VAKKUKAL വാക്കുകൾ

പറയുവാൻ നീ മറന്ന വാക്കുകൾ
എനിക്കേകി മുറിവുകൾ മാത്രം
നിൻ മൊഴികൾ തല്ലിക്കെടുതി
ഏഴുവർണ്ണങ്ങൾ ചാലിച്ചൊരെൻ
                                   സ്വപ്നങ്ങളത്രയും
നിൻ മൗനം എനിക്കേകി
ചുടുകണ്ണുനീർ മാത്രം
മുറിവേറ്റ മനസ്സിൽ നിൻ വാക്കുകൾ
പിന്നെയും മുറിവുകളായി
നീ ചവിട്ടിക്കയറിയ പടികളിൽ
ചതരഞ്ഞത്‌ എൻ്റെ മനസ്സായിരുന്നൂ
ആ വഴികളിൽ നീ മറന്ന കളിപ്പാട്ടം
മാത്രമായി മാറി ഇന്നു ഞാൻ
നീ വാചാലനായപ്പോഴെല്ലാം
എൻ നാവുകൾ ബന്ധിക്കപ്പെട്ടിരുന്നൂ
ഇന്ന് നീ വേർപിരിഞ്ഞകലുമ്പോഴും
എന്നിലെ മൗനം നേരുന്നൂ നിനക്ക്
                                                       നന്മകൾ

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA