KUTTIPPAKA കുട്ടിപ്പക, FB, N, A, AP, G

ഈ കഥ ഞാൻ എഴുതുന്നത് ഫെബ്രുവരിയിൽ വിവാഹിതയാവുന്ന എൻ്റെ അനിയത്തികുട്ടിക്ക് (കസിൻ) വേണ്ടിയാണ്. അവളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരു കഥയാണ്.

അവളും (ശില്പ ഫെമിന) എൻ്റെ ആങ്ങളയും (സോളമൻ) തമ്മിൽ ഒരു വയസ്സ് വ്യത്യസമുണ്ട്. അവൾ കുട്ടിക്കാലത്തു ആന്റിയുടെ കൂടെ കർണ്ണാടകയിൽ ആയിരുന്നൂ. അവധിക്കു വരുമ്പോഴെല്ലാം രണ്ടുപേരും കൂടെയാണ് കളി. അതിലും കൂടുതൽ തമ്മിൽ തല്ല് എന്ന് പറയുന്നതാണ് ശരി..... 

അന്ന് അവൾക്കു ഒരു നാല് വയസ്സ് കാണും, അവനു അഞ്ചു വയസ്സും എന്നാണെൻ്റെ ഓർമ്മ. പതിവ് പോലെ അമ്മയും അവനും മറ്റുള്ളവരുടെ കൂടെ അവളെ റയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടികൊണ്ടു വന്നൂ. ആ സ്നേഹമാണ് കാണേണ്ടത്..... ചക്കരയും പീരയും പോലെ....

 വീട്ടിലെത്തിയതും പഴയപോലെ തന്നെ അവളുടെ കളിപ്പാട്ടം അവനു വേണം. അവൾ വയ്ക്കുന്ന ടീവി ചാനൽ അവനു വേണ്ട. 

പിന്നെ കയ്യാങ്കളി ആയി. അവൻ ഒരിടി ഇടിക്കും, അവൾ തിരിച്ചൊന്നു കൊടുക്കും. അങ്ങനെ സ്കോർ ബോർഡിൽ രണ്ടു പേരും തുല്യരായി മുന്നേറുന്നൂ. അങ്ങനെ രണ്ടു മാസം കടന്നു പോയി....

ആ ദിവസ്സം വന്നൂ. അവർക്കു പോകുവാൻ സമയമായി. സോളമനും അമ്മയും അവരെ റയിൽവേ സ്റ്റേഷനിൽ വിടുവാൻ ചെന്നൂ. അവർ ട്രെയിനിൽ കയറി. ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപേ പുറത്തു നിന്നിരുന്ന സോളമൻ്റെ തലയിൽ അവൾ കൈയ്യിലിരുന്ന കുടകൊണ്ടു ജനലിലൂടെ ഒരു കുത്തു കൊടുത്തു. അവനു തിരിച്ചു ഒന്നും ചെയ്യുവാൻ സമയം കിട്ടിയില്ല. അങ്ങനെ അവൾ സ്കോർ ബോർഡിൽ മുന്നിലെത്തി.

 ആ ചതി അവനെ തളർത്തി......................

"ചെമ്പോലി തറവാട്ടിൽ നിന്നുമുള്ള  ഒരു പെൺമണി കൊടിയൻ തറവാട്ടിലെ ആണൊരുത്തനെ അങ്കതട്ടിൽ തോല്പിച്ചിരിക്കുന്നൂ...."

കാലം കടന്നു പോയി. ഇതെല്ലാം ഞങ്ങൾ മറന്നൂ...

വീണ്ടും മറ്റൊരു അവധിക്കാലം വന്നൂ....

 അങ്ങനെ സോളമനും അമ്മയും പതിവുപോലെ അവളെ കൂട്ടി കൊണ്ട് വരുവാൻ റയിൽവേ സ്റ്റേഷനിൽ എത്തി. അവൾ ആന്റിയുടെയും അങ്കിളിൻ്റെയും കൂടെ സന്തോഷത്തോടെ ട്രെയിനിൽ നിന്നും ഇറങ്ങി, നേരെ സോളമൻ്റെ അടുത്തേയ്ക്കു ഓടി വന്നൂ...

സോളമൻ ഒരു നിമിഷം പോലും വൈകിച്ചില്ല, അവളുടെ മുതുകിനിട്ടു ഒരിടി കൊടുത്തൂ. ആരും ആ നീക്കം പ്രതീക്ഷിച്ചില്ല. എല്ലാവരും സ്‌തബ്ധരായി നിൽക്കേ സോളമൻ മൊഴിഞ്ഞു..

"നിനക്കോർമ്മയുണ്ടോ, ഒരു വർഷമായി ഞാൻ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നൂ..."

അതോടെ സ്കോർ ബോർഡ് വീണ്ടും തുറന്നൂ ... പുതിയ അങ്കത്തിനായി.......... ആലുവ റയിൽവേ സ്റ്റേഷൻ മാത്രം മൂകസാക്ഷിയായി....

...............................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA