ORU THENGHU KAYATTAVUM PULIVAALUM ഒരു തെങ്ങു കയറ്റവും പുലിവാലും, FB, N, A, G, LF, AP
അബദ്ധങ്ങളുടെ ഒരു കൂമ്പാരം തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണും. അതിൽ ചില അബദ്ധങ്ങൾ ജീവിത കാലം മുഴുവൻ മനസ്സിൽ അങ്ങനെ തങ്ങി നിൽക്കും. അപ്പോൾ അങ്ങനെ അമ്മയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് താഴെ കുറിക്കുന്നത്.
അന്ന് ഞാൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്നൂ. ഒരു ഈസ്റ്റർ കാലഘട്ടം....
പെരുന്നാളായിട്ടു തെങ്ങു കയറുവാൻ ആളെ കിട്ടിയിട്ടില്ല.
അമ്മ രണ്ടു ദിവസ്സമായിട്ടു അതിൻ്റെ പുറകേയാണ്. ആരും വരുന്നില്ല.
അപ്പവും പാലും ഉണ്ടാക്കണം. വെള്ളേപ്പം, സ്റ്റൂ.. എന്തിനും ഏതിനും തേങ്ങാപ്പാൽ വേണം.....
അങ്ങനെ അമ്മ ആരെയും കിട്ടാതെ നക്ഷത്രം എണ്ണിക്കൊണ്ടിരിക്കുന്നൂ.
...................................................
അന്ന് അമ്മയുടെ വീട്ടിൽ പോയി വൈകീട്ട് തിരിച്ചു വന്ന ഞാൻ കാണുന്നത് വീടിൻ്റെ മുന്നിലുള്ള ആൾകൂട്ടം ആണ്.
"എന്നാലും എൻ്റെ ചേച്ചി, ഇങ്ങനെ ചെയ്യാമോ...? അയാൾ ചത്തു പോയിരുന്നെങ്കിലോ..?"
"ഈശ്വരാ, അമ്മ എന്താണാവോ ഒപ്പിച്ചത്.. ഞാൻ പേടിച്ചു പോയി..."
ആളുകൾ ഓരോന്നൂ പറഞ്ഞു പിരിഞ്ഞു തുടങ്ങി. ഞാൻ പതിയെ തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്ന അമ്മയുടെ അടുത്തെത്തി കാര്യം തിരക്കി.
അമ്മ സംഭവം പറഞ്ഞു..
വീടിൻ്റെ മുന്നിലൂടെ പൊക്കത്തെങ്ങോ ഉള്ള ഒരു കണക്കൻ പോയി. ആശാൻ പണി സ്ഥലത്തു നിന്നുമുള്ള തിരിച്ചു വരവാണ്. ആശാൻ അത്യാവശ്യം നല്ല ഫോമിലാണെന്നുള്ളത് പാവം അമ്മയ്ക്ക് മനസ്സിലായില്ല.
അമ്മ ആളെ വഴിയിൽ തടഞ്ഞു നിറുത്തി.
"ചേട്ടാ, ഒരൊറ്റ തെങ്ങു കയറി തന്നാൽ മതി. പെരുന്നാൾ ആയിട്ട് തേങ്ങ വേണം.."
"അതിനെന്താ ചേച്ചി. കയറാം. ചേച്ചി പറയുന്ന തെങ്ങിൽ കയറാം.."
"ഹാവൂ, രക്ഷപെട്ടു.."
അമ്മ വീടിനോടു ചേർന്നുള്ള തെങ്ങിൽ ആളെ കയറ്റി. തേങ്ങ ഇടീച്ചൂ..
ഇതുവരെ കാര്യങ്ങൾ ശുഭം.
പിന്നെയാണ് പണി പാളിയത്...
അമ്മ നോക്കിയപ്പോൾ ആശാൻ തെങ്ങിൽ നിന്നും ഇറങ്ങുന്നില്ല.
"ചേട്ടാ, തേങ്ങ ഇട്ടല്ലോ, ഇനി ഇറങ്ങി പോന്നോളൂ.."
"ഇല്ല, പറ്റില്ല ചേച്ചി, തെങ്ങിൽ കയറുവാനേ പറഞ്ഞിട്ടുള്ളൂ. ഇറങ്ങണം എന്ന് പറഞ്ഞില്ല. ഞാൻ വാക്ക് പറഞ്ഞാൽ തെറ്റിക്കില്ല.."
അമ്മ പഠിച്ച പണി പതിനെട്ടും നോക്കി. ചേട്ടൻ താഴെ ഇറങ്ങില്ല.
അമ്മയ്ക്ക് ആകെ വെപ്രാളമായി. ആശാൻ കുടിച്ചിട്ടുള്ള കാര്യം അമ്മയ്ക്ക് അപ്പോഴാണ് മനസ്സിലായത്. പുള്ളിക്കാരൻ യാതൊരു വക സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ തെങ്ങിൽ അള്ളി പിടിച്ചു ഒരേ ഇരുപ്പാണ്.."
ബഹളം കേട്ട് നാട്ടുകാർ കൂടി. എല്ലാവരും അയാളെ താഴെ ഇറക്കുവാൻ നോക്കുന്നൂ.
ആശാൻ ഒരേ ഇരിപ്പാണ്..
"പറ്റില്ല, ചത്താലും ചേച്ചിക്ക് കൊടുത്ത വാക്ക് ഞാൻ തെറ്റിക്കില്ല.."
അവസാനം അമ്മയ്ക്ക് ഒരു ബുദ്ധി തോന്നി.
"ചേട്ടൻ ഇത്ര നാളായിട്ടും വീടിൻ്റെ ഉള്ളു കണ്ടിട്ടില്ലല്ലോ. മുകളിലെ രഹസ്യ വാതിലിലൂടെ അകത്തു കയറാം."
ആൾക്ക് പെട്ടെന്ന് ഒരു ഭാവമാറ്റം...
സംഭവം ശരിയാണ്. വീട്ടിലെ രണ്ടാം നിലയിലെ ഒരു ജനൽ ഒരു രഹസ്യ വാതിൽ ആണ്. അതിലൂടെ അകത്തേയ്ക്കു കയറുവാൻ പറ്റും. അത് ചേട്ടന് വേണ്ടി അപ്പൻ ഉണ്ടാക്കി കൊടുത്തതാണ്. അവൻ രാത്രി വൈകി വരുമ്പോൾ കയറുവാൻ ഉള്ളതാണ് ആ രഹസ്യ വാതിൽ. ഈ തെങ്ങു നിൽക്കുന്നത് ആ വാതിലിനോട് ചേർന്നാണ്.
അങ്ങനെ അമ്മ രഹസ്യ വാതിൽ തുറന്നതും പുള്ളിക്കാരൻ സന്തോഷത്തോടെ അകത്തു കയറി. അതോടെയാണ് അമ്മയ്ക്ക് ആശ്വാസമായത്. അപ്പോഴേയ്ക്കും അയാളുടെ ഭാര്യയും എത്തി.
"എൻ്റെ ചേച്ചി, വൈകുന്നേരം പിടിച്ചു ഇയാളെ തെങ്ങിൽ കയറ്റി എൻ്റെ കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആക്കരുത്.."
ആ ചേച്ചിയുടെ ഉപദേശം എറ്റൂ...
അതിൽ പിന്നെ ഒരിക്കലും രണ്ടു പ്രാവശ്യം ചിന്തിക്കാതെ അമ്മ ആരെയും തെങ്ങിൽ കയറ്റിയിട്ടില്ല..
.......................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ