സ്ത്രീ STHREE, FB, E, K, AP, A, N

എന്നും ഞാൻ അവളെ കാണുന്നതാണ്. ഒത്തിരി ചിരിക്കുന്ന തമാശകൾ പറയുന്ന പെണ്ണ്.....

 അവൾ ഒരു ദുഃഖ കടലാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല....

 അല്ലെങ്കിലും ചുണ്ടിൽ ഒരു ചിരി എപ്പോഴും സൂക്ഷിക്കുന്നവരായിരിക്കും കൂടുതൽ ദുഖിതർ എന്ന് പറഞ്ഞു കേട്ടത് അവളുടെ കാര്യത്തിൽ സത്യമായതു പോലെ തോന്നി.

തൊട്ടപ്പുറത്തുള്ള മറ്റൊരു ഫ്ളാറ്റിലെ അന്തേവാസി. ചില ഒത്തുചേരലുകൾക്കു അവളും ഉണ്ടാവും. ഇല്ലെങ്കിൽ അപ്പുറത്തെ ഫ്ളാറ്റിലെ ജനലിലൂടെ ഇടയ്ക്കു കൈ വീശി കാണിക്കും....

അവളും ഭർത്താവും മൂന്ന് മക്കളും കൂടെ പോകുന്നത് കാണുവാൻ തന്നെ നല്ല ചന്തമാണ്‌. പലപ്പോഴും ഞാനതു നോക്കി നിൽക്കാറുണ്ട്. അവൾ നിലീന. കൂടുതലായൊന്നും അവളെ പറ്റി ഞാൻ അന്വേഷിച്ചിട്ടില്ല...

..................................

എന്നും അവളെ കാണുന്നതാണ്. രണ്ടു ദിവസമായി എന്തോ അവളെ പുറത്തേയ്ക്കു കണ്ടില്ല. മൂന്നാം ദിവസ്സം കാണുമ്പോൾ അവളുടെ കണ്ണുകൾ എന്തോ മറയ്ക്കുന്നത് പോലെ തോന്നി.

"രാജുവിനെ കണ്ടിട്ട് കുറെ നാളായല്ലോ., വീണ്ടും ഓൺസൈറ്റ് പോയോ...?" എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാണ്.....

എന്നെ അത്ഭുതപെടുത്തികൊണ്ടു അവൾ പറഞ്ഞു..

" അയാളെ ഞാൻ ചവിട്ടി പുറത്താക്കി...."

"എന്താ, പറഞ്ഞത് .....?" എന്നിക്കു കേൾവിക്കുറവുണ്ടോ...? കേട്ടത് എനിക്ക് മനസ്സിലായില്ല...

 "എൻ്റെ കുട്ടി, ഞാൻ അയാളെ ഉപേക്ഷിച്ചൂ എന്നെന്നേക്കുമായി, ഇനി എങ്കിലും എനിക്ക് ഒന്ന് ജീവിക്കണം. പേടി കൂടാതെ, അല്പം നല്ല വായു ശ്വസിച്ചു, ഞാനായിട്ട്"

"എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ."

ഞെട്ടിത്തരിച്ചു നിൽക്കുന്ന എന്നെ മറികടന്നു അവൾ ചിരിച്ചു കൊണ്ട് കടന്നു പോയി.
...............................................

പിന്നീട് അവളുടെ അടുത്ത കൂട്ടുകാരിയിൽ നിന്നും ഞാൻ അവളെ പറ്റി  കൂടുതലായി അറിയുവാൻ ശ്രമിച്ചൂ..

"പഠിക്കുവാൻ മിടുക്കിയായിരുന്ന അവൾ, ബിരുദത്തിനു ചെന്നൈയിൽ പഠിക്കുന്ന സമയത്താണത്രെ രാജുവിനെ ആദ്യമായി കാണുന്നത്. രാജു അന്ന് അവിടെ എഞ്ചിനീറിങ്ങിനു പഠിക്കുകയായിരുന്നൂ. കാണുവാൻ മിടുക്കൻ, നന്നായി പട്ടു പാടും. ആദ്യത്തെ സൗഹ്രദം മാറി എപ്പോഴോ അത് പ്രണയമായി. ഭാഷ, മതം, ചുറ്റുപാടുകൾ എന്നിവയിലുള്ള വ്യത്യാസം  ഉണ്ടായിരുന്നിട്ടു കൂടി, വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചു ബിരുദം കഴിഞ്ഞതും അവർ ഒന്നായി.."

കാലം കടന്നു പോയികൊണ്ടിരുന്നൂ..... ഒപ്പം അവളുടെ യാതനകളും....

അടുപ്പിച്ചുണ്ടായ മൂന്ന് കുട്ടികൾ, അവരുടെ വളർച്ച അങ്ങനെ ചിന്തിച്ചു അവൾ മുന്നോട്ടു പോയി.

ആദ്യത്തെ സ്നേഹമെല്ലാം ഒന്നാമത്തെ കുട്ടിയുടെ ജനനത്തോടെ തീർന്നിരുന്നത്രെ...

രാജുവിൻ്റെ മറ്റൊരു മുഖം അവൾ പിന്നീട് കണ്ടു...

"എന്നും അവളെ തല്ലുന്ന ഒരുത്തൻ...."

 കുട്ടികളെ സ്നേഹിക്കാത്ത അച്ഛൻ,...

പുറമേ ഞങ്ങളുടെ എല്ലാവരുടെയും മുന്നിൽ മറ്റൊരു  രാജുവാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അവളെ സ്നേഹിക്കുന്ന, അവൾ ഇടുന്ന സാരിയുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചു അവൾക്കൊപ്പം വന്നിരുന്ന രാജു.

പക്ഷേ... അവൾക്കു ആ വീട്ടിൽ ഒന്നിനും സ്വാതന്ത്ര്യംഉണ്ടായിരുന്നില്ല. അവൾക്കു ജോലിക്കു പോകുവാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. അവൻ പറയുന്നത് കേട്ട് അവൾ അവിടെ ഒരു വീട്ടുവേലക്കാരിയായി കഴിയുകയായിരുന്നത്രെ. സഹായത്തിനു അവളുടെ വീട്ടുകാരില്ല. രാജുവിൻ്റെ വീട്ടുകാർക്ക് അവളോട് താല്പര്യമില്ല.

എല്ലാം അവൾ സഹിച്ചൂ, അവളുടെ മക്കളുടെ ഭാവിയെ കരുതി മാത്രം....

ആ ദിവസമാണ് എല്ലാം ചിന്നഭിന്നമാക്കിയത്......

അയാൾ ഒരാഴ്‌ചയായി ഓഫീസ് ടൂറിൽ ആയിരുന്നൂ. സാധാരണ അയാളുടെ അനുവാദം കൂടാതെ പുറത്തു പോകാത്ത അവൾ അന്ന് ഒന്ന് പുറത്തു പോയി. അയാൾ അറിയാതെ ഒരു കൂട്ടുകാരിയെ കാണുവാൻ പോയ അവൾ,തിരിച്ചു വരുന്ന വഴിക്കു ഒരു ചെറിയ സർവീസ് അപ്പാർട്മെന്റിന്  മുന്നിൽ അയാളുടെ കാറു പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു....

മനസ്സിൽ  സംശയം തോന്നിയ അവൾ അവിടെ ഇറങ്ങി. അത് അയാളുടേത് തന്നെയാണ് എന്ന് ഉറപ്പിച്ചൂ. അതിൻ്റെ പുറത്തു അവൾ കാത്തു നിന്നൂ.

കുറേ വൈകിയാണെങ്കിലും അയാൾ ഒരു പെൺകുട്ടിയോടൊപ്പം പുറത്തേയ്ക്കു വന്നൂ. തീരെ ചെറിയ പെൺകുട്ടി. കഷ്ടിച്ച് പതിനാലു വയസ്സ് കാണും. ഒരാഴ്ചയായി അവർ അവിടെ താമസമുണ്ട് എന്നുള്ളത് സെക്യൂരിറ്റിക്ക് കുറച്ചു പൈസ നൽകി അവൾ മനസ്സിലാക്കി. ഇതു പോലെ ഇടയ്ക്കിടയ്ക്ക് അയാൾ അവിടെ വരാറുണ്ട് എന്നുള്ളതും കൊച്ചു കുട്ടികൾ കൂടെ ഉണ്ടാകും എന്നുള്ളതും അവൾക്കു താങ്ങാനായില്ല....."

"സെക്യൂരിറ്റി വളരെ മോശമായാണ് അയാളെ പറ്റി സംസാരിച്ചത്. അവൻ്റെ മകൾക്കു ഈ അവസ്ഥ വരുബോൾ മാത്രമേ അവനു മനസ്സിലാകൂ"  എന്ന ആ സെക്യൂരിറ്റി വാക്കുകൾ അവളിലെ അമ്മയെ തളർത്തി.

അന്ന് വീട്ടിൽ എത്തിയപ്പോൾ അവളുടെ മനസ്സിൽ മുഴുവൻ പ്രായപൂർത്തിയായ  അവളുടെ മകളായിരുന്നൂ.

പന്ത്രണ്ടു വയസ്സുള്ള മകൾ....

ആ പ്രാവശ്യം തിരിച്ചു വന്ന  അയാളോട് അവൾ കാര്യങ്ങൾ തിരക്കി. അതിനും അവൾക്കു നിറയെ തല്ലു കിട്ടി. അവൾ സ്റ്റേഷനിൽ പരാതി നൽകി. വിവാഹമോചനവും  ആവശ്യപ്പെട്ടൂ.

ഏതായാലും ആ സമയത്തു അവൾക്കു സഹായവുമായി അവളുടെ അമ്മ വന്നൂ...

വാടക വീട് ആയിരുന്നത് കൊണ്ടും വീട്ടുടമസ്ഥൻ അവളോട് അലിവ് തോന്നി സഹായിക്കാമെന്ന് സമ്മതിച്ചത് കൊണ്ടും അവൾക്കു വീട് ഒഴിയേണ്ടി വന്നില്ല...

 അയാളെ പോലെ ഒരു അച്ഛൻ്റെ കുട്ടി എന്ന് നാളെ മകൾ അറിയപ്പെടരുത് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നൂ.

തൻ്റെ രണ്ടു ആണ്മക്കളും അയാളെ കണ്ടു വഴി തെറ്റരുത്‌. സ്ത്രീകളെ ബഹുമാനിക്കുന്ന, അമ്മയെയും പെങ്ങളേയും തിരിച്ചറിയുന്നവരായി അവർ വളരണം എന്ന് അവൾ ഉറച്ച തീരുമാനമെടുത്തൂ......

..............................

ഇപ്പോഴും ആ ഫ്ളാറ്റിലേയ്ക്ക് നോക്കുമ്പോൾ ഞാൻ അവളെ കാണാറുണ്ട്...

അവൾ പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നൂ. സഹായത്തിനു അമ്മയുണ്ട്. ഒരു ചെറിയ ജോലിയും ഉണ്ട്..............

പഴയ കണ്ണിൽ ഭയം ഒളിപ്പിച്ച ഒരു സ്ത്രീ അവിടെ ഇല്ല. പകരം ജീവിതത്തോട്  പൊരുതുവാൻ ഉറപ്പിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സ്ത്രീ ഇന്ന് അവിടെ ഉണ്ട്...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G