KOCH CURRY CHATTIYUM KALAVUM കൊച്ചു കറിചട്ടിയും കലവും A, FB, N, G

ബാല്യത്തിലെ ഒരേട് ഞാൻ മാറ്റി വച്ചതു എൻ്റെ സ്വന്തം കൊച്ചു കറി ചട്ടിക്കും കലങ്ങൾക്കും വേണ്ടിയായിരുന്നൂ. പള്ളി പെരുന്നാളിന് വാങ്ങി കൂട്ടുന്ന നമ്മുടെ ആ പഴയ നാടൻ കൊച്ചു കറി ചട്ടി തന്നെ....

കുന്നേൽ പള്ളി പെരുന്നാളിന് പോയപ്പോഴാണ് ആദ്യമായി ഇവ എൻ്റെ ലോകത്തേയ്ക്ക് കടന്നു വരുന്നത്. അമ്മിച്ചിക്ക് ആവശ്യമായ ചട്ടികൾ അമ്മ പോയി വാങ്ങുന്ന കൂട്ടത്തിൽ ഞാനും വലിയ വീട്ടമ്മയെ പോലെ എനിക്കാവശ്യമായതു തട്ടിയും കൊട്ടിയുമൊക്കെ നോക്കി വാങ്ങും.

കൊച്ചു കൂജ, കൊച്ചു ചീന ചട്ടി, കൊച്ചു മൂടി, കൊച്ചു കലങ്ങൾ കൂടെ ഒരു കൊച്ചു കുടുക്കയും. നല്ല വീട്ടമ്മയ്‌ക്കാവശ്യമായ അവശ്യ വസ്തുക്കൾ എല്ലാം തന്നെ ആയല്ലോ, പിന്നെ കുറച്ചു ദിവസ്സങ്ങൾ അതുപയോഗിച്ചു കളിക്കും.

ഒരു കൊച്ചു പുര കെട്ടി കഞ്ഞിയും കറിയും എല്ലാം വച്ച് കളിക്കുവാൻ നല്ല രസമായിരുന്നൂ.

ഇവിടെ ബാംഗ്ളൂരിൽ പലപ്പോഴും ഞാൻ വഴിയരുകിൽ കൊച്ചു ചട്ടികളും കലങ്ങളും കാണാറുണ്ട്. അപ്പോഴൊക്കെ ഓർക്കും ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവൾക്കു ഇതൊക്കെ വാങ്ങി കൊടുക്കാമായിരുന്നൂ..

മകൻ്റെ ലോകത്തു തോക്കുകൾക്കും കാറുകൾക്കും അവഞ്ചേഴ്സിനും മാത്രമേ സ്ഥാനമുള്ളൂ....

ചിലപ്പോൾ തോന്നും,  ഇന്നത്തെ കുട്ടികൾക്ക് കാണുവാൻ ഭംഗിയുള്ള പല വർണ്ണങ്ങളിൽ ഉള്ള മോഡേൺ കിച്ചൻ സെറ്റ് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയത് വാങ്ങുവാൻ കിട്ടും. കുക്കറും സകലമാന സാമഗ്രികളും പിന്നെ ഇതെല്ലാം വയ്ക്കാവുന്ന കൊച്ചു സ്റ്റാൻഡ് അടക്കം അതിൽ ഉണ്ടാവും.

അവർക്കു പിന്നെ ഈ പഴയ കൊച്ചു മൺകലത്തോട് സ്നേഹം തോന്നുമോ...

എൻ്റെ തലമുറയും ഇപ്പോഴത്തെ തലമുറയും തമ്മിൽ ഒത്തിരി അന്തരമുണ്ട്.....

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G