സ്റ്റീo ബോട്ട് STEAM BOAT, FB, N, A, G, LF

ബാല്യകാല സ്മരണകളിലെ ഒരേട് ഞാൻ മാറ്റി വച്ചതു കളിക്കുവാൻ ഉപയോഗിച്ചിരുന്ന സ്റ്റീo ബോട്ടിനു വേണ്ടിയായിരുന്നൂ.

കുന്നേൽ പള്ളിയിൽ പെരുന്നാളിനു പോയപ്പോഴാണ് ആദ്യമായി ഇതു ഞാൻ കണ്ടത്. അപ്പച്ചനാണ് അത് വാങ്ങി ചേട്ടന് കൊടുത്തത്. വീട്ടിൽ എത്തിയപ്പോൾ അപ്പച്ചൻ തന്നെയാണ് അത് ഉപയോഗിക്കുവാൻ ആദ്യമായി പഠിപ്പിച്ചു തന്നതും...

വെള്ളം നിറച്ചു വച്ച വട്ടയിലുടെ ആ സ്റ്റീo ബോട്ട് ഒഴുകി നടക്കുന്നത് കാണുമ്പോൾ ചുറ്റിലും നിന്ന് ആർപ്പു വിളിച്ചിരുന്ന ഒരു കുട്ടിക്കാലം എൻ്റെ മനസ്സിലുണ്ട്.  ചേട്ടനും അനിയൻമ്മാർക്കും ഉണ്ടായിരുന്ന വില കൂടിയ കളിപ്പാട്ടങ്ങൾക്കിടയിലും പള്ളിപെരുന്നാളിന്‌ കിട്ടുന്ന ആ ബോട്ടിൻ്റെ ചന്തം വേറിട്ട് നിന്നൂ.

ഇന്നലെ ആമസോണിൽ നിന്നും ഒരു ബോട്ട് അങ്ങു വാങ്ങി, അത് വെള്ളത്തിലൂടെ നീങ്ങുന്നത് കണ്ടപ്പോൾ സത്യത്തിൽ തുള്ളിച്ചാടിയതു മകനായിരുന്നോ... അതോ എൻ്റെ ഉള്ളിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ആ പഴയ പട്ടു പാവടക്കാരിയായിരുന്നോ....

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ