ്ങൾ  അവിടെ പോയിരിക്കുമായിരുന്നൂ..

അവിടെയാണ് ഞാൻ ആദ്യമായി ഓണത്തുമ്പികളെ കണ്ടത്. കുറെ നേരം അങ്ങനെ പറന്നു നടന്നു തളർന്നു കഴിയുമ്പോൾ തളർച്ച മാറ്റുവാൻ അവ മുളയിൽ വന്നിരിക്കും..

സ്കൂളിൽ നിന്നും നടന്നു വരുന്ന വഴിയിൽ അന്ന് പാടത്തിൻ്റെ അരികിലായി നിറയെ മൈലാഞ്ചി ചെടികൾ ഉണ്ടായിരുന്നൂ..

വൈകുന്നേരങ്ങളിൽ ഇതിലൂടെ നടന്നു വരുബോൾ പറന്നു ക്ഷീണിച്ചു മൈലാഞ്ചി ചെടികളിൽ തളർന്നിരിക്കുന്ന ഓണത്തുമ്പികളെ കാണാം..

തെറുപ്പൻ ചെറുക്കൻമ്മാർ ഓണത്തുമ്പികളെ പിടിച്ചു അവയുടെ വാലിൽ ചെറിയ പുല്ല് തിരുകി പറത്തി വിടും. ചിലർ അവയെ പിടിച്ചു വാലിൽ നൂല് കെട്ടി പറത്തി കളിക്കും...

തുമ്പികളെ പിടിച്ചു കല്ലെടുപ്പിച്ചു കളിപ്പിക്കുന്നവരും ഉണ്ടായിരുന്നൂ..

ചിലപ്പോഴൊക്കെ രാത്രിയിൽ വഴി തെറ്റി വെളിച്ചo തേടി അവ വീടിനകത്തേയ്‌ക്ക്‌ പറന്നു വരും..

വഴിയറിയാതെ അകത്തു പറന്നു സങ്കടപെടുന്ന അവയെ പതിയെ ജനാല തുറന്നു സ്വാതന്ത്രരാക്കും..

സ്വാതന്ത്ര്യം ആസ്വദിച്ചു അവ മടങ്ങുമ്പോൾ പതിയെ സന്തോഷത്തോടെ ഞാനും എൻ്റെ സ്വപ്നലോകത്തിലേയ്ക്ക് ചേക്കേറുവാനായി നിദ്രയെ പുൽകും....

.....................സുജ അനൂപ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA