അബദ്ധങ്ങൾ ABADHANGHAL, FB, N, A
പലപ്പോഴും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. എന്നാലും ഇതുപോലൊരു പറ്റു ആദ്യമായിട്ടാണ്.
എനിക്ക് അപ്പാർട്മെൻ്റിൽ ഒരു കൂട്ടുകാരിയുണ്ട്. ആൾക്ക് ഇരട്ട സഹോദരി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നൂ. ആള് ബോംബെയിൽ നിന്നും വന്നതാണ്. ഇടയ്ക്കൊക്കെ താഴെ വച്ച് അവളെ ഞാൻ കാണും കാര്യമായി സംസാരിക്കും.
ഈ അടുത്ത് അവളുടെ ഇരട്ട സഹോദരിയും ഞങ്ങളുടെ ഫ്ളാറ്റിലേയ്ക്ക് താമസം മാറ്റി. ഇതൊന്നും ജോലിത്തിരക്കിനിടയിൽ ഈ പാവം അറിഞ്ഞില്ല. ആ കുട്ടിയും കല്യാണം കഴിഞ്ഞതാണ്, ഇത്രയും നാൾ ബീഹാറിലോ മറ്റോ ആയിരുന്നൂ.
....................................................
കഴിഞ്ഞ ആഴ്ച, താഴെ ചെടികളുടെ ഇടയിൽ നടക്കുന്നതിനിടയിൽ ഞാൻ കൂട്ടുകാരിയെ കണ്ടു. ആൾ തീരെ പരിചയം കാണിക്കുന്നില്ല.
ഞാനും ഓർത്തു.."പാവം വലിയ ടെൻഷനിൽ എന്തോ ആണ്. ഒരു രണ്ടു കിലോ എങ്കിലും കുറഞ്ഞിട്ടുമുണ്ട്."
എന്നാലും വിഷമം തോന്നി..."ഇനി ഞാൻ വല്ല തെറ്റും ചെയ്തിട്ടാണോ മിണ്ടാതെ പോകുന്നത്.."
പിന്നീട് രണ്ടു പ്രാവശ്യം താഴെ നടക്കുന്നതിനിടയിൽ അവളെ ഞാൻ അവൾ കണ്ടെങ്കിലും മിണ്ടിയില്ല...
....................................
ഇന്നിപ്പോൾ ഞാൻ താഴെ നിൽക്കുമ്പോൾ ദാ ചിരിച്ചുകൊണ്ട് അവൾ വരുന്നൂ..
ഭാഗ്യം ടെൻഷൻ ഒക്കെ പോയിക്കാണും. വണ്ണം വച്ചിട്ടുണ്ട്. പെട്ടെന്ന് ലിഫ്റ്റിൽ നിന്നും ദാ വരുന്നൂ അവളുടെ തന്നെ രണ്ടു കിലോ കുറഞ്ഞ രൂപം. ഞാൻ അവളെയും നോക്കി മറ്റവളെയും നോക്കി..
രണ്ടും ഒരേ രൂപം.. ഒന്ന് ചിരിക്കുന്നൂ, ഒന്ന് എന്നെ അത്‍ഭുതത്തോടെ നോക്കുന്നൂ..
കൂട്ടുകാരിക്ക് കാര്യം മനസ്സിലായി..
കുറച്ചു ദിവസ്സമായി ഈ അപ്പാർട്മെന്റിൽ മൊത്തം എല്ലാവരും ഇതു അനുഭവിക്കുന്നുണ്ടത്രേ..
പലർക്കും ഇരട്ട സഹോദരി വന്ന കാര്യം അറിയില്ല...
പ്രശ്നം കൂടുതൽ അനുഭവിക്കുന്നത് സഹോദരി ആണത്രേ..
"കാണുന്നവരൊക്കെ വന്നു അവളോട് കാര്യമായി വിശേഷങ്ങൾ ചോദിക്കും. മെലിഞ്ഞ കാര്യം പറഞ്ഞു അനുമോദിക്കും. എന്തിനാണെന്നറിയാതെ ആ പാവം നിന്ന് വിഷമിക്കും.."
...........................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ