സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

സ്‌ലേറ്റും പെൻസിലും മഷി തണ്ടും മറന്നിട്ടൊരു ജീവിതം ഉണ്ടാവില്ല. അത്രമാത്രം അത് ബാല്യകാല സ്മരണകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നൂ..

"എന്തോ, സ്‌ലേറ്റിൽ എഴുതി പഠിച്ചത് കൊണ്ടാകും കൈയ്യക്ഷരം നന്നായിരുന്നത്" എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ്സ് വരെ സ്‌ലേറ്റ് വേണം എന്ന നിർബന്ധം എൻ്റെ പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നൂ.

എന്നും സ്‌ലേറ്റ് ക്ലാസ്സിൽ കൊണ്ടേ ചെല്ലണം എന്നത് നിർബന്ധമായിരുന്നൂ, രാവിലെ അതിൽ എഴുതി വച്ചിരിക്കുന്ന ഗൃഹപാഠം ആദ്യം നോക്കിയതിനു ശേഷം മാത്രമേ അദ്ധ്യാപകർ ക്ലാസ്സ്‌ തുടങ്ങുമായിരുന്നുള്ളൂ...

അതിൽ കിട്ടുന്ന അദ്ധ്യാപകരുടെ വക "GOOD" ആ ദിവസ്സം മൊത്തം  അങ്ങനെ മായ്ക്കാതെ കൊണ്ട് നടക്കുമായിരുന്നൂ...

പടം വരയ്ക്കുവാനും മനസ്സിലുള്ളത് കോറിയിടുവാനും ആദ്യം പരിശീലിച്ചത് സ്‌ലേറ്റിൽ ആയിരുന്നൂ...

ചിലപ്പോൾ ആരെങ്കിലും ക്ലാസ്സിൽ കന്യാകുമാരി പെൻസിൽ കൊണ്ടുവരും. എല്ലാ കുട്ടികളും പിന്നെ അവരുടെ പുറകെ നടക്കും "ഒരെണ്ണം വേണമെന്ന ആവശ്യവുമായി"...

രാവിലെ പറമ്പിൽ നടന്നു നല്ല തടിയൻ  മഷിത്തണ്ട് പറിക്കും. പിന്നെ അതുമായിട്ടാണ് സ്കൂളിലേയ്ക്ക് പോകുന്നത്...

പെൻസിലും മഷിത്തണ്ടും കൂട്ടുകാരുമായി പങ്കിടുവാനും ഒരിക്കലും മറന്നിരുന്നില്ല...

സ്‌ലേറ്റ് താഴെ വീണു പൊട്ടി പോകുന്നതായിരുന്നൂ അക്കാലത്തെ ഏറ്റവും സങ്കടകരമായ കാര്യം...

പിന്നെ കുറെ കഴിഞ്ഞപ്പോൾ കല്ല് കൊണ്ടുള്ള സ്‌ലേറ്റ് മാറി തകരഷീറ്റും പ്ലാസ്റ്റിക് ഫ്രെയിമും മുത്തും( അബാക്കസ്) പിടിപ്പിച്ചിട്ടുള്ള ആധുനീക സ്‌ലേറ്റുകൾ വന്നു തുടങ്ങി....

പിനീടെപ്പോഴോ സ്‌ലേറ്റ് ആർക്കും വേണ്ടാതായി...

എന്നിട്ടും പൊട്ടിപ്പോയ ആ സ്‌ലേറ്റിൻ്റെ ഓർമ്മകൾ മനസ്സിൽ ബാക്കിയായി...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA