എൻ്റെ മകൻ ENTE MAKAN, FB. N
"അദ്ദേഹത്തിൻ്റെ കൂടെ ഈ നാട്ടിൽ വന്നിട്ട് 60 വർഷം ആയിരിക്കുന്നൂ. ഇരുപതാം വയസ്സിൽ അദ്ധേഹത്തിൻ്റെ മണവാട്ടിയായി ഇവിടെ വന്നൂ. സ്നേഹത്തോടെ അല്ലാതെ ഇന്നേ വരെ അദ്ദേഹം ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല ."
ഈ കൊച്ചു കൂരയ്ക്കുള്ളിൽ എന്നും സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ...
ഒരു കുഞ്ഞു ജനിക്കാതിരുന്നിട്ടു കൂടി അദ്ദേഹം എന്നെ കൈ വിട്ടില്ല..
പക്ഷേ... പ്രായം ഏറുന്തോറും മനസ്സ് വേവലാതി പെടുവാൻ തുടങ്ങി..
പണ്ടത്തെ പോലെ വയ്യ..
ഒരു കൈ സഹായത്തിനു ആരുമില്ല.
സമ്പാദ്യം എന്ന് പറയുന്നത് ഈ കൊച്ചു കൂര മാത്രം ആണ്..
അയല്പക്കത്തെ കൊച്ചമ്മ മാസാമാസം വീട്ടിലേയ്ക്കു ആവശ്യമുള്ള അവശ്യ സാധനങ്ങൾ വാങ്ങി തരും..
കൊച്ചമ്മയ്ക്ക് ഞാൻ നല്ല പ്രായത്തിൽ ഒരു സഹായി ആയിരുന്നൂ. അവിടത്തെ രണ്ടു മക്കളെയും വളർത്തിയത് ഞാനാണ്.
അവരുടെ ഇളയ മകൻ ഡോക്ടർ ആണ്... അവനു ഞാൻ കഴിഞ്ഞിട്ടേ ഈ ലോകത്തിൽ ആരും ഉള്ളൂ...
ഞങ്ങൾ രണ്ടു പേർക്കും പ്രത്യേകിച്ച് അസുഖo ഒന്നുമില്ല...
ഇന്നേ വരെ ഞാൻ ഉണ്ടായിരുന്നൂ.
ഞാൻ പോയാൽ അദ്ദേഹത്തിന് ആരുണ്ട്?
വിവാഹം കഴിച്ചു വന്നപ്പോൾ എല്ലാവരും കളിയാക്കി.
"ഒരു പൊട്ടനെ കെട്ടി എന്നും പറഞ്ഞു"
സത്യമാണ്....
അദ്ധേഹത്തിൻ്റെ കുറവുകൾ അറിഞ്ഞു തന്നെയാണ് ഞാൻ കൂടെ വന്നത്. അനാഥയായ എനിക്ക് അതിൽ കൂടുതൽ ഒന്നും മോഹിക്കുവാൻ അവകാശം ഇല്ലായിരുന്നൂ..
എല്ലാം തികഞ്ഞ ഒരു പുരുഷനേക്കാൾ എന്നെ സ്നേഹിക്കുന്ന അദ്ദേഹത്തെയാണ് ഇന്നും എനിക്കിഷ്ടം...
കൂലിപ്പണിക്കാരൻ ആയിരുന്നൂ അദ്ദേഹം..
ദൈവത്തോട് ഒരു കാര്യത്തിൽ മാത്രമേ ഇന്ന് വരെ ഞാൻ പരാതി പറഞ്ഞിട്ടുള്ളൂ..
" ഒരു കുഞ്ഞിനെ എന്തേ നീ എനിക്ക് തന്നില്ല. പൊട്ടനോ ചട്ടനോ ആകട്ടെ. ഞങ്ങളുടേത് എന്ന് പറയുവാൻ ഞങ്ങൾക്ക് ഒരു കുഞ്ഞു വേണം. ചിതയ്ക്ക് തീ കൊളുത്തുവാൻ പോലും ഒരു അവകാശി ഞങ്ങൾക്കില്ല ."
പക്ഷേ... ദൈവം കനിഞ്ഞില്ല..
ഇപ്പോൾ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ..
മരണത്തിൽ ഞങ്ങൾ ഒരുമിച്ചു പോകണം. ഇവിടെ അദ്ദേഹത്തെ ഏല്പിക്കുവാൻ എനിക്ക് ആരുമില്ല..
അദ്ദേഹത്തിൻ്റെ അനിയൻ്റെ മക്കൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല ഇതുവരെ..
പക്ഷേ..
ഇന്ന് ഈ ചെറ്റ കുടിൽ ഇരിക്കുന്ന മൂന്ന് സെൻറ് സ്ഥലം അവർക്കു വേണമത്രേ...
അതിനു വേണ്ടി അവർ ഇടയ്ക്കിടയ്ക്ക് വരുന്നത് കാണുമ്പോൾ ഭയം ആണ്..
എത്രയൊക്കെ സ്വത്തു ഉണ്ടായിട്ടും അവർക്കു ഈ കുടിൽ കൂടെ വേണം...
ഇന്നലെ അവർ വന്നു പോയതിൽ പിന്നെ അദ്ദേഹത്തിന് സുഖം ഇല്ലാതെയായി...
പേടിച്ചിട്ടാണോ.. പനി വന്നത് എന്നറിയില്ല..
എൻ്റെ ഡോക്ടർ മകൻ വന്നു നോക്കി മരുന്നെല്ലാം തന്നൂ...
എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നോ...
രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാതെ ഞാൻ അദ്ദേഹത്തെ നോക്കി.
എന്നിട്ടും അദ്ദേഹം പോയി..
ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നൂ... എന്നെ ഓർത്തായിരിക്കും ...
ഇനി എനിക്ക് ആരുമില്ല...
അദ്ദേഹത്തെ അവർ കുളിപ്പിച്ചു ഇറയത്തു കിടത്തി...
"എൻ്റെ ദൈവമേ, ഇനി ഈ ഭൂമിയിൽ ഞാൻ ഒറ്റയ്ക്കാണ്. എന്നെയും സ്വീകരിക്കില്ലേ.."
എന്തോ... എൻ്റെ ഈ പ്രാർത്ഥന എങ്കിലും ദൈവം കേൾക്കുമോ..
പെട്ടെന്ന് ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നി...
കൊച്ചമ്മയാണ്..
"മോനെ.. അവൾ പോയി എന്നാണ് തോന്നുന്നത്"
ഞാൻ വളർത്തി വലുതാക്കിയ എൻ്റെ ഡോക്ടർ മോനാണ് എനിക്കും ഭർത്താവിനുമുള്ള ചിതയ്ക്ക് തീ കൊളുത്തിയത്...
അവൻ... എനിക്ക് ജനിച്ചില്ലെങ്കിലും ദൈവം എനിക്ക് തന്ന എൻ്റെ വളർത്തുമകൻ...
അല്ല എൻ്റെ മകൻ...
ഇപ്പോൾ എനിക്ക് ദൈവത്തോട് പരാതിയില്ല....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ