പിച്ചക്കാശ് PICHAKASHU, FB, N, K, A, E, KZ, AP, P

"ചന്ദ്രേട്ടാ, വിട്ടു കള. അവൻ്റെ കൈയ്യിൽ ഇല്ലാഞ്ഞിട്ടല്ലേ..."

എനിക്ക് താരാണുള്ളത് തന്നിട്ട് അവൻ ഇവിടെ കച്ചവടം ചെയ്താൽ മതി.

പണം പിരിക്കുവാൻ വന്ന ചന്ദ്രേട്ടൻ്റെ കാലിൽ വേണു വീണു.

"മകൾ ആശുപത്രിയിലാണ്. പൈസയുമായി ചെല്ലണം. ഒരാഴ്ചത്തെ അവധി തരണം. ഞാൻ എങ്ങനെ എങ്കിലും ഈ കടം വീട്ടി കൊള്ളാം"

അയാൾ അതൊന്നും കേൾക്കുവാൻ കൂട്ടാക്കിയില്ല. ഗുണ്ടാപ്പിരിവും കൊള്ള പലിശയ്ക്ക് കടം കൊടുക്കലും അല്ലാതെ മറ്റൊന്നും ചന്ദ്രന് അറിയില്ല.

ആ നാട്ടിലെ ചെറിയ ചന്തയിലുള്ള എല്ലാവർക്കും അതറിയാം.

വേണുവിൻ്റെ  കൈയ്യിലെ അവസാന തുട്ടും തട്ടി പറിച്ചു അയാൾ അവിടെ നിന്നും നീങ്ങി.

മനസ്സിൽ അയാളെ പ്രാകിയതല്ലാതെ മറ്റൊന്നും ചെയ്യുവാൻ വേണുവിനാകുമായിരുന്നില്ല.

ഹോസ്പിറ്റലിൽ കെട്ടേണ്ട പണം മാത്രമേ  കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതും കൂട്ടുകാരെല്ലാം കൂടെ പിരിവിട്ടു തന്നത്. അതാണ് ചന്ദ്രേട്ടൻ തട്ടി പറിച്ചത്.

സർജ്ജറി ഇനി നീട്ടി വയ്ക്കുവാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞതാണ്.

...........................................

ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു...

ഒരാഴ്ച്ച സമയം ചോദിച്ചൂ. "ഒന്നും ചെയ്യുവാൻ ആവില്ല" എന്ന് ഡോക്ടർ പറഞ്ഞു.

"എല്ലാം എൻ്റെ വിധിയാണ്, ആകെയുള്ള മകൾ ഹൃദയത്തിനു തകരാറുണ്ട് എന്നറിയുവാൻ വൈകി. ചിക്ത്സയ്ക്കു തന്നെ പണം ഒത്തിരി ചിലവായി. ഇനി ശസ്ത്രക്രിയ നടത്തണം. അതിനുള്ള പണമുണ്ടാക്കുവാൻ മുട്ടാത്ത വാതിലുകൾ ഇല്ല."

ഏതായാലും വിധി പിന്നെയും എന്നെ ചതിച്ചൂ. രണ്ടു ദിവസ്സം മാത്രമേ പിന്നീട് അവൾ കൂടെ ഉണ്ടായുള്ളൂ

അഞ്ചു വയസ്സ് വരെ പോറ്റി വളർത്തിയ മകൾ കൈവിട്ടു പോയപ്പോൾ ഒന്നും ചെയ്യുവാൻ ആവാതെ നിൽക്കേണ്ടി വന്ന അച്ഛനാണല്ലോ താൻ എന്നോർത്ത് ആദ്യമായി എനിക്ക് എന്നോട്  തന്നെ വെറുപ്പ് തോന്നി.

.................................

"വേണു, നീ എന്താ ഇവിടെ..?"

കട തുറക്കുവാൻ എന്നും ആദ്യം വരുന്നത് വേണുവാണ്. എൻ്റെ ചോദ്യം കേട്ടപ്പോൾ അവനൊന്നും മനസ്സിലായില്ല.

"നീ ഒന്നുമറിഞ്ഞില്ലേ, ഇന്ന് കടകൾ എല്ലാം അടവാണ്. ചന്ദ്രേട്ടനും കുടുംബവും ആത്മഹത്യ ചെയ്തു. മക്കൾക്കു വിഷം കൊടുത്തിട്ടു ചന്ദ്രേട്ടനും ഭാര്യയും തൂങ്ങി മാർക്കുകയായിരുന്നത്രെ."

അവന് താൻ കേട്ടത് വിശ്വസിക്കാനായില്ല.

എല്ലാവരെയും വരുതിയിൽ നിറുത്തുന്ന, കോടീശ്വരൻ. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടാണ്മക്കൾ, സുന്ദരിയായ ഭാര്യ, ആരും കൊതിക്കുന്ന ആഡംഭര ജീവിതം.

ദുഷ്ടൻമാർക്കു പിന്നെയും പിന്നെയും ദൈവം നല്കുന്നുണ്ടല്ലോ എന്ന് എത്രയോ പ്രാവശ്യം ഓർത്തിരിക്കുന്നൂ.

ഏതായാലും അവിടം വരെ പോകുവാൻ വേണു തീരുമാനിച്ചൂ, ഒപ്പം ഞാനും ചേർന്നൂ ..

.........................

ഒരാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു ഞങ്ങൾ അറിഞ്ഞത്.

"ചന്ദ്രേട്ടനെയും കുടുംബത്തെയും ആരോ കൊലപ്പെടുത്തുകയായിരുന്നത്രെ. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം."

മരിക്കുന്നതിൻ്റെ തലേ രാത്രിയിൽ ചന്ദ്രേട്ടൻ്റെ വീട്ടിൽ മകൻ്റെ പിറന്നാളാഘോഷം ഉണ്ടായിരുന്നൂ. ഒത്തിരി ആളുകൾ വന്നിരുന്നൂ. ഞങ്ങൾ അതെല്ലാം അറിഞ്ഞിരുന്നൂ. പാട്ടും ആഘോഷവും വളരെ വൈകിയും തുടർന്നൂ.

ആ പരിപാടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞതിനുശേഷം എപ്പോഴോ ആണ് കൊലപാതകം നടന്നത്. കൊലപാതകികൾ മക്കളേ കൊണ്ട്  വിഷം നിർബന്ധിച്ചു കുടിപ്പിച്ചത്രേ, അതിനു ശേഷം ചന്ദ്രേട്ടനെയും ഭാര്യയെയും കെട്ടി തൂക്കുകയായിരുന്നത്രെ.

"ഗുണ്ടാപിരിവുമായി ബന്ധപ്പെട്ട കുടിപ്പകയാണത്രെ. എല്ലാവർക്കും അവരവരുടെ സാമ്രാജ്യം കെട്ടിപൊക്കണം.."

ഞാനോർത്തു....

മക്കൾ അവരുടെ മുന്നിൽ വച്ച് പിടഞ്ഞു മരിച്ചു കാണും, കാരണം പോസ്റ്മോർട്ടത്തിൽ രണ്ടു മരണവും തമ്മിൽ ഒരു മണിക്കൂർ വ്യത്യാസം ഉണ്ടത്രേ.

കേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി.

 പക്ഷേ.. ആകെയുണ്ടായിരുന്ന സ്വന്തം മകളുടെ രൂപം മനസ്സിൽ വന്നപ്പോൾ വേണു ചിന്തിച്ചത് മറ്റൊന്നാണ്.

"അന്നൊരുപക്ഷേ ഈ ചന്ദ്രട്ടൻ സഹായിച്ചിരുന്നെങ്കിൽ എൻ്റെ മകൾ മരിക്കില്ലായിരുന്നൂ...."

അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഇന്ന് മകൾ മരിച്ചിട്ടു വർഷം രണ്ടു കഴിഞ്ഞെങ്കിലും വേണുവിൻ്റെ മനസ്സിൽ ഇപ്പോഴും അവൾ മാത്രമേയുള്ളൂ. ഇന്നും മകൾക്കായി നീറുകയാണയാൾ.

"അവൻ ചോദിച്ചതും ന്യായമല്ലേ. എല്ലാം വെട്ടിപിടിച്ചിട്ടു ചന്ദ്രേട്ടൻ എവിടെ എങ്കിലും എത്തിയോ...? ഇല്ല...

"അയാൾ ഉണ്ടാക്കിയ കോടികളുടെ കൂടെ ചേർക്കുവാൻ എൻ്റെ പിച്ചക്കാശ് കൈയ്യിട്ടു വരാതിരുന്നെങ്കിൽ എൻ്റെ മകൾ ഇപ്പോൾ എൻ്റെ കൂടെ ഉണ്ടായേനെ..."

"ഞാൻ  അനുഭവിച്ച ദുഃഖം അതിൻ്റെ ആഴം ആർക്കും മനസ്സിലാകില്ല. ചന്ദ്രേട്ടനെ കൊന്നവരോട് എനിക്ക് ദേഷ്യമില്ല. എന്നാലും ഒരച്ഛൻ്റെ മനസ്സ് അത് എന്നും അയാളെ ശപിച്ചിട്ടേ ഉള്ളൂ. എത്രയോ പേരുടെ ശാപം അയാളെ പിന്തുടരുന്നുണ്ടാവും."

"പക്ഷേ... ആ മക്കളെ ഓർത്തു എനിക്ക് വിഷമം ഉണ്ട്. അയാളുടെ ശാപത്തിൻ്റെ പങ്കു അവർക്കു വീതിച്ചു നൽകേണ്ടിയിരുന്നില്ല. വിടരും മുൻപേ ദൈവം അവരെ കൊഴിച്ചു കളഞ്ഞില്ലേ...ഒരു കുട്ടിയും മരിച്ചു കാണുവാൻ ആരും ഇഷ്ടപ്പെടില്ല. അത് ശത്രുവിൻ്റെ ആണെങ്കിൽ കൂടി.."

ആ നിമിഷം അവൻ്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർതുള്ളികൾ ആ മക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന ആയിരുന്നൂ..

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA