PRATHIKARAM പ്രതികാരം... FB, N, K, E, P, A, KZ, AP, PT, G
"നാളെ മാഡത്തിൻ്റെ സ്കൂളിൽ സ്വീകരണം ഉണ്ട്. നാലുമണിക്ക് എത്തണം"
അസിസ്റ്റൻറ് വന്നു പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അതോർത്തത്..
ഒരു ഡോക്ടറുടെ തിരക്കുകൾ മാറ്റി വച്ച്, (അതേ ഇന്ത്യയിലെ അറിയപ്പെടുന്ന കാർഡിയോളോജിസ്റ്) ഞാൻ പുറപ്പെട്ടു.
എൻ്റെ നാട്ടിലേയ്ക്ക്....
എൻ്റെ കണ്ണുകൾ നിറഞ്ഞതു ഞാൻ ഒപ്പി..
ഇതു പക്ഷേ സന്തോഷം കൊണ്ടുള്ള കണ്ണീരാണ്..
ഈ നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ്..
ഇതെൻ്റെ പ്രതികാരം ആണ്. എന്നും എന്നെ തോല്പിച്ചിരുന്ന സാഹചര്യങ്ങളോടുള്ള പ്രതികാരം...
ക്ലാസ്സിൽ ഒരു വിധം തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നൂ ഞാൻ.
പക്ഷേ.. നല്ല ഒരു വസ്ത്രമോ ബാഗോ എനിക്ക് ഉണ്ടായിരുന്നില്ല..
എൻ്റെ വിധിയോടുള്ള പോരാട്ടമായിരുന്നൂ എൻ്റെ ജീവിതം...
വീട്ടിൽ എന്നും വഴക്കായിരുന്നൂ..
അപ്പന് കിട്ടുന്ന പണം മുഴുവൻ ഷാപ്പിൽ തീരും. പലപ്പോഴും പട്ടിണിയാണ്. എന്നിട്ടും ഞാൻ വാശിയോടെ പഠിക്കുവാൻ ശ്രമിചൂ...
അന്ന് ക്ലാസ്സിൽ അദ്ധ്യാപിക എല്ലാവരോടും ഇരുന്നു പഠിക്കുവാൻ പറഞ്ഞ സമയത്തു, ഒരു ചെറിയ സംശയം തീർക്കുവാനാണ് ഞാൻ അവരുടെ അടുത്തേയ്ക്കു ചെന്നത്..
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപേ അവരെന്നെ വഴക്കു പറഞ്ഞു...
പക്ഷേ ആ വാക്കുകൾ എന്നെ കുത്തി നോവിച്ചൂ..
"നിനക്കെന്താ മര്യാദയ്ക്കുള്ള വസ്ത്രം ഇട്ടു കൂടെ. വെറുതെ സ്കൂളിന് ചീത്ത പേരുണ്ടാക്കുവാൻ, അവനവൻ്റെ നിലയ്‌ക്കൊത്തുള്ള സ്കൂളിൽ പഠിക്കണം, ചേരിയിൽ നിന്നും ഓരോന്ന് വലിഞ്ഞു കയറി വന്നു കൊള്ളും..."
ശരിയാണ് ആകെയുള്ള ഒരു യൂണിഫോം കഴുകി കഴുകി ഉപയോഗിക്കുന്നതാണ്...
പക്ഷേ... എന്നെ നോവിച്ചതു അവർ അവസാനം പറഞ്ഞ വാക്കുകൾ ആയിരുന്നൂ..
" വിദ്യാഭ്യാസത്തിനുo നിലയും വിലയും ഉണ്ടോ.."
എല്ലാ കുട്ടികളും എന്നെ നോക്കി ചിരിച്ചൂ, അപമാനഭാരത്താൽ എൻ്റെ തല കുനിഞ്ഞു...
ശരിയാണ്, ഞാൻ മാത്രമേ പാവപെട്ട വീട്ടിൽ നിന്നും അവിടെ ഉള്ളൂ...
"അമ്മയുടെ നിർബന്ധമാണ് എന്നെ അവിടെ തന്നെ പഠിപ്പിക്കണം എന്നുള്ളത്, അൺഎയ്ഡഡ് സ്കൂൾ ആണ്,
പക്ഷേ..അധികം പൈസ ഇല്ല. അത് അമ്മ എങ്ങനെയൊക്കെയോ ചേർത്ത് വച്ച് തരുന്നൂ.."
അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ പഠിക്കുവാൻ വിടുവാൻ അമ്മ സമ്മതിച്ചില്ല..
ഒറ്റ മോൾ ആണ്...
നന്നായി പഠിപ്പിക്കണം എന്നേ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ..
അന്ന് ആ ദിവസ്സം ഞാൻ മനസ്സിൽ കുറിച്ചതാണ്...
ഒരിക്കൽ ഈ സ്കൂൾ എൻ്റെ പേരിൽ അറിയപ്പടണം എന്ന്...
വിദ്യയാണ് അത് മനസ്സറിഞ്ഞു കൊടുക്കേണ്ടതാണ്, അതിനെ തുലാസിൽ തൂക്കി വില നിശ്ചയിക്കരുത്..
ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ വലിയൊരു ജനകൂട്ടം അവിടെ ഉണ്ടായിരുന്നൂ, കൂട്ടത്തിൽ എൻ്റെ പഴയ അദ്ധ്യാപികയും..
ഞാൻ നേരെ ചെന്ന് അവരുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി..
കാരണം..
അവരുടെ വാക്കുകൾ എൻ്റെ ഉള്ളിൽ വീഴ്ത്തിയ അഗ്നിയാണ് എന്നെ ഈ നിലയിൽ എത്തിച്ചത്...
അദ്ധ്യാപിക എനിക്ക് ദൈവത്തിനു തുല്യയാണ്. എൻ്റെ പ്രതികാരം ഞാൻ കാണിക്കുന്നത് എൻ്റെ വിജയത്തിലൂടെ മാത്രമാണ്...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ