THAMASHA തമാശ FB, N, A

കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമായിരുന്നു പോൾ അങ്കിളിൻ്റെ (ചെമ്പോലി തറവാട്ടിലെ ചേകവർ) വിവാഹദിനം.

ഒരിക്കൽ ഞാൻ ഈ ദിവസത്തെ പറ്റി മറ്റൊരു കഥ എഴുതിയിരുന്നൂ...

അവരുടെ വിവാഹത്തിൻ്റെ  അന്ന് അങ്കിൾമാരും കൂട്ടുകാരും കൂടെ കരുതി വച്ചിരുന്ന വിവാഹസമ്മാനത്തെ പറ്റിയാണ് ഈ കഥ.

പള്ളിയിൽ കെട്ട് കഴിഞ്ഞു പെണ്ണും ചെറുക്കനും പന്തലിലേയ്ക്ക് കയറുവാൻ തയ്യാറായി നിൽക്കുന്നൂ..

ഒന്നും ചിന്തിക്കേണ്ട...

ഞാൻ പൂവെറിയുവാൻ തയ്യാറായി ഉന്നം വച്ച് പ്ലേറ്റുമായി പന്തലിനു മുന്നിൽ തന്നെ ഉണ്ട്..

ചടങ്ങുകൾ തുടങ്ങി..

കുരിശു വരപ്പിച്ചു അമ്മൂമ്മ പെണ്ണിനെ ഉള്ളിലേയ്ക്ക് ആനയിച്ചൂ..

പുതുപ്പെണ്ണു വലതുകാൽ പന്തലിലേയ്ക്ക് വച്ചതും

 "ദാ വരുന്നൂ.. മനോഹരമായ ഗാനം"

"മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ, ആർപ്പോ ഇർറോ.."

അത് തന്നെ ഗോഡ് ഫാദർ സിനിമയിലെ ആ പാട്ടു തന്നെ...

പാട്ടു കേട്ടതും പുതുപ്പെണ്ണു വിരണ്ടു.. കൂടെ ഇതൊന്നും പ്രതീക്ഷിക്കാത്ത പുതുമണവാളനും..

നാട്ടുകാർ മൊത്തം ചിരി തുടങ്ങി...

എൻ്റെ കയ്യിലെ പൂക്കൾ ഉന്നം തെറ്റി താഴെ വീണു...

അപ്പൂപ്പന് ദേഷ്യം വന്നൂ..

" ആരെടാ, ഈ പണി കാണിച്ചത്.. വേഗം പാട്ടു നിറുത്തെടാ.."

ആര് കേൾക്കാൻ...

പാട്ടുപെട്ടി ഉപേക്ഷിച്ചു അവർ എല്ലാം കണ്ടം വഴി ഓടി കളഞ്ഞില്ലേ...

പിന്നെ ആരോ കഷ്ടപ്പെട്ട് പാട്ടു നിറുത്തി...

എന്തായാലും കുറച്ചു നേരത്തേയ്ക്ക് അവരാരും അപ്പൂപ്പൻ്റെ അടുത്തേയ്ക്കു വന്നില്ല...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA