പോളിഷ് ഇട്ട നഖങ്ങൾ POLISH ITTA NAGHANGHAL, FB, N, A, G


സ്കൂളിൽ പഠിക്കുന്ന കാലത്തെല്ലാം ഉടുത്തൊരുങ്ങി കോളേജിൽ പോകുന്ന ചേച്ചിമാരെ വായ്നോക്കി നിൽക്കുന്നത് ഒരു രാസമായിരുന്നൂ. കലാലയജീവിതത്തിലേയ്ക്ക് കാൽവയ്ക്കുന്നതും സ്വപ്നം കണ്ടു നടന്ന നാളുകൾ...

അവരുടെ ഉടയാടകളേക്കാൾ ഒരു പക്ഷേ എന്നെ എന്നും ആകർഷിച്ചിരുന്നത് അവരുടെ വലിയ നെയിൽ പോളിഷ് ഇട്ട നീട്ടി വളർത്തിയ നഖങ്ങൾ ആയിരുന്നൂ.

ദൈവം സഹായിച്ചിട്ടു പള്ളിക്കൂടത്തിൽ പഠിക്കുന്ന നമ്മൾക്ക് നഖം വളർത്തുവാൻ പറ്റില്ലല്ലോ. എല്ലാ ആഴ്ചകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകൾ രണ്ടെണ്ണം എങ്കിലും കാണും. അദ്ധ്യാപിക വന്നു നഖം വെട്ടിയിട്ടുണ്ടോ എന്ന് നോക്കും. വെട്ടാത്തവർക്കു ശിക്ഷയുണ്ടാകും.

അന്നൊക്കെ നീളത്തിൽ നഖം വളർത്തി നെയിൽ പോളിഷ് ഇടണം എന്ന ആഗ്രഹം സാധിച്ചു തന്നിരുന്നത് കന്ന ലില്ലി എന്നറിയപ്പെടുന്ന പാവപ്പെട്ട         " Canna indica  ( African Arrow root) എന്ന ചെടിയുടെ ഇതളുകൾ ആയിരുന്നൂ.

അയല്പക്കത്തെ വീട്ടിൽ ഈ ചെടി നട്ടു വളർത്തിയിരുന്നൂ. ഇതിൻ്റെ വേരുകൾ ഇഞ്ചി പോലെ തന്നെ ഭക്ഷണയോഗ്യമാണ്. ഇതു പുഴുങ്ങി കഴിക്കുവാൻ സാധിക്കുമത്രേ.

ഏതായാലും അവധി ദിവസ്സങ്ങളിൽ ആ ഇതളുകൾ പറിച്ചു നഖത്തിൽ തുപ്പലും തൊട്ടു ഒട്ടിച്ചു നടക്കുവാൻ വലിയ ഇഷ്ടം ആയിരുന്നൂ. കൈയ്യിലെ പത്തു വിരലുകളിലും അത് ഒട്ടിക്കുമായിരുന്നൂ. പിന്നെ നീട്ടി വളർത്തിയ നഖങ്ങൾ കൂട്ടുകാരെ കാണിച്ചു സ്വല്പം ജാടയോടെ നടന്നിരുന്ന ഒരു ബാല്യം മനസ്സിൽ ഉണ്ട്.

ഇന്ന് കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ കോളേജിലെ  തോട്ടത്തിൽ വീണ്ടും നമ്മുടെ നാടൻ ചെടി  നിൽക്കുന്നൂ. ബാംഗ്ലൂരിൽ സാധാരണയായി അത് അങ്ങനെ കാണാറില്ല. പതുക്കെ ഓർമ്മകൾ അയവിറക്കി ആരും കാണാതെ ഒരു ഇതൾ പറിച്ചെടുത്തു കൈയ്യിൽ ഒട്ടിച്ചു നോക്കി. 

കുട്ടികൾ കാണരുതല്ലോ...

അറിയാതെ മനസ്സിൽ ഒരു കൊച്ചുകുട്ടി തുള്ളിച്ചാടിയോ.....

.....................സുജ അനൂപ്










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G