VASHI വാശി, FB, N, P, G, A

ചിലപ്പോഴൊക്കെ കൊച്ചുകുട്ടികൾ വാശി പിടിക്കുന്നത് കാണുമ്പോൾ ദേഷ്യത്തിലപ്പുറം കൗതുകമാണ് തോന്നിയിട്ടുള്ളത്.

ഞാനോർക്കാറുണ്ട്..

പലപ്പോഴും ഞാനും ഇതു പോലെ തന്നെയല്ലേ...

വെറുതെ വാശി പിടിക്കും. അപ്പോഴൊക്കെ എന്തിനോടും ഏതിനോടും ഒരു പ്രതികാര മനോഭാവമാണ് തോന്നാറുള്ളത്. പിന്നീടെപ്പോഴെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട് വാശി പിടിച്ചു നേടിയതൊന്നും ഒരു നേട്ടം ആയിരുന്നില്ല എന്ന്...

അപ്പോൾ ഇനി വാശിയുമായി ബന്ധപ്പെട്ട ഒരു കൊച്ചുകഥയാകാം...

അന്നൊരു ശനിയാഴ്ചയായിരുന്നൂ..

ശനിയാഴ്ചകളിലെ അലംഘിത നിയമമാണ് മോന് കുറച്ചു നേരം മൊബൈൽ ഫോൺ കൊടുക്കണം എന്നുള്ളത്...

(അവൻ വരയ്ക്കുവാൻ പഠിക്കുന്നത് മൊബൈൽ നോക്കിയാണ്)

പക്ഷേ ....

രാവിലെ നോക്കിയപ്പോൾ മൊബൈൽ ചത്തിരിക്കുന്നൂ.. ചാർജ് ഇല്ല...

എഴുന്നേറ്റത് വൈകി...

ചാർജ് ചെയ്തു വന്നപ്പോഴേക്കും പത്തെകാൽ ആയി...

ഞാൻ നോക്കുമ്പോൾ ചെക്കൻ സെറ്റിയിൽ കയറി ക്ലോക്കും നോക്കി ഇരുപ്പാണ്...

ഫോൺ കൊടുത്തപ്പോൾ അവൻ വാങ്ങുന്നില്ല..

" പത്ത്‌ മണിക്ക് തരേണ്ടതല്ലേ.. ഇപ്പോൾ പത്തേ മൂന്ന് ആയില്ലേ (അവൻ്റെ ഭാഷയിൽ പത്തേക്കാൽ അങ്ങനെയാണ്)"

ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിൽ ആയി...

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...

ചെറുക്കൻ നിറുത്താതെ കരഞ്ഞു തുടങ്ങി...

ചെറിയ കുട്ടിയല്ലേ ... വാശി കൂടും...

കൂടെ വലിയൊരു ഡയലോഗും...

 " വാക്ക് പറഞ്ഞത് പാലിച്ചില്ല"

വാക്ക് പറഞ്ഞാൽ പാലിക്കണം എന്നുള്ളത് ഞാൻ അവനെ പഠിപ്പിച്ച പാഠം ആണ്..

ഭാഗ്യം..

കൃത്യസമയത്തു രക്ഷകൻ എത്തി...

അനുപേട്ടൻ നേരെ ക്ലോക്ക് ഊരി എടുത്തു..

സൂചി തിരിച്ചു 10 മണിയിൽ എത്തിച്ചൂ..

ഹാവൂ..

ചെറുക്കൻ കരച്ചിൽ നിറുത്തി.. ഫോൺ എടുത്തു അവൻ്റെ പരിപാടി  തുടങ്ങി...

അവൻ്റെ മുഖത്തെ സന്തോഷവും വിജയഭാവവും കണ്ടപ്പോൾ ഞാൻ എന്നിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി...

ഒരു പക്ഷേ.... വാശി പിടിക്കുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ എല്ലാം സത്യത്തിൽ നേട്ടങ്ങൾ ആയിരുന്നോ...

അതെല്ലാം കുറെ കുമിളകൾ മാത്രം ആയിരുന്നൂ..

കാണുവാൻ എത്ര ഭംഗി... പക്ഷേ ആസ്വദിച്ചു തീരും മുൻപേ തകർന്നു പോകുന്നവ...

സ്ഥായിഭാവം ഇല്ലാത്തവ....

 കൂടെ നിൽക്കാത്തവ...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G