PAKKU പാക്ക്, FB, N, G, A

കുട്ടിക്കാലത്തു വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കുമ്പോഴാണ് ഓരോ കുസൃതികൾ ഒപ്പിക്കാറുള്ളത്.

അന്നൊരിക്കൽ കൊച്ചാമ്മയുടെ കടയിൽ മിഠായി വാങ്ങുവാൻ പോകുമ്പോഴാണ് കുപ്പികളിൽ ഇരിക്കുന്ന "പാക്ക്" എൻ്റെ മനസ്സിൽ കയറി പറ്റുന്നത്.

പെട്ടിക്കടയിലെ സുന്ദരൻ കുപ്പികളിൽ ഇരുന്നു അവൻ അങ്ങനെ വിളിക്കുന്നത് പോലെ തോന്നി.

ഒരു ദിവസ്സം അപ്പൂപ്പൻ തന്ന ഒരു രൂപയുമായി കടയിൽ ചെന്ന ഞാൻ മിഠായി വാങ്ങുന്നതിനു പകരം അത് നാലെണ്ണം അങ്ങു വാങ്ങി. ഓർമ്മ ശരിയാണെങ്കിൽ ഒരു പാക്കറ്റിനു അന്ന് 25 പൈസ കൊടുക്കണം.

സത്യം പറയാമല്ലോ "ഒന്നൊന്നര രുചിയാണ് അതിന്.

പിന്നെ അതൊരു ശീലമായി ഞാനും കസിന്സും കൂടെ എങ്ങനെ എങ്കിലും പൈസ സംഘടിപ്പിച്ചു കടയിൽ പോകും പിന്നെ പാക്ക് വാങ്ങി തിന്നും. അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി കൊണ്ടിരുന്നൂ.

അന്നൊരു ദിവസ്സം വീടിൻ്റെ പുറകിൽ പാക്ക് തിന്നു കൊണ്ടിരുന്ന ഞങ്ങളുടെ സംഘത്തെ സിൽവി അങ്കിൾ വീണ്ടും വില്ലൻ വേഷത്തിൽ എത്തി പൊക്കി.

ഈ അങ്കിളിനു വേറെ ഒരു പണിയുമില്ല. എപ്പോഴും ഞങ്ങൾ കുട്ടി പട്ടാളത്തിൻ്റെ പുറകേ കാണും.

സത്യം പറയാമല്ലോ...

ദൈവം പോലും സഹിക്കില്ല. അതുമാതിരി അങ്ങു ഉപദേശിച്ചു കളഞ്ഞു..

"ക്യാൻസർ, ഡ്രഗ്സ്" തുടങ്ങി കടു കട്ടിയുള്ള വാക്കുകൾ എല്ലാം അതിൽ ഉണ്ടായിരുന്നൂ."

 അത് കേട്ട് പേടിച്ചു കണ്ണും പുറത്തേയ്ക്കു തള്ളി പേടിച്ചു ഞങ്ങൾ കസിന്സും..

നാലാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലുo ഒന്നാം ക്ലാസ്സിലുമൊക്കെ പഠിക്കുന്ന ഈ പാവങ്ങളോട് ഇങ്ങനെയൊക്കെ പറയാമോ....

പിന്നെ ഒരു മാതിരി പേടിയായിരുന്നൂ..

 "സിൽവി അങ്കിൾ പറഞ്ഞ പോലെ ഇനി ബുദ്ധിയൊക്കെ ആവിയായി പോയി കാണുമോ..."

ഏതായാലും അതോടെ പാക്ക് തീറ്റ നിന്നു എന്ന് മാത്രമല്ല. പിന്നീട് അത് വാങ്ങണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിട്ട് പോലുമില്ല.......

..............................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA