താലിചരട് THAALICHARADU FB, N, E, G, K, P, A, AP, KZ, PT

ഇന്ന് ഞാൻ നാട്ടിലേയ്ക്ക് പോകുന്നൂ. കുറച്ചു നിമിഷങ്ങൾ ചിലവഴിക്കുവാൻ വേണ്ടി മാത്രം.....

നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം....

എനിക്കിന്ന് മനസ്സ് തുറന്നു ഒന്ന് പൊട്ടി ചിരിക്കണം...

ഇന്നുവരെ ഞാൻ ഒഴുക്കിയ കണ്ണുനീർ അത് ആരും കണ്ടില്ല...

അവൻ്റെ ശവദാഹം ഇന്നാണ്.

കത്തി തീരും മുൻപേ എനിക്ക് അവനെ ഒരു നോക്ക് കാണണം..

ആദ്യമായി ഞാൻ ആ നാട്ടിൽ വരുമ്പോൾ എൻ്റെ നെറ്റിയിൽ കുങ്കുമം ഉണ്ടായിരുന്നൂ. സുമംഗലിയായി വലതു കാൽ വച്ച് കയറുമ്പോൾ ഒന്നേ പ്രാർത്ഥിച്ചിരുന്നുള്ളൂ..

" നെറ്റിയിലെ സിന്ദൂരം മായരുത് മരിക്കുവോളം"

ഒരു കുട്ടി ജനിച്ചതിനു ശേഷം സന്തോഷം ഇരട്ടിച്ചതേ ഉള്ളൂ...

എല്ലാം തകർത്തത് അവനാണ്..

അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ..

അവനാണ് പറഞ്ഞെത്..

"അയല്പക്കകാരനുമായി എനിക്ക് അവിഹിതം ഉള്ള കാര്യം. അവൻ നേരിട്ട് കണ്ടതാണ് പോലും"

ഒന്നുമറിയാത്ത എന്നെയും അദ്ദേഹത്തിൻ്റെ  കൂട്ടുകാരൻ സുമിത്തിനെയും എത്ര വിദഗ്ധമായാണ് അവൻ ഒരു മുറിയിൽ പൂട്ടി ഇട്ടതു.

"ഉളി ചോദിച്ചു വന്നതായിരുന്നു സുമിത്‌. കട്ടിലിൻ്റെ അടിയിൽ അവൻ കയറിയതും അതിനാണ്. അവിടെയാണ് അദ്ദേഹം എല്ലാം ഒരു വട്ടയിൽ വച്ചിരുന്നത്"

എന്നിട്ടും അദ്ദേഹം പോലും എന്നെ വിശ്വസിച്ചില്ല. തല്ലി ഇറക്കി വിട്ടു..

സ്വഭാവശുദ്ധിയില്ലാത്ത എന്നെ അദ്ദേഹം ഉപേക്ഷിച്ചൂ. എൻ്റെ കുഞ്ഞിനെ പോലും എനിക്ക് തന്നില്ല.

എനിക്ക് ഒന്നും തെളിയിക്കുവാൻ ആയില്ല...

പക്ഷേ..

എൻ്റെ കണ്ണുനീർ അവൻ്റെ (അദ്ദേഹത്തിൻ്റെ അപ്പച്ചിയുടെ മകൻ) ജീവിതം തകർത്തൂ..

എത്രയോ പ്രാവശ്യം മോശമായി എന്നോട് അവൻ പെരുമാറുവാൻ നോക്കി. അവൻ്റെ ഇംഗീതങ്ങൾക്കു ഒരിക്കലും വഴങ്ങാതെ എല്ലാം ഞാൻ എതിർത്തൂ.

ഭർത്താവിനോട് പറയും എന്ന് എനിക്ക് ഒരിക്കൽ പറയേണ്ടി വന്നൂ. അതിനു   എൻ്റെ ജീവിതം പറിച്ചെടുത്തുകൊണ്ടാണ് അവൻ എനിക്ക് ശിക്ഷ നൽകിയത്"

പക്ഷേ.. ദൈവത്തിൻ്റെ കോടതി അവനെ ശിക്ഷിച്ചൂ...

അവൻ്റെ ഭാര്യ അവനെ വിട്ടു അയല്പക്കകാരൻ്റെ കൂടെ ഒളിച്ചോടിപ്പോയി... അതും അവനു ക്യാൻസർ ആണെന്ന് അറിഞ്ഞ ദിവസ്സം തന്നെ..

നിരാശനായി മാറിയ അവൻ എൻ്റെ ഭർത്താവിനോട് സത്യങ്ങൾ പറഞ്ഞത്രേ..

മരിക്കുന്നതിനു മുൻപ് അവൻ ചെയ്ത പുണ്യം..

പക്ഷേ...

എനിക്കിനി ആ ഭർത്താവിനെ വേണ്ട...

"ഊണിലും ഉറക്കത്തിലും തുണയായി ഇണയായി നിന്നിട്ടും എന്നെ വിശ്വസിക്കാത്ത അദ്ദേഹത്തിനെ ഇനി എനിക്കെന്തിനാണ്..?"

ഈ ലോകം മുഴുവൻ കാറി തുപ്പുമ്പോഴും വഴി പിഴച്ചവൾ എന്ന് വിളിക്കുമ്പോഴും ഞാൻ ആശിച്ചിരുന്നൂ...

"നിന്നെ ഞാൻ അവിശ്വസിക്കില്ല എന്ന് അദ്ദേഹം ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്"

ഒരു താലിചരട് ഒരു വാഗ്ദാനം ആണ്..

"ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കാമെന്ന വാഗ്ദാനം. അത് പാലിക്കാതെ വരുമ്പോൾ അവിടെ അത് വെറും ഒരു ചരട് മാത്രം ആണ്. അതിൻ്റെ ബന്ധനത്തിൽ ഒരു പെണ്ണിനും സന്തോഷം ഉണ്ടാകില്ല"

അതുകൊണ്ടു തന്നെ ഇനി എനിക്കു അത് വേണ്ട....

.....................സുജ അനൂപ്










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA