ETHATHA - PART 2, ഇത്താത്ത ഭാഗം -2 (Last Part), FB, PT, E, N,K, KZ, A, G, AP, SXC
"മോനെ, ഫൈസി നീ സൈനുത്തായെ അപ്പോയ്ന്റ്മെൻറ് ലെറ്റർ കാണിച്ചോ.."
"അതേ ഉമ്മ, ആദ്യം ഞാൻ വല്ലുമ്മയെ കാണിക്കുവാൻ ചെന്നതാണ്. ഓരാണ് പറഞ്ഞത് ആദ്യം ഉമ്മയെ കാണിക്കണം എന്ന്.."
"വേണ്ട, സൈനുത്തായെ നീ ആദ്യം കാണിച്ചു അനുഗ്രഹം വാങ്ങണം. അവരാണ് നിന്നെ പഠിപ്പിച്ചതും വളർത്തിയതും. അവരില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നൂ.."
"നിൻ്റെ അനിയമ്മാർ രണ്ടും ഇപ്പോൾ എൻജിനീയറിങ്ങിനു പഠിക്കുന്നൂ. നീ പഠിച്ചു ഡോക്ടർ ആയി. എല്ലാം അവർ മൂലമാണ്. നീ ഇപ്പോൾ വലുതായി, എല്ലാം മനസ്സിലാക്കാറായി, നിന്നെ ഒരിക്കലും അവർ തിരിച്ചു കണ്ടിട്ടില്ല. സ്വന്തം ഭർത്താവിനെ നമുക്കായി വിട്ടു തന്നവർ. അവരുടെ നല്ല മനസ്സ് അതാണ് നമുക്കെല്ലാം തന്നത്.."
"ഉമ്മ, വിഷമിക്കേണ്ട വല്ലുമ്മയെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല.."
...................
"ഇത്താത്ത, നിങ്ങൾ ആ ലെറ്റർ ഒന്ന് ഓൻ്റെ കൈയ്യിൽ നിന്നും വാങ്ങുമോ. നിങ്ങൾ തന്നാലേ ഞാൻ അത് വാങ്ങു..."
"ഫൈസി, നീ ഇന്ന് തന്നെ പോയി കുറച്ചു കുപ്പായങ്ങൾ ഒക്കെ വാങ്ങണം. അടുത്താഴ്ച മുതൽ നിനക്ക് ഹോസ്പിറ്റലിൽ പോകേണ്ടേ.."
"എന്തിനാണ്, ഇത്താത്ത ഇപ്പോൾ തന്നെ ഓന് ആവശ്യത്തിൽ കൂടുതൽ ഉണ്ട്.."
"ഇല്ല ജമീല, എൻ്റെ കുട്ടി പുത്തൻ ഉടുപ്പിട്ടു പോയാൽ മതി.."
"ഇത്താത്തയാണ് ഓനെ വഷളാക്കുന്നത്.."
...........................
"ഇക്ക, ഫൈസിക്ക് ഒരു പെണ്ണിനെ നോക്കണ്ടേ..."
"നീ ആരെ എങ്കിലും കണ്ടു വച്ചിട്ടുണ്ടോ... ജമീല.."
"എൻ്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. ഈ വീട്ടിൽ വരുന്ന കുട്ടി ഇത്താത്തയെ നന്നായി നോക്കണം. അവർക്കൊരു കുറവും വരുത്തരുത്. അത്ര മാത്രം മതി എനിക്ക്.."
"അങ്ങനെ ഒരു കുട്ടിയെ കിട്ടുമോ ജമീല...."
"കിട്ടും ഇക്ക..."
....................
"ഇത്താത്ത, ഇന്ന് നമ്മുക്ക് ഒരിടം വരെ പോകണം. ഫൈസിക്ക് ഒരാലോചന വന്നിട്ടുണ്ട്. കുട്ടിയെ നിങ്ങൾ ഒന്ന് കാണണം.."
"ജമീല, ഫൈസിയും നീയും ഇക്കയും പോയാൽ പോരെ. ഞാൻ എന്തിനാണ്..?"
"നിങ്ങൾ എന്താണ് ഈ പറയുന്നത്. നിങ്ങൾ കണ്ടിഷ്ടപ്പെടാതെ ഫൈസി നിക്കാഹിനു സമ്മതിക്കുമോ..? ഓനു നിങ്ങൾ കഴിഞ്ഞാലേ ആരുമുള്ളൂ..."
..............................
"ഇത്താത്ത, വണ്ടിയിൽ കയറിയാൽ അപ്പോൾ തന്നെ ഉറങ്ങി തുടങ്ങും... പാവം ഉറങ്ങിക്കോട്ടെ ഇനി അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.."
"ജമീല നീ പെൺകുട്ടിയെ ഇടീക്കുവാനുള്ള വള എടുത്തോ. അളവൊക്കെ ശരിയാണല്ലോ അല്ലേ..."
"ഉവ്വ്, ഇക്ക..."
"ഒന്ന് വേഗം അവിടെ എത്തിയാൽ മതി.."
..................................
"ഇത്താത്ത, എണീക്കൂ. നമ്മൾ എത്തി കേട്ടോ.."
"എന്താ ജമീല, നമ്മൾ ഇങ്ങോട്ട് വന്നത്. പെൺകുട്ടിയുടെ വീട്ടിലേയ്ക്കു പോകാമെന്നു പറഞ്ഞിട്ട് എൻ്റെ ആങ്ങളയുടെ വീട്ടിലേയ്ക്കാണോ വന്നത്..."
"ഇത്താത്ത വരൂ.."
"എന്താ.. എല്ലാവരും ഉണ്ടല്ലോ. ഫസീല (ആങ്ങളയുടെ മകൾ) എവിടെ..? എത്ര നാളായി ഓളെ കണ്ടിട്ട്. നിങ്ങൾ അങ്ങോട്ട് വരില്ലല്ലോ. ഞാൻ മിണ്ടില്ല...."
"ഇത്ത, കയറി വാ. ഇടയ്‌ക്കൊക്കെ ഇത്തയ്ക്കും ഇങ്ങോട്ടു ഒന്ന് വന്നൂടെ...."
"അപ്പോൾ ഇക്ക. എല്ലാം പറഞ്ഞതുപോലെ. ഇതുവരെ ഞാൻ ഇത്താത്തയോട് ഒന്നും പറഞ്ഞിട്ടില്ല. ഇക്ക തന്നെ കാര്യങ്ങൾ പറഞ്ഞാൽ മതി...."
"സൈനു... ഞാനും ജമീലയും നിൻ്റെ ആങ്ങളയും കൂടെ ഒരു തീരുമാനം എടുത്തൂ. ഫൈസിക്ക് നിൻ്റെ ഫസീല മതി എന്ന്. അവളിപ്പോൾ എഞ്ചിനീയറിംഗ് അവസാന വർഷം ആയല്ലോ. പഠനം കഴിഞ്ഞാൽ നിക്കാഹ് നടത്തണം....."
ഇത്താത്ത കരയുകയാണോ...
"ഇത്താത്ത... വേറെ ഏതു വീട്ടിൽ നിന്നുള്ള ഒരു കുട്ടി വന്നാലും നമ്മളെ മനസ്സിലാക്കുവാൻ കഴിയില്ല. നിങ്ങളുടെ വീട്ടിൽ നിന്നാവുമ്പോൾ അവൾക്കു നമ്മളെ പറ്റി എല്ലാം അറിയാം. ഈ ജമീലയ്ക്കു എന്നും നിങ്ങളുടെ സന്തോഷമാണ് വലുത്.."
"സൈനു, നീ വേഗം ആ വള ഓളെ അണിയിച്ചോളൂ.."
"ഇപ്പോൾ എനിക്ക് മനസ്സിലായി ഇക്ക, എൻ്റെ തീരുമാനം ശരിയായിരുന്നു എന്ന്. അല്ലെങ്കിലും എൻ്റെ ഫൈസിക്ക് ചേർച്ച ഫസീല തന്നെയാണ്. എനിക്ക് അങ്ങനെ ഒരാഗ്രഹം മനസ്സിൽ ഉണ്ടായിരുന്നൂ. ഞാൻ പറഞ്ഞില്ല എന്നേ ഉള്ളൂ. എന്നെ മനസ്സിലാക്കുവാൻ എൻ്റെ ജമീലയ്‌ക്കേ കഴിയൂ....."
"നന്മകൾ ചെയ്യുന്നവർക്ക് പടച്ചവൻ എല്ലാം നന്മക്കായി മാറ്റും..."
.......................................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ