സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G
അലറി വിളിക്കുന്ന ആ കുട്ടിയെ നിയന്ത്രിക്കുവാൻ എനിക്കാവുന്നുണ്ടായിരുന്നില്ല..
ആദ്യമായാണ് അങ്ങനെ ഗൗരിയെ ഞാൻ കാണുന്നത്...എൻ്റെ കീഴിൽ അവൾ ഗവേഷണം ചെയ്യുവാൻ തുടങ്ങിയിട്ട് അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ...
യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ അവളും എൻ്റെ കീഴിൽ ഗവേഷണം നടത്തുന്ന മറ്റൊരു കുട്ടിയും (സരിഗ) കൂടെ ഒരുമിച്ചു താമസിക്കുന്നൂ..
അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ അവൾ വന്നിട്ട്. പക്ഷേ പെട്ടെന്ന് തന്നെ അവൾ എനിക്ക് പ്രീയപെട്ടവളായി മാറിയിരുന്നൂ...പെട്ടെന്നാണ് സരിഗയുടെ വിവാഹം നിശ്ചയിച്ചത്,വിനു അവളുടെ മുറച്ചെറുക്കനാണ്.
ആ വാർത്ത അറിഞ്ഞതിൽ പിന്നെ ഗൗരിയിൽ പ്രകടമായ മാറ്റം ഞാൻ കണ്ടു തുടങ്ങി.പെട്ടെന്ന് അവൾ ഏതോ ചിന്തയിൽ ആയതു പോലെ...
സരിഗയാണ് ഗൗരിയെക്കുറിച്ചുള്ള പരാതിയുമായി എൻ്റെ അടുത്തേയ്ക്കു വന്നത്.വിനുവിനെ വിളിച്ചു ഗൗരി പറഞ്ഞത്രേ..
"സരിഗയും അവളുമായി സ്നേഹത്തിലാണ്. അതുകൊണ്ടു തന്നെ അവൻ വിവാഹത്തിൽ നിന്നും പിൻമാറണം."
ഏതായാലും വിനു അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
ഏതായാലും സരിഗയും ഗൗരിയുമായി ഒന്നും രണ്ടും പറഞ്ഞു അതോടെ തെറ്റി. അതോടെ സരിഗ താമസം സ്വന്തം വീട്ടിലേയ്ക്കു മാറ്റി.കുറച്ചു ദൂരം കൂടുതൽ ആണെങ്കിലും വീട്ടിൽ നിന്നും വന്നു പഠിക്കുവാൻ അവൾ തീരുമാനിച്ചൂ..
അവൾ വീട്ടിലേയ്ക്കു താമസം മാറ്റിയത് ഗൗരി അറിഞ്ഞത് ഇന്നാണ്.
അതിനെ ചോദ്യം ചെയ്ത് സരിഗയുമായി ഗൗരി ലാബിൽ പ്രശ്‍നങ്ങൾ തുടങ്ങി..
ഒരു കണക്കിനാണ് ഞാൻ ഗൗരിയെ സമാധാനിപ്പിച്ചു എൻ്റെ ഓഫീസ് മുറിയിൽ ഇരുത്തിയത്.
"സരിഗ ഒപ്പം ഇല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യുമത്രേ.."
യൂണിവേഴ്സിറ്റി മൊത്തം പ്രശ്‌നം അറിഞ്ഞിരിക്കുന്നൂ.വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഗൗരിയുടെ അമ്മ വന്നു അവളെ കൂട്ടികൊണ്ടു പോയി. അവർ അറിയപ്പെടുന്ന സൈക്കോളജിസ്റ് ആണ്.
പിന്നീട് ഒരിക്കലും എനിക്ക് ഗൗരിയെ കാണുവാൻ സാധിച്ചില്ല.ഇന്ന് വർഷങ്ങൾക്കിപ്പുറം അവളെ ഞാൻ കണ്ടൂ. വെറുതെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു പാർക്കിലൂടെ ഒന്ന് നടക്കുവാൻ പോയതാണ് ഞാൻ. അപ്പോഴാണ് അവിടെ LGBTയുടെ ഏതോ ഒരു കൂട്ടായ്മയുടെ വക എന്തോ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ആ കൂട്ടത്തിൽ അവൾ ഉണ്ടായിരുന്നൂ.
അവൾ എൻ്റെ അടുത്ത് വന്നു പറഞ്ഞു.
" മാഡം എന്നോട് ക്ഷമിക്കണം. എൻ്റെ സത്വം ഞാൻ തിരിച്ചറിഞ്ഞു. എനിക്കിനി ഒരിക്കലും പഴയ ഗൗരി ആകുവാൻ സാധിക്കില്ല. ഇവിടെ എനിക്ക് സന്തോഷമാണ്."
എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ.
ഒരു പക്ഷേ അവളുട അദ്ധ്യാപിക എന്ന നിലയിൽ അവളെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപെട്ടുവോ. കാലം സാക്ഷി.....
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ