സ്നേഹം SNEHAM, N, FB, K, A
"മിനി, എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനി എങ്കിലും എനിക്ക് ഒരു മറുപടി തന്നു കൂടെ.."
"മനു ഇന്നും നിൻ്റെ പുറകെ ഉണ്ടല്ലോ. എത്ര കാലം ആയി ആ പാവത്തിനെ നീ ഇങ്ങനെ വട്ടാക്കുന്നൂ..."
"ഞാൻ വട്ടാക്കുന്നതല്ലല്ലോ ജിനി. അവനോടു ഞാൻ എത്ര വട്ടം പറഞ്ഞു. എനിക്ക് ഒരിക്കലും അവനെ ഇനി സ്നേഹിക്കുവാൻ കഴിയില്ല. പിന്നെയും അവൻ പുറകേ നടക്കുന്നൂ.."
"അവനും നീയും തമ്മിൽ നല്ല ചേർച്ചയാണ്. പിന്നെ നിനക്കെന്തേ അവനെ ഇഷ്ടമാകാത്തത്..."
"നിനക്കെന്താ ജിനി. അവനു പഠിപ്പുണ്ടോ. ഐടിഐ കഴിഞ്ഞ അവനും എഞ്ചിനീയറിംഗ് കഴിഞ്ഞ ഞാനും തമ്മിൽ എന്ത് പൊരുത്തം ആണുള്ളത്. എനിക്ക് വീട്ടിൽ ഒരു കുറവും ഇല്ല. എൻ്റെ അപ്പൻ വിചാരിച്ചാൽ പണവും വിദ്യാഭ്യാസവും ഉള്ള ഒരുവനെ തന്നെ എനിക്ക് കിട്ടും.."
"എന്നാൽ പിന്നെ നീ അവനെ എന്തിനാണ് ഹൈസ്കൂൾ കാലഘട്ടത്തിൽ പ്രണയിച്ചത്. അപ്പോൾ നിനക്ക് അറിയാമായിരുന്നില്ല അല്ലെ നീ പഠിച്ചു എൻജിനീയർ ആകുമെന്നും അവൻ പഠനം ഉഴപ്പി പോകുമെന്നും.."
"നിനക്ക് അത്ര ദെണ്ണമുണ്ടെങ്കിൽ നീ അവനെ കെട്ടിക്കോ. പിന്നെ ഞാൻ നിന്നോട് പറയുവാൻ മറന്നൂ, എൻ്റെ വിവാഹം ഏതാണ്ടൊക്കെ ഉറപ്പിക്കുവാൻ പോകുവാണ്..."
"നീ ചെയ്യുന്നത് ഒട്ടും ശരിയല്ല കേട്ടോ..."
"നമുക്ക് ഈ സംസാരം ഇവിടെ നിർത്താം. എനിക്ക് ഇതു താല്പര്യമില്ല.."
......................................
"അമ്മേ എനിക്ക് എന്തോ ഒരു വല്ലായ്ക പോലെ തോന്നുന്നൂ.."
"അടുത്താഴ്ച മനസമ്മതമാണ്, പെട്ടെന്നെന്താ മോളെ.."
"ഇല്ല അമ്മേ, നല്ല വയറു വേദന ഉണ്ട്.."
"ആരെങ്കിലും കേട്ടാൽ എന്താണ് വിചാരിക്കുക. വായുവിൻ്റെ ആകും മോളെ...'
"ഇല്ല അമ്മേ, എനിക്ക് തീരെ വയ്യ. നമുക്ക് ആശുപത്രിയിൽ പോകാം."
"ശരി ഞാൻ അപ്പനെ വിളിക്കാം.."
...........................
"ഡോക്ടർ എന്താണ് ഈ പറയുന്നത്.."
"ഞാൻ സ്കാൻ റിപ്പോർട്ട് പ്രകാരം ആണ് പറയുന്നത്. അണ്ഡാശയത്തിൽ ഒരു മുഴ ഉണ്ട്. ഉടനെ എടുത്തു കളയണം. ക്യാൻസർ ഉണ്ടോ എന്നും ടെസ്റ്റ് ചെയ്യണം.."
"അതെങ്ങനെ ശരിയാകും. അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇനി ശസ്ത്രക്രിയ മതി. ഡോക്ടർ തത്കാലത്തേയ്ക്കു എന്തെങ്കിലും വേദന സംഹാരി കൊടുത്താൽ മതി."
"നീ ഒന്നടങ്ങു് എൻ്റെ ലിസി. അവൾക്കു കൊച്ചിൻ്റെ കല്യാണം ആണ് വലുത്. അവളുടെ ജീവനെ പറ്റി ഒരു ചിന്തയുമില്ല..."
"ഡോക്ടർ വേണ്ടത് ഉടൻ ചെയ്യണം. അവൾ അമ്മയല്ലേ അങ്ങനെയൊക്കെ പറയും.."
............................
"മോളെ, മനു വന്നിട്ടുണ്ട്, നിന്നെ കാണാൻ.."
"നിങ്ങൾ സംസാരിച്ചിരിക്കു. ഞാൻ ഒന്ന് പറമ്പിലേക്ക് ഇറങ്ങിയിട്ട് വരാം...'
അമ്മയോട് പോകരുത് എന്ന് പറയണം എന്ന് എനിക്കുണ്ടായിരുന്നൂ. പക്ഷേ വാക്കുകൾ പുറത്തേയ്ക്കു വന്നില്ല. മനുവിൻ്റെ മുഖത്തേയ്ക്കു നോക്കുവാൻ എനിക്ക് ബുദ്ധിമുട്ടു തോന്നി. ഒരിക്കൽ ഞാൻ ചതിച്ചതാണ്, എന്നിട്ടും കൂടെ നിൽക്കുന്നൂ...
"മിനി നീ എന്താ ഒന്നും മിണ്ടാത്തത്. നിനക്ക് സുഖമല്ലേ. ഒന്നുമോർത്തു വിഷമിക്കരുത്. ഈ പഴങ്ങളൊക്കെ ഇവിടെ ഇരുന്നോട്ടെ. നാളെ ഞാൻ വീണ്ടും വരാം.."
മനു പോയിക്കഴിഞ്ഞപ്പോൾ 'അമ്മ കയറി വന്നൂ. ആരോടെന്നില്ലാതെ 'അമ്മ പറഞ്ഞു.
" അവൻ എത്ര നല്ലവനാണ്. ആശുപത്രിയിലും എല്ലാ ആവശ്യങ്ങൾക്കും ഓടി നടന്നത് അവൻ ആയിരുന്നൂ. അവനെ കെട്ടുന്ന പെൺകുട്ടി ഭാഗ്യവതിയാണ്..."
അതിൽ എവിടെയോ എൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷ ഉണ്ടായിരുന്നോ.....
.............................
പിന്നീട് പലപ്പോഴും മനു എന്നെ കാണുവാൻ വന്നൂ...
അന്ന് അവൻ കുറെ നേരം എൻ്റെ അടുത്ത് ഇരുന്നൂ...
"മിനി, എനിക്ക് നിന്നോട് അല്പം സംസാരിക്കുവാനുണ്ട്.."
"മനു പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നുണ്ട്..."
"നിൻ്റെ വിവാഹം മുടങ്ങി എന്ന് വിചാരിക്കരുത്. എനിക്ക് ഇപ്പോഴും നിന്നെ വിവാഹം കഴിക്കുവാൻ ഇഷ്ടമാണ്..."
എൻ്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ.. എനിക്ക് അതിനു ആവുമായിരുന്നില്ല. കുറ്റബോധം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നൂ...
"വേണ്ട, വിനു ഞാൻ എന്നും പണത്തിനും വിദ്യഭ്യാസത്തിനും പ്രാധാന്യം കൊടുത്തൂ. നിന്നെ പോലെ നല്ല മനസ്സുള്ള ഒരാൾ എനിക്ക് ചേരില്ല.."
"ചേർച്ച ദൈവമല്ലേ തീരുമാനിക്കുന്നത്. ഒരു ചെറിയ പ്രശ്നം വന്നപ്പോൾ തന്നെ നിന്നെ ഇട്ടിട്ടു പോകുവാൻ എനിക്ക് ആവില്ല. ഈ പ്രണയം എന്നൊക്കെ പറയുന്നത് ആർക്കും എപ്പോഴും തോന്നില്ല. നിനക്കായ് മാത്രമാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത്. ഇനിയും നീ അത് മറക്കരുത്..."
"എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി മനു. പക്ഷേ... ഞാൻ ചെയ്ത തെറ്റ് നിനക്ക് പൊറുക്കുവാൻ കഴിയുമോ.. എനിക്ക് നിന്നെ ഇഷ്ടമാണ്.."
"എനിക്കല്ലാതെ ആർക്കാണ് നിന്നോട് പൊറുക്കുവാൻ കഴിയുക. സ്നേഹം എന്ന് പറയുന്നത് ചിലതൊക്കെ മറക്കുവാനും ക്ഷമിക്കുവാനും കൂടിയുള്ളതാണ്. തെറ്റ് നമുക്ക് മറക്കാം. ജീവിതം ഇനിയും ഒത്തിരി മുന്നോട്ടു പോവാനുണ്ട്. അതിലെ ചെറിയ തെറ്റൊക്കെ ചുമന്നു നടക്കേണ്ട....."
...........................................സുജ അനൂപ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ