APPOOPPANTHADIKAL അപ്പൂപ്പൻതാടികൾ, FB, N, A, G, NA

ബാല്യത്തിലെ ഒരേട് അപ്പൂപ്പൻതാടികൾക്കു അവകാശപ്പെട്ടതാണ്....

 മൂന്നാം വയസ്സിൽ ആദ്യം കണ്ടപ്പോൾ അതൊരു അത്ഭുത വസ്തുവായിരുന്നൂ എനിക്ക്. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന എൻ്റെ അടുത്തേയ്ക്കു മാനത്തു നിന്നും മാലാഖ പൊഴിച്ചു തന്ന നനു നനുത്ത തൂവൽ....

പിന്നീടൊരിക്കൽ  ഒരു ദിവസ്സം ചേട്ടൻ അപ്പൂപ്പൻ താടി അതിൻ്റെ തോടുൾപ്പെടെ കൊണ്ട് വന്നു തന്നൂ. അന്ന് അത് തുറന്നു അപ്പൂപ്പൻ താടികൾ മുഴുവനും ഞാനും ചേട്ടനും കൂടെ പറമ്പിൽ മുഴുവൻ പറത്തി....

പിന്നീടാണ് ഞാൻ ആ അത്ഭുത വസ്തുവിൻ്റെ ഉറവിടം കണ്ടെത്തിയത്, അതും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ....

 വീടിൻ്റെ പടിഞ്ഞാറേ ഭാഗത്തു അന്ന് വലിയ കുന്നുണ്ട്. അത് മൊത്തം അന്ന് കാടു പിടിച്ചു കിടപ്പാണ്. അതിൻ്റെ ഉള്ളിൽ നിന്നുമാണ് ഈ അപ്പൂപ്പൻ താടികൾ പറന്നു വന്നിരുന്നത്. ആ  വിസ്മയലോകത്തേയ്‌ക്ക്‌ കടന്നു ചെല്ലുവാൻ മനസ്സ് ഒത്തിരി മോഹിച്ചൂ. എന്നിട്ടും ഞാൻ കടന്നു ചെന്നില്ല. വേറെ ഒന്നുമല്ല. അത്യവശ്യം വേണ്ട എല്ലാ ഇനത്തിലും പെട്ട വിഷപാമ്പുകൾ അവിടെ ഉണ്ട്.

ഇന്നിപ്പോൾ ആ കുന്നു ഒരോർമ്മയാണ്. വരാപ്പുഴ പാലത്തിനു വേണ്ടി മണ്ണ് കൊണ്ട് പോയത് ആ കുന്നിൽ നിന്നായിരുന്നൂ. ഇനി ഒരിക്കലും ഒരു തലമുറ അവിടെ ഒരു കുന്നും കാടും ഉണ്ടായിരുന്നൂ എന്ന് വിശ്വസിക്കില്ല....

ചിലപ്പോഴൊക്കെ ബാംഗ്ലൂരിൽ എൻ്റെ ഫ്ലാറ്റിൻ്റെ മുറ്റത്തുള്ള പൂന്തോട്ടത്തിൽ അപ്പൂപ്പൻ താടികൾ വരാറുണ്ട്....

മിക്കവാറും കുട്ടികൾക്കെല്ലാം ഇതിനോടുള്ള താല്പര്യം കുറവാണ്. പക്ഷേ.. എന്തോ എൻ്റെ മകന് ഇതു കിട്ടിയാൽ ഒത്തിരി സന്തോഷമാണ്. മറ്റു കുട്ടികൾ അവൻ അതും വച്ച് കളിക്കുന്നത് നോക്കി നിൽക്കുന്നത് കാണാം...

കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ സിനിമ മാത്രമാണ് അപ്പൂപ്പൻ താടികളുമായി ബന്ധപെട്ടു എന്നെ ദുഃഖിപ്പിച്ച ഒരേ ഒരു സംഭവം....

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA